കർണാടകത്തിൽ കളിച്ചതിന് ബിജെപിക്ക് കിട്ടുന്നത് ദേശീയ 'പണികൾ'... ഗോവയ്‌ക്കൊപ്പം ബിഹാറും; ആകെ കുടുങ്ങി
പട്‌ന: കര്‍ണാടകത്തില്‍ കേവല ഭൂരിപക്ഷം ലഭിക്കാതിരുന്നിട്ട് കൂടി ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത് ബിജെപിയെ ആയിരുന്നു. കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യം തങ്ങളുടെ ഭൂരിപക്ഷം വ്യക്തമാക്കി ഗവര്‍ണറെ സമീപിച്ചിട്ടും ഒരു കാര്യവും ഉണ്ടായില്ല. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയെ ക്ഷണിച്ചു എന്ന ന്യായം ആയിരുന്നു ഇതിന് പറഞ്ഞത്.
എന്നാല്‍ മുമ്പ് ഗോവയിലും മേഘാലയിലും കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും സര്‍ക്കാരുണ്ടാക്കാന്‍ അവിടങ്ങളിലെ ഗവര്‍ണര്‍മാര്‍ ക്ഷണിച്ചത് ബിജെ സഖ്യത്തെ ആയിരുന്നു. ആ സംഭവങ്ങളും ഇപ്പോഴത്തെ കര്‍ണാടക സംഭവവും ബിജെപിക്ക് പുലിവാലായിരിക്കുകയാണ്.

ഗോവയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസ് ഗവര്‍ണറെ സമീപിക്കാന്‍ ഇരിക്കുകയാണ് ഇപ്പോള്‍. കര്‍ണാടകത്തില്‍ സ്വീകരിച്ച അതേ നിലപാടുകള്‍ ഗോവയിലും സ്വീകരിക്കണം എന്നാണ് ആവശ്യം. ഇതോടൊപ്പം ആണ് ബിഹാറിലും ബിജെപിക്ക് തിരിച്ചടി കിട്ടുന്നത്.
Recommended Video

ബിഹാറില്‍ ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡി ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. എന്നാല്‍ സംസ്ഥാനം ഭരിക്കുന്നത് ജെഡിയു ബിജെപി സഖ്യവും. കര്‍ണാടകത്തില്‍ ജനാധിപത്യത്തെ വധിച്ച നടപടിയില്‍ തങ്ങള്‍ ഏകദിന പ്രതിഷേധ ധര്‍ണ നടത്തും എന്ന് ആര്‍ജെഡി നേതാവും ലാലു പ്രസാദ് യാദവിന്റെ മകനും ആയ തേജസ്വി യാദവ് വ്യക്തമാക്കിയിട്ടുണ്ട്. ബിഹാര്‍ സര്‍ക്കാരിനെ പിരിച്ചുവിട്ട് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തങ്ങളെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിക്കണം എന്ന് ഗവര്‍ണറോട് ആവശ്യപ്പെടും എന്നും തേജസ്വി വ്യക്തമാക്കി.












Click it and Unblock the Notifications