കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണ്ണാടക നിയമസഭ തെര‍ഞ്ഞെടുപ്പിൽ ബിജെപി - എഐഎംഐഎം രഹസ്യധാരണയെന്ന് കോൺഗ്രസ്

Google Oneindia Malayalam News

ബെംഗലൂരു:കർണ്ണാടക നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഓൾ ഇന്ത്യാ മജ്ലിസ് ഇ ഇത്തെഹാദുൽ മുസ്ലീമിനുമായി രഹസ്യ ധാരണയെന്ന് കോൺഗ്രസ് .അസാദുദ്ദീൻ ഔവൈസിയുടെ പാർട്ടി കർണ്ണാടകയിലെ കോൺഗ്രസിന്‍റെ പരമ്പരാഗത വോട്ട്ബാങ്കായ മുസ്ലിം വോട്ടുകളെ വിഭജിക്കും എന്നതാണ് കോൺഗ്രസിനെ ആശങ്കയിലാക്കുന്ന്ത്.

റിയല്‍എസ്റ്റേറ്റുകാര്‍ കോടികള്‍ വിലയിട്ട ഭൂമി പാവങ്ങള്‍ക്ക് ദാനംചെയ്തുറിയല്‍എസ്റ്റേറ്റുകാര്‍ കോടികള്‍ വിലയിട്ട ഭൂമി പാവങ്ങള്‍ക്ക് ദാനംചെയ്തു

ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിന് സമാനമായ തെര‍ഞ്ഞെടുപ്പ് തന്ത്രത്തിലൂടെയാണ് ബിജെപി മുസ്ലിം വോട്ടുബാങ്കിനെ വിഭജിക്കാന്‍ കർണാടകയിൽ ശ്രമിക്കുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവും കർണാടക ആഭ്യന്തരമന്ത്രിയുമായ രാമലിംഗ രെഢ്ഡി പറഞ്ഞു. ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും വോട്ട് വിഭജനത്തിനായി എഐഎംഐഎം മത്സരിച്ചിരുന്നു അത് കർണാടകയിലും ആവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

bjp
എഐഎംഐഎം കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നത് കോൺഗ്രസ് അനുഭാവമുള്ള ന്യൂനപക്ഷ,പിന്നോക്ക സമുദായം,ദളിത് എന്നീ വിഭാഗങ്ങളുടെ വോട്ട് മറിക്കാൻ വേണ്ടിയാണെന്നും കോൺഗ്രസ് ആരോപിക്കുന്നു. ന്യൂനപക്ഷവിഭാഗം ഏറ്റവും കൂടുതലുള്ള കോസ്റ്റൽ കർണാടകയിലെ വോട്ട് നേടിയാൽ കഴിഞ്ഞതവണ നേരിയ വ്യത്യാസത്തിൽ വന്ന തോൽവി മറികടക്കാൻ ഒവൈസിയുടെ പാർട്ടിക്ക് കഴിയും.

എന്നാൽ ബിജെപി കോൺഗ്രസിൻറെ ആരോപണം തള്ളി. കോൺഗ്രസ് എസ് ഡിപിയുടെ പോപ്പുലർ ഫ്രണ്ടുമായി ധാരണയിലാണെന്ന് ബിജെപി പറഞ്ഞു. ന്യൂനപക്ഷവിഭാഗങ്ങളിലം പകുതിയിലധികം വരുന്ന മുസ്ലിം വനിതകളുടെ വോട്ട് ബിജെപിക്കായിരിക്കുമെന്നും ഇതാണ് കോൺഗ്രസിനെ പരിഭ്രാന്തരാക്കുന്നത്. മുത്തലാഖ് നിരോധിച്ചതിൽ ഉത്തർപ്രദേശിലെയെന്ന പോലെ കർണാടകയിലും മുസ്ലീം വനിതകൾ നന്ദി പറയുമെന്നും കോൺഗ്രസിന്‍റേത് അടിസ്ഥാനരഹിതമായ ആരോപണമാണ് എന്നും കർണാടക ബിജെപി വക്താവ് മാളവിക അവിനാശ് പറഞ്ഞു. ഭൂരിപക്ഷം നേടി ബിജെപി കർണാടകയിൽ അധികാരത്തില്‍ വരുമെന്നും അതിന് ആരുമായും രഹസ്യധാരണയുടെ ആവശ്യമില്ലയെന്നും അവർ പറ‍്ഞ്ഞു.

എഐഎംഐഎം കഴിഞ്ഞ വർഷമാണ് കർണാടക ഇലക്ഷനിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇത്തവണ 224 മണ്ഡലങ്ങളിൽ 60 സീറ്റുകളില്‍ മത്സരിക്കുമെന്നും സ്ഥാനാർത്ഥി നിർണയം നടക്കുകയാണെന്നും ഒവൈസി പറഞ്ഞു. സ്ഥാനാർത്ഥി പ്രഖ്യാപനം ഫെബ്രുവരിയിൽ ഉണ്ടാകും എന്നും എഐഎംഐഎം നേതാക്കൾ വൺ ഇന്ത്യയോട് പറ‍ഞ്ഞു.

English summary
The Congress in Karnataka has alleged that the Bharatiya Janata Party (BJP) has made a pre-poll arrangement with the All India Majlis-e-Ittehadul Muslimeen (AIMIM).
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X