മതപരിവര്‍ത്തന നിരോധന നിയമം റദ്ദാക്കി സിദ്ധരാമയ്യ സര്‍ക്കാര്‍; 'സവര്‍ക്കറുടെ പാഠം സ്കൂളില്‍ വേണ്ട'
ബെംഗളൂരു: കര്‍ണാടകയില്‍ ബി ജെ പി സര്‍ക്കാര്‍ നടപ്പാക്കിയ മതപരിവര്‍ത്തന നിരോധന നിയമം റദ്ദാക്കി സിദ്ധരാമയ്യ സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നിയമം പിന്‍വലിക്കാന്‍ തീരുമാനമായത്. ബി ജെ പി സര്‍ക്കാര്‍ സംസ്ഥാനത്ത് ഉണ്ടാക്കിയ എല്ലാ നിയമങ്ങളും പുനഃപരിശോധിക്കുമെന്നും ആവശ്യമെങ്കില്‍ റദ്ദാക്കുമെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം മേയിലാണ് സംസ്ഥാനത്ത് മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കി തുടങ്ങിയത്.
നിര്‍ബന്ധിച്ച് മതം മാറ്റിക്കുന്നവര്‍ക്ക് 3 മുതല്‍ 10 വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും വ്യവസ്ഥ ചെയ്യുന്നതായിരുന്നു മതപരിവര്‍ത്തന നിരോധന നിയമം. 2021 ഡിസംബറില്‍ തന്നെ ബില്‍ നിയമസഭ പാസാക്കിയെങ്കിലും നിയമനിര്‍മാണ കൗണ്‍സിലിന്റെ അംഗീകാരം നേടാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് ഓര്‍ഡിനന്‍സ് ഇറക്കുകയായിരുന്നു. കൗണ്‍സിലില്‍ ബി ജെ പി ഭൂരിപക്ഷം നേടിയതോടെ വീണ്ടും പാസാക്കിയതിന് ശേഷമാണ് ഗവര്‍ണര്‍ക്ക് അയച്ചത്.

'നമ്മുടെ നിലവിലുള്ള നിയമത്തിന് നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ കഴിയും. പിന്നെ പുതിയ നിയമത്തിന്റെ ആവശ്യം എന്താണ്? ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുക എന്ന് മാത്രമാണ് ഇതിന്റെ ഉദ്ദേശ്യം' എന്നായിരുന്നു സിദ്ധരാമയ്യ കഴിഞ്ഞ വര്‍ഷം ഇതേക്കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞത്. അതേസമയം സ്കൂളുകളിലെ ചരിത്ര സിലബസിലെ മാറ്റവും കാര്‍ഷിക വിപണി നിയമവും മന്ത്രിസഭാ യോഗം റദ്ദാക്കിയിട്ടുണ്ട്.
തീവ്ര ഹിന്ദുത്വ നേതാക്കളായ വി ഡി സവര്‍ക്കറെയും കെ ബി ഹെഡ്ഗേവാറിനെയും കുറിച്ചുള്ള അധ്യായങ്ങള്‍ സ്കൂളിലെ ചരിത്രപാഠ പുസ്തകങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചെന്ന് നിയമ പാര്‍ലമെന്ററികാര്യ മന്ത്രി എച്ച് കെ പാട്ടീല്‍ പറഞ്ഞു. അതോടൊപ്പം ബി ജെ പി സര്‍ക്കാര്‍ സ്കൂള്‍ സിലബസില്‍ വരുത്തിയ എല്ലാ മാറ്റങ്ങളും തിരുത്തുകയും ചെയ്തിട്ടുണ്ട്.
സ്കൂളുകളിലും കോളേജുകളിലും സ്തുതിഗീതത്തോടൊപ്പം ഭരണഘടനയുടെ ആമുഖവും നിര്‍ബന്ധമായും വായിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ടെന്നും പാട്ടീല്‍ പറഞ്ഞു. ബി ജെ പി സര്‍ക്കാര്‍ നടപ്പാക്കിയ കാര്‍ഷിക വിപണി നിയമം റദ്ദാക്കി പുതിയ നിയമം കൊണ്ടുവരാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. അതേസമയം പുതിയ തീരുമാനം തിരിച്ചടിയാകില്ലേ എന്ന ചോദ്യത്തിന് തങ്ങള്‍ ജനവിധി നേടിക്കഴിഞ്ഞു എന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകനും മന്ത്രിയുമായ പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞത്.
ഈ നയങ്ങളെ ജനങ്ങള്‍ പിന്തുണച്ചിരുന്നില്ലെന്നും അതിനാലാണ് തങ്ങള്‍ അധികാരത്തിലേറിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍ ബി ജെ പി സര്‍ക്കാരിന്റെ നയങ്ങള്‍ അവലോകനം ചെയ്യാന്‍ തങ്ങളുടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി കോണ്‍ഗ്രസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പ്രതിലോമകരമോ സംസ്ഥാന താല്‍പ്പര്യത്തിന് വിരുദ്ധമോ ആണെന്ന് കണ്ടെത്തിയാല്‍ അത് തിരുത്തും എന്നായിരുന്നു കോണ്‍ഗ്രസ് പറഞ്ഞത്.
മുസ്ലീം ക്വാട്ട, ഹിജാബ് നിരോധനം തുടങ്ങി വിഷയങ്ങളിലും ബി ജെ പി സര്‍ക്കാര്‍ സ്വീകരിച്ച നിലപാടല്ല സിദ്ധരാമയ്യ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. 224 അംഗ നിയമസഭയില്‍ 135 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് കര്‍ണാടകയില്‍ അധികാരത്തില്‍ തിരിച്ചെത്തിയത്. ബി ജെ പി 66 സീറ്റിലും ജെ ഡി എസ് 19 സീറ്റിലുമാണ് വിജയിച്ചത്.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications