തിരഞ്ഞെടുപ്പ് മുമ്പില്‍, തൊട്ടാല്‍ ബിജെപിയുടെ കൈ പൊള്ളും; നിര്‍ണായക തീരുമാനം ഉപേക്ഷിച്ച് കര്‍ണാടക മന്ത്രി

ബംഗളൂരു: ടിപ്പു സുല്‍ത്താനെ കൊന്നുവെന്ന് അവകാശപ്പെടുന്ന വൊക്കലിഗ തലവന്മാരായ ഉറിഗൗഡയെയും ദൊഡ്ഡനഞ്ജെഗൗഡയെയും ജീവിത കഥ ആസ്പദമാക്കി സിനിമ നിര്‍മ്മിക്കാനുള്ള പദ്ധതി ചലച്ചിത്ര നിര്‍മ്മാതാവും കര്‍ണാടക ഹോര്‍ട്ടികള്‍ച്ചറല്‍ മന്ത്രി കൂടിയായ മുനിരത്ന ഉപക്ഷിച്ചു. ആദിചുഞ്ചനഗിരി ദര്‍ശകനായ നിര്‍മലാനന്ദനാഥ സ്വാമിജിയുടെ ഇടപെടലിനെ തുടര്‍ന്നാണ് വൃഷഭദ്രി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിനിമ നിര്‍മ്മിക്കാനുള്ള തീരുമാനം മന്ത്രി ഉപേക്ഷിച്ചത്.
ഇനിയും സണ്‍സ്ക്രീന്‍ ഉപയോഗിക്കാന്‍ തുടങ്ങിയില്ലേ, ഇല്ലെങ്കില്‍ അറിയണം ഇക്കാര്യങ്ങള്‍
ഇത്തരത്തില്‍ ഒരു സിനിമ പുറത്തിറങ്ങിയാല്‍ സംസ്ഥാനത്ത് രാഷ്ട്രീയ സ്തംഭനാവസ്ഥ ഉടലെടുക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഈ സാഹചര്യതിത്തില് തീരുമാനം ഉപേക്ഷിച്ചത് എന്തുകൊണ്ടും നല്ലതിനാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. തിങ്കളാഴ്ച മാണ്ഡ്യയില്‍ ആദിചുഞ്ചനഗിരി ദര്ശകരുമായി മന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് വൊക്കലിംഗ തലവന്മാരെ കുറിച്ചുള്ള സിനിമ നിര്‍മ്മിക്കുന്നതില്‍ നിന്ന് പിന്മാറിയതെന്ന് മന്ത്രി അറിയിച്ചത്. അതേസമയം, കര്‍ണാടകയില്‍ നിയമസഭ തിരഞ്ഞെടുപ്പ് അടുക്കുന്ന പശ്ചാത്തലത്തില്‍ ഇങ്ങനെ ഒരു സിനിമ നിര്‍മ്മിച്ചാല്‍ തിരിച്ചടിയാകുമെന്ന കരുതിയാവും സിനിമ ഉപേക്ഷിക്കുന്നതെന്ന സൂചനയും പുറത്തുവരുന്നുണ്ട്.

ടിപ്പുവിനെ കൊന്നത് ഉറിഗൗഡയും നഞ്ചെഗൗഡയും ആണെന്ന് പറഞ്ഞ് വൊക്കലിഗ സമുദായത്തെ പറ്റിക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ബി ജെ പി നേതാക്കളായ സി എന്‍ അശ്വത് നാരായണ്‍, സി ടി രവി എന്നിവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസും ജെ ഡി എസും ആരോപിച്ചിരുന്നു.
എന്നാല്‍ ഇപ്പോള്‍ സിനിമ നിര്‍മ്മിക്കുന്നതില്‍ നിന്ന് മന്ത്രി പിന്‍വാങ്ങിയിരിക്കുകയാണ്. ഒരു വിഭാഗം ആളുകളുടെ വികാരം വ്രണപ്പെടുത്തുന്ന ഒരു സിനിമ ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് മുനിരത്ന സിനിമ ഉപേക്ഷിച്ചതിന് പിന്നാലെ അറിയിച്ചത്. അതേസമയം, സംസ്ഥാനത്ത് ബി ജെ പി ചരിത്രത്തെ വളച്ചൊടിക്കുകയാണെന്ന് ആരോപിച്ച് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ രംഗത്തെത്തിയിരുന്നു.
ചരിത്രത്തെ വളച്ചൊടിക്കാനും ടിപ്പുവിനെയും വൊക്കലിഗമാരെയും അപകീര്‍ത്തിപ്പെടുത്താനും ബി ജെ പി ഉറി ഗൗഡയെയും നഞ്ചെഗൗഡയെയും സാങ്കല്‍പ്പിക കഥാപാത്രങ്ങളാക്കി സൃഷ്ടിക്കുകയാണെന്ന് ഡി കെ ശിവകുമാര്‍ പറഞ്ഞു. ഉറി ഗൗഡയും നഞ്ചെഗൗഡയും ടിപ്പുവിനെ കൊന്നു' എന്ന അവകാശവാദത്തിലൂടെ ചരിത്രത്തെ തെറ്റായി ചിത്രീകരിക്കാനുള്ള ബി ജെ പിയുടെ നീക്കത്തെ എതിര്‍ക്കാന്‍ നേതൃത്വം നല്‍കണമെന്ന് ആദിചുഞ്ചനഗിരി മഠാധിപതി നിര്‍മ്മലാനന്ദനാഥ സ്വാമിയോട് ഡി കെ ശിവകുമാര്‍ അഭ്യര്‍ത്ഥിച്ചു. മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ചരിത്രത്തെ വളച്ചൊടിക്കാനുള്ള ബി ജെ പിയുടെ നീക്കത്തിനെതിരെ കര്‍ണാടകയിലെ എഴുത്തുകാരും സാമൂഹിക പ്രവര്‍ത്തകരും രംഗത്ത് വരണമെന്നും ഡി കെ ശിവകുമാര്‍ അഭ്യര്‍ത്ഥിച്ചു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications