ബിജെപി പണം വാരിയെറിയുന്നു; എംഎല്‍എമാര്‍ക്ക് ഓഫര്‍ നൂറ് കോടി വീതം!! വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തി

 • Written By:
Subscribe to Oneindia Malayalam

ബെംഗളൂരു: ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത കര്‍ണാടകയില്‍ കാര്യങ്ങള്‍ മാറിമറിയുന്നു. ബിജെപിക്കെതിരെ കടുത്ത ആക്രമണവുമായി ജെഡിഎസ് സംസ്ഥാന അധ്യക്ഷന്‍ കുമാരസ്വാമി രംഗത്തെത്തി. ജെഡിഎസ് എംഎല്‍എമാരെ ബിജെപിക്ക് പണം കൊടുത്ത് വാങ്ങാന്‍ ശ്രമിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 100 കോടി രൂപയാണ് ഓരോ എംഎല്‍എമാര്‍ക്കും വാഗ്ദാനം ചെയ്തിട്ടുള്ളത്. കൂടാതെ ചിലര്‍ക്ക് മന്ത്രി പദവിയും വാഗ്ദാനം ചെയ്യുന്നു. പണത്തിന് മുന്നില്‍ വീഴാത്ത എംഎല്‍എമാരെ ഭീഷണിപ്പെടുത്തുകയാണ്. കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സികളെ കാണിച്ചാണ് ഭീഷണിപ്പെടുത്തല്‍. എംഎല്‍എമാര്‍ക്കെതിരെ കേസെടുക്കുമെന്ന് ബിജെപി ഭീഷണിപ്പെടുത്തുന്നുവെന്നും കുമാരസ്വാമി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

cmsvideo
  Karnataka Elections 2018 : പണമൊഴുക്കി BJPയുടെ ചാക്കിട്ട് പിടുത്തം | Oneindia Malayalam
  സന്തോഷമില്ല

  സന്തോഷമില്ല

  തിരഞ്ഞെടുപ്പ് ഫലത്തില്‍ സന്തോഷമില്ലെന്ന് കുമാരസ്വാമി പറഞ്ഞു. വോട്ടര്‍മാരെ ഭിന്നിപ്പിക്കുകയാണ് ബിജെപി ചെയ്തത്. ബിജെപി തിരഞ്ഞെടുപ്പ് ഫലവും നരേന്ദ്ര മോദിയും തമ്മില്‍ ബന്ധമില്ല. മോദി തരംഗം കര്‍ണാടകയില്‍ ഉണ്ടായിട്ടില്ല. ബിജെപി തരംഗവുമുണ്ടായിട്ടില്ലെന്നും കുമാരസ്വാമി പറഞ്ഞു.

  ബിജെപിക്ക് എന്തവകാശം

  ബിജെപിക്ക് എന്തവകാശം

  സര്‍ക്കാര്‍ രൂപീകരിക്കന്നതില്‍ ജെഡിഎസിന്റെ ധാര്‍മികത ചോദ്യം ചെയ്യാന്‍ ബിജെപിക്ക് സാധ്യമല്ല. അവര്‍ മറ്റു പല സംസ്ഥാനങ്ങളിലും ഈ കളി കളിച്ചതാണ്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ മതിയായ എംഎല്‍എമാരുടെ പിന്തുണ ജെഡിഎസ്സിനുണ്ടെന്നും കുമാരസ്വാമി പറഞ്ഞു.

  100 കോടി രൂപ

  100 കോടി രൂപ

  ജെഡിഎസ്സും കോണ്‍ഗ്രസും ചേര്‍ന്നാല്‍ മതിയായ ഭൂരിപക്ഷമുണ്ടാകും. ബിജെപിക്ക് ഇപ്പോഴും ഒമ്പത് സീറ്റ് കുറവുണ്ട്. തങ്ങളുടെ എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാനാണ് ബിജെപി ശ്രമം. 100 കോടി രൂപ ഓരോരുത്തര്‍ക്കും വാഗ്ദാനം ചെയ്തിട്ടുണ്ട്. മാത്രമല്ല മന്ത്രി പദവിയും നല്‍കുമെന്നാണ് വാഗ്ദാനമെന്നും കുമാരസ്വാമി പറഞ്ഞു.

  യെദ്യൂരപ്പ പട്ടിക കൈമാറി

  യെദ്യൂരപ്പ പട്ടിക കൈമാറി

  വടക്ക് നിന്ന് തുടങ്ങിയ ബിജെപിയുടെ അശ്വമേധ യാത്രയ്ക്ക് കര്‍ണാടകയില്‍ അന്ത്യം കുറിച്ചിരിക്കുകയാണ്. ബിജെപി സര്‍ക്കാര്‍ രൂപീകരിക്കില്ലെന്നും കുമാരസ്വാമി പറഞ്ഞു. അതേസമയം, ബിജെപി നേതാവ് യെദ്യൂരപ്പ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു. പിന്തുണയ്്ക്കുന്ന എംഎല്‍എമാരുടെ പട്ടികയും അദ്ദേഹം കൈമാറി.

  സ്വതന്ത്രന്‍ ബിജെപിക്കൊപ്പം

  സ്വതന്ത്രന്‍ ബിജെപിക്കൊപ്പം

  ഗവര്‍ണര്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. അധികം വൈകാതെ തീരുമാനമെടുക്കുമെന്ന് ഗവര്‍ണര്‍ അറിയിച്ചു. അതേസമയം, സ്വതന്ത്ര എംഎല്‍എ നാഗേഷ് ബിജെപിയെ പിന്തുണയ്ക്കുമെന്ന് സൂചനയുണ്ട്. അദ്ദേഹത്തിന് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തുവെന്നാണ് വിവരം. നാഗേഷ് കഴിഞ്ഞദിവസം കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

  നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  Karnataka election: HD Kumaraswamy claims BJP offered Rs 100 crore, minister post to MLAsv

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  X