Get Updates
Get notified of breaking news, exclusive insights, and must-see stories!

മാസ്‌ക് തിരിച്ചുവരുന്നു; കര്‍ണാടകയില്‍ പുതിയ നിര്‍ദേശം... കേരളത്തില്‍ കൊവിഡ് വര്‍ധിച്ചു

കേരളത്തില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ണാടക മുന്‍കരുതല്‍ നടപടി ശക്തമാക്കുന്നു. 60 വയസ് കഴിഞ്ഞവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കാന്‍ തീരുമാനം. ഇക്കാര്യം കര്‍ണാടക ആരോഗ്യ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ബന്ധപ്പെട്ട ഉത്തരവ് വൈകാതെ പുറപ്പെടുവിക്കുമെന്നും ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു.

പല രാജ്യങ്ങളിലും കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. സിംഗപ്പൂരില്‍ രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. കേരളത്തില്‍ കഴിഞ്ഞ ദിവസം മാത്രം 111 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു. ഞായറാഴ്ച ഇന്ത്യയില്‍ മൊത്തം 122 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് രോഗമുള്ളവരുടെ എണ്ണം 1828 ആയി. 1634 രോഗികള്‍ കേരളത്തിലാണ്.

mask-mandatory

കര്‍ണാടകയില്‍ 60 കൊവിഡ് രോഗികളാണുള്ളത്. രണ്ട് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഈ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് പ്രത്യേകം യോഗം ചേര്‍ന്നുവെന്ന് മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. 60 വയസ് തികഞ്ഞവര്‍, രോഗ ലക്ഷണമുള്ളവര്‍, മറ്റു പതിവ് രോഗമുള്ളവര്‍ എന്നിവരെല്ലാം മാസ്്ക് ധരിക്കണമെന്ന് മന്ത്രി പറഞ്ഞു.

കുടക് ജില്ലയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ദിനേശ് ഗുണ്ടു റാവു കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ സംബന്ധിച്ച് വിശദീകരിച്ചത്. പരിഭ്രാന്തി വേണ്ടെന്നും മന്ത്രി പറഞ്ഞു. മാസ്‌ക് സംബന്ധിച്ച ഔദ്യോഗിക നിര്‍ദേശങ്ങള്‍ വൈകാതെ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗകര്യങ്ങള്‍ വിപുലീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേരളവുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയിലെ ആശുപത്രികളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി പറഞ്ഞു. പരിശോധനകള്‍ വര്‍ധിപ്പിക്കാനും നിര്‍ദേശിച്ചു. രോഗലക്ഷണമുള്ളവര്‍ നിര്‍ബന്ധമായും പരിശോധന നടത്തണമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു മരണം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

കൊവിഡിന്റെ പുതിയ വകഭേദമായ ജെഎന്‍ 1 ആണ് ഇപ്പോള്‍ വ്യാപിക്കുന്നത്. സിംഗപ്പൂരിലും ഇതേ വൈറസാണ് ഭീഷണി. ഡിസംബര്‍ മൂന്നിനും ഒമ്പതിനുമിടയില്‍ സിംഗപ്പൂരില്‍ 56000 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ആള്‍ക്കൂട്ടം ചേരുന്നിടത്ത് മാസ്‌ക് ഉപയോഗിക്കണമെന്ന് ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. വിമാനത്താവളം, ബസ് സ്‌റ്റേഷന്‍ എന്നിവിടങ്ങളിലും മാസ്‌ക് ധരിക്കണമെന്നാണ് നിര്‍ദേശം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+