ഫലം വരും മുന്‍പേ കോൺഗ്രസില്‍ അടി തുടങ്ങി! മുഖ്യമന്ത്രിയായി തുടരുമെന്ന് സിദ്ധരാമയ്യ, മോഹം മാത്രമെന്ന്
തിരിച്ചടിയേറ്റാൽ വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിന്‍റെ പ്രതിഫലനമായി വിലയിരുത്തപ്പെടാമെന്നതിലാൽ കോണ്‍ഗ്രസിനേയും ബിജെപിയേയും സംബന്ധിച്ചെടുത്തോളം കര്‍ണാടകയിലെ ഫലം ഏറെ നിര്‍ണായകമാണ്. അടുത്ത അഞ്ച് വര്‍ഷം ആര് ഭരിക്കും എന്ന ചോദ്യത്തിനപ്പുറം ഇന്ത്യയിലെ പ്രതിപക്ഷ രാഷ്ട്രീയത്തിന്‍റെ ഭാവി കൂടി നിശ്ചയിക്കുന്നതാകും നാളത്തെ ഫലം.
224 മണ്ഡലങ്ങളില്‍ 113 സീറ്റുകള്‍ നേടാന്‍ സാധിക്കുമെന്ന ഉറച്ച വിശ്വാസത്തില്‍ ബിജെപിയും കോണ്‍ഗ്രസും സ്വപ്നം കാണുമ്പോള്‍ കിങ്ങ് മേക്കറാകാന്‍ സാധിക്കുമെന്ന ധാരണയിലാണ് ജെഡിഎസ്. ഇതിനിടെ പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങളിലെല്ലാം കോണ്‍ഗ്രസിന് മുന്‍തൂക്കം കല്‍പ്പിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസ് കാമ്പില്‍ ഇപ്പോഴേ മുഖ്യമന്ത്രി പദത്തിനായി കടിപിടി തുടങ്ങി.

ചരടുവലി
കർണ്ണാടക തിരഞ്ഞെടുപ്പിന്റെ ഫലം അനുകൂലമായാൽ മുഖ്യമന്ത്രി പദത്തിന്റെ പേരിൽ കോൺഗ്രസിൽ പൊട്ടിത്തെറിയുണ്ടാവുമെന്ന് ഉറപ്പായിട്ടുണ്ട്. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും പി.സി.സി അദ്ധ്യക്ഷൻ പരമേശ്വരയ്യും ഇതിനകം തന്നെ പോര് തുടങ്ങി കഴിഞ്ഞു. എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കും പോലെ തൂക്കുമന്ത്രിസഭ വരികയാണെങ്കിൽ ഇരുനേതാക്കളുടെയും മോഹങ്ങൾക്ക് തിരിച്ചടിയാകും. ഫലം പുറത്തുവരും മുന്‍പെ തന്നെ കൂടുതൽ എം.എൽ.എമാരുടെ പിന്തുണ ഉറപ്പിക്കാനുള്ള ചരടുവലികൾ ഇരുനേതാക്കളും തുടങ്ങിയിട്ടുണ്ട്.

ദളിത് മുഖ്യമന്ത്രി
ഹൈക്കമാന്‍റ് നിര്‍ദ്ദേശിക്കുകയാണെങ്കില്‍ ദളിത് മുഖ്യമന്ത്രിക്കായി താന്‍ മാറികൊടുക്കാന്‍ ഒരുക്കമാണെന്നായിരുന്നു സിദ്ധരാമയ്യ പറഞ്ഞത്. എന്നാല്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതെ തൂക്ക് സഭ നിലവില്‍ വരുമെന്നാണ് അവസാനം വന്ന എക്സിറ്റ് പോള്‍ ഫലത്തില്‍ വ്യക്തമാക്കിയത്. അതുകൊണ്ട് തന്നെ ജെഡിഎസിനെ ഒപ്പം ചേര്‍ക്കാനുള്ള സിദ്ധരാമയ്യയുടെ തന്ത്രമായാണ് ഇതിനെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. പ്രത്യേകിച്ച് ബിജെപിക്കൊപ്പം പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ജനാദള്‍ ജനല്‍ സെക്രട്ടറി ഡാനിഷ് അലി കൂടി വ്യക്തമാക്കിയ സാഹചര്യത്തില്‍ ജെഡിഎസിനെ അനുനയിപ്പിക്കുകയാണ് യെദ്യൂരപ്പയുടെ ലക്ഷ്യം.

മോഹങ്ങള്‍
മുഖ്യമന്ത്രി പദത്തിന് തനിക്ക് മോഹമില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും സിദ്ധരാമയ്യ ഒരു കാര്യം കൂടി പറഞ്ഞു വെച്ചു. ആര് മുഖ്യമന്ത്രിയാകണമെന്നത് പാര്‍ട്ടിയില്‍ ആര്‍ക്കും ഒറ്റയ്ക്ക് തിരുമാനിക്കാന്‍ സാധിക്കുന്ന കാര്യമല്ല. നേതാക്കളൊക്കെ താന്‍ മുഖ്യനാവണമെന്ന് ആഗ്രഹിക്കുന്നവരാണ്. ചില വിമത സ്വരങ്ങള്‍ ഉയരുന്നുണ്ടെങ്കിലും തനിക്കെതിരെ ഇതുവരെ ഒരു എംഎല്‍എ പോലും വാളെടുത്തിട്ടില്ലെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടുന്നു.

ആഗ്രഹം പ്രകടിപ്പിച്ച്
ഇതിനിടെ മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് നിരവധി കേണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. കര്‍ണാടക പിസിസി അധ്യക്ഷന്‍ പരമേശ്വരയാണ് ആദ്യം തന്‍റെ മുഖ്യമന്ത്രി മോഹം വെളിവാക്കിയത്. സിദ്ധരാമയ്യ അല്ലാതെ ദളിത് മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുള്ള നിരവധി പേര്‍ കോണ്‍ഗ്രസില്‍ ഉണ്ട്. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേയും, കെഎച്ച് മുനിയപ്പയും പിന്നെ ഞാനുമുണ്ട് എന്നായിരുന്നു പരമേശ്വര പറഞ്ഞത്. ഒപ്പം ബിജെപിയില്‍ യെദ്യൂരപ്പയ്ക്ക് പകരം ഒരു ദളിത് നേതാവിനെ ഉയര്‍ത്തിക്കാണിക്കാമോയെന്നും പരമേശ്വര വെല്ലുവിളിച്ചു.

ഇനിയില്ല
2013 ല്‍ പറഞ്ഞത് പോലെ ഇത് തന്‍റെ അവസാന തിരഞ്ഞെടുപ്പ് ആകുമെന്നാണ് ഇത്തവണയും സിദ്ധരാമയ്യ പറഞ്ഞത്. എന്ത് തന്നെയായാലും കക്ഷി എംഎല്‍എമാര്‍ തന്നെയാണ് ആരാകും മുഖ്യമന്ത്രി എന്ന കാര്യത്തില്‍ തിരുമാനം കൈക്കൊള്ളുകയെന്ന് സിദ്ധരാമയ്യയും പരമേശ്വരയും വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications