കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പനിയുടെ ലക്ഷണങ്ങളുള്ള ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നല്‍കണം, കമ്പനികളോട് കര്‍ണാടക സര്‍ക്കാര്‍

Google Oneindia Malayalam News

ബെംഗളൂരു: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതോടെ കര്‍ശന നിര്‍ദേശങ്ങളുമായി ക‍ര്‍ണാടക സര്‍ക്കാര്‍. പനിയുടെ ലക്ഷണങ്ങളുള്ള ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കണമെന്നാണ് സര്‍ക്കാര്‍ സംസ്ഥാനത്തെ കമ്പനികളോട് നിര്‍ദേശിച്ചിട്ടുള്ളത്. ശുചിത്വം പാലിക്കാന്‍ ഇവരോട് നിര്‍ദേശിക്കാനും കര്‍ണാടക ആരോഗ്യമന്ത്രി പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു.

നിപയേയും കൊറോണയേയും തുരത്തിയ 'കേരള മാതൃക'; നേട്ടം ചര്‍ച്ചയാക്കി ബിബിസി, വീഡിയോനിപയേയും കൊറോണയേയും തുരത്തിയ 'കേരള മാതൃക'; നേട്ടം ചര്‍ച്ചയാക്കി ബിബിസി, വീഡിയോ

കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്ത ചൈന, ഇറാന്‍, ദക്ഷിണ കൊറിയ, ഇറ്റലി, ജപ്പാന്‍ എന്നീ രാജ്യങ്ങളിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും സര്‍ക്കാര്‍ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചൈന, ദക്ഷിണ കൊറിയ, ഹോങ്കോങ്ങ്, ഇറ്റലി, ഇറാന്‍, മക്കാവോ, വിയറ്റ്നാം, മലേഷ്യ, ഇന്തോനേഷ്യ, നേപ്പാള്‍, തായ് ലന്റ്, സിങ്കപ്പൂര്‍, തായ്വാന്‍, യുഎഇ എന്നീ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ വിമാനത്താവളങ്ങളില്‍ നിന്ന് തെര്‍മല്‍ സ്കാനിംഗിന് വിധേയരായ ശേഷം മാത്രമേ പുറത്ത് കടക്കാവൂ എന്നും കര്‍ണാടക ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു.

corona-india-200-

രാജ്യാന്തര വിമാനങ്ങളില്‍ ഇന്ത്യയിലെത്തുന്ന ജീവനക്കാര്‍ ഫോണ്‍ നമ്പര്‍, ഇന്ത്യയിലെ വിലാസം, അടുത്തിടെ യാത്ര ചെയ്തത് സംബന്ധിച്ച വിവരങ്ങള്‍ എന്നിവ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയോ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരെയോ ഏല്‍പ്പിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശത്തില്‍ പറയുന്നു. ഇതിന് പുറമേ ജലദോഷവും കഫക്കെട്ടും പോലുള്ള പ്രശ്നങ്ങളുള്ള ജീവനക്കാര്‍ക്ക് സര്‍ജിക്കല്‍ മാസ്ക്സ്, ടിഷ്യൂപേപ്പര്‍ എന്നിവ നല്‍കുന്നതിനും ഇവ സുരക്ഷിതമായി നിക്ഷേപിക്കുന്നതിനുള്ള സൗകര്യമൊരുക്കാനും നല്‍കാന്‍ കമ്പനികള്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്.

Recommended Video

cmsvideo
How to protect yourself against Corona Virus? | Oneindia Malayalam

ഗുരുഗ്രാമില്‍ പേടിഎം ജീവനക്കാരന് കൊറോണ വൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കര്‍ണ്ണാടക സര്‍ക്കാര്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഇറ്റലിയില്‍ നിന്ന് അവധിക്കാലം ആഘോഷിച്ച് മടങ്ങിയെത്തിയ ഇന്ത്യക്കാരനാണ് ഗുരുഗ്രാമില്‍ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി കമ്പനി നോയിഡയിലേയും ഗുരുഗ്രാമിലേയും ഓഫീസുകള്‍ അടച്ചിട്ടിരുന്നു. പേടിഎം ജീവനക്കാരോട് ഉടനടി പരിശോധനക്ക് വിധേയമാകാനും കമ്പനി വക്താവ് ആവശ്യപ്പെട്ടിരുന്നു. ജീവനക്കാരോട് ഇക്കാലയളവില്‍ വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് കമ്പനി ആവശ്യപ്പെട്ടത്.

English summary
Karnataka govt advises companies to allow employees with flu-like symptoms to WFH option
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X