Karnataka Election Exit Poll: കോണ്‍ഗ്രസിന് മുന്നേറ്റം പ്രവചിച്ച് സൗത്ത് ഫസ്റ്റ് എക്സിറ്റ് പോള്‍
ബെംഗളൂരൂ: സൗത്ത് ഫസ്റ്റ് എക്‌സിറ്റ് പോളില്‍ കോണ്‍ഗ്രസിന് മുന്നേറ്റം. കോണ്‍ഗ്രസ് 107-119 സീറ്റുകള്‍ നേടി അധികാരം പിടിക്കും എന്നാണ് പ്രവചനം. ബിജെപിക്ക് 78-90 സീറ്റുകള്‍ ലഭിക്കും. ജെഡിഎസ് 23-29 സീറ്റ് നേടും. കോണ്‍ഗ്രസിന് 42 ശതമാനം വോട്ട് ഷെയര്‍ ആണ് സൗത്ത് ഫസ്റ്റ് പ്രവചിക്കുന്നത്. ബി ജെ പിക്ക് 36 ശതമാനവും ജെഡിഎസിന് 16 ശതമാനവും വോട്ട് ഷെയര്‍ പ്രവചിക്കുന്നു. മറ്റുള്ളവര്‍ ആറ് ശതമാനം വോട്ടും നേടും.
കര്‍ണാടകയില്‍ മുഖ്യമന്ത്രിയായി കൂടുതല്‍ പേരുടെ പിന്തുണ സിദ്ധരാമയ്യയ്ക്കെന്ന് സൗത്ത് ഫസ്റ്റ് എക്സിറ്റ് പോള്‍ പറയുന്നത്. സിദ്ധരാമയ്യയെ 43 ശതമാനം പേര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണക്കുന്നു. നിലവിലെ മുഖ്യമന്ത്രി ബാസവരാജ് ബൊമ്മൈ-24 ശതമാനം, കുമാരസ്വാമി- 17 ശതമാനം, യെദിയൂരപ്പ- 14 ശതമാനം, ഡി കെ ശിവകുമാര്‍- 3 ശതമാനം എന്നിങ്ങനെയാണ് പ്രവചനം.

നിലവില്‍ പുറത്ത് വന്ന ഭൂരിഭാഗം എക്‌സിറ്റ് പോളുകളിലും കോണ്‍ഗ്രസിനാണ് ഭൂരിപക്ഷം പ്രവചിക്കുന്നത്. എന്നാല്‍ ചില എക്‌സിറ്റ് പോളുകള്‍ സംസ്ഥാനത്ത് തൂക്കുസഭയും പ്രവചിക്കുന്നുണ്ട്. ജെ ഡി എസ് കിംഗ്മേക്കറാകും എന്നാണ് എക്‌സിറ്റ് പോളുകള്‍ നല്‍കുന്ന സൂചന.
നിലവിലെ കര്‍ണാടക നിയമസഭയുടെ കാലാവധി മേയ് 24 ന് ആണ് അവസാനിക്കുന്നത്. മേയ് 13 ന് ആണ് ഈ തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കുന്നത്. അംഗബലത്തിന്റെ കാര്യത്തില്‍ ഏഴാമത്തെ വലിയ നിയമസഭയാണ് കര്‍ണാടക നിയമസഭാ. അതിനാല്‍ തന്നെ പരമാവധി എം എല്‍ എമാരെ വിജയിപ്പിച്ചെടുക്കാനാണ് കോണ്‍ഗ്രസും ബി ജെ പിയും പരിശ്രമിക്കുന്നത്. കേവല ഭൂരിപക്ഷത്തിന് 113 സീറ്റാണ് കര്‍ണാടകയില്‍ വേണ്ടത്.
അകെയുള്ള 224 സീറ്റില്‍ 36 സീറ്റുകള്‍ പട്ടികജാതി (എസ്സി) വിഭാഗത്തിനും 15 പട്ടികവര്‍ഗക്കാര്‍ക്കും (എസ്ടി) സംവരണം ചെയ്തിരിക്കുകയാണ്. നിലവിലെ നിയമസഭയില്‍ കോണ്‍ഗ്രസിന് 75 സീറ്റും ജെ ഡി എസിന് 28 സീറ്റുമാണുള്ളത്. കഴിഞ്ഞ തവണ ബി ജെ പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ കോണ്‍ഗ്രസ് - ജെ ഡി എസ് സഖ്യ സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. എന്നാല്‍ കാലാവധി പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല.












Click it and Unblock the Notifications