കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസില്‍ ഭിന്നത; മറുകണ്ടം ചാടാന്‍ സാധ്യതയുള്ളത് ഒട്ടേറെ പേര്‍!! ബിജെപിക്ക് പ്രതീക്ഷ വര്‍ധിച്ചു

Google Oneindia Malayalam News

ബെംഗളൂരു: മുഖ്യമന്ത്രി യെദ്യൂരപ്പ മാത്രമാണ് കര്‍ണാടകയിലെ പുതിയ ബിജെപി സര്‍ക്കാരില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഭൂരിപക്ഷം തെളിയിക്കാന്‍ യെദ്യൂരപ്പയ്ക്ക് ഗവര്‍ണര്‍ 15 ദിവസം സമയം അനുവദിച്ചിട്ടുണ്ട്. ഈ രണ്ടാഴ്ചക്കിടയില്‍ എന്തും സംഭവിക്കാം എന്നതാണ് കര്‍ണാടകത്തിലെ സ്ഥിതി.

Photo

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരിനുള്ള നീക്കം തിരഞ്ഞെടുപ്പ് ഫലം വരുന്ന വേളയില്‍ തന്നെ തുടങ്ങിയിരുന്നു. കേന്ദ്ര നേതാക്കളുടെ നിര്‍ദേശം കണക്കിലെടുത്ത് സഖ്യസര്‍ക്കാരിന് ഇരുപാര്‍ട്ടികളും ധാരണയിലെത്തുകയും ചെയ്തു. എന്നാല്‍ ഈ സഖ്യ രൂപീകരണത്തില്‍ ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അതൃപ്തിയുണ്ടെന്നാണ് വിവരം. ഈ അതൃപ്തിയുള്ളവരിലാണ് ബിജെപിയുടെ കണ്ണ്.

104 സീറ്റാണ് ബിജെപിക്ക് ലഭിച്ചത്. കേവല ഭൂരിപക്ഷം ലഭിക്കാന്‍ വേണ്ടത് 113 സീറ്റാണ്. ഒരു സ്വതന്ത്രന്റെ പിന്തുണ ബിജെപി ഇപ്പോള്‍ തന്നെ നേടിയിട്ടുണ്ട്. ബാക്കി എട്ട് എംഎല്‍എമാരുടെ പിന്തുണ ലഭിച്ചാല്‍ ബിജെപിക്ക് സുന്ദരമായി സര്‍ക്കാര്‍ രൂപീകരിച്ച് മുന്നോട്ട് പോകാം. ഈ എട്ട് പേരെ എവിടെ നിന്ന് ലഭിക്കുമെന്നാണ് ബിജെപി നോക്കുന്നത്.

അവിടെയാണ് കോണ്‍ഗ്രസിലെ അതൃപ്തരിലേക്ക് കണ്ണെത്തുന്നത്. കോണ്‍ഗ്രസിലെ ലിംഗായത്ത് സമുദായക്കാര്‍ക്കാണ് അതൃപ്തി. കാരണം, ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമി വൊക്കാലിംഗ വിഭാഗത്തില്‍പ്പെട്ട വ്യക്തിയാണ്. ഇദ്ദേഹത്തെ പിന്തുണയ്ക്കുന്നതില്‍ കോണ്‍ഗ്രസിലെ ലിംഗായത്ത് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അത്ര താല്‍പ്പര്യമില്ല.

മാത്രമല്ല, ലിംഗായത്ത് സമുദായത്തെ കൂടെ നിര്‍ത്താന്‍ കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാര്‍ മുന്നോട്ട് വച്ച പ്രത്യേക മതവിഭാഗം എന്ന പദവിയും തിരിച്ചടിച്ചെന്നാണ് വിലയിരുത്തല്‍. ഹിന്ദു മതത്തെ ഭിന്നിപ്പിക്കുന്നു എന്ന ബിജെപി പ്രചാരണത്തിനാണ് മേല്‍ക്കൈ ലഭിച്ചത്. അതുകൊണ്ടുതന്നെയാണ് ലിംഗായത്തുകള്‍ നിര്‍ണായക വോട്ട് ബാങ്കായ ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ തോറ്റത്. മാത്രമല്ല, ലിംഗായത്തുകള്‍ക്ക സ്വാധീനമുള്ള പല മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് ലഭിച്ചത്.

English summary
Karnataka election: BJP try to catch Congress Lingayat leaders who are unhappy with the JD(S) alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X