ലോറി ട്രെയിനില്‍ ഇടിച്ചു: എംഎല്‍എ അടക്കം 5 പേര്‍ മരിച്ചു
ബെംഗളൂരു: ട്രെയിനില്‍ ലോറി ഇടിച്ച് എം എല്‍ എ അടക്കം ട്രെയിനില്‍ ഉണ്ടായിരുന്ന 5 പേര്‍ മരിച്ചു. കര്‍ണാടക എം എല്‍ എ വെങ്കടേഷ് നായക്കും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. എട്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ആന്ധ്രപ്രദേശിലെ അനന്ത്പൂര്‍ ജില്ലയില്‍ മടക്കസിര റെയില്‍വേ ക്രോസിങില്‍ ആണ് അപടകം ഉണ്ടായത്.
തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് അപടകം ഉണ്ടായത്. ബെംഗളൂരു നന്ദേഡ് എക്‌സ്പ്രസില്‍ ഗ്രാനൈറ്റ് കയറ്റി വന്ന ലോറി വന്നിടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ലോറി ആദ്യം റെയില്‍വേ ക്രോസിലും തുടര്‍ന്ന് എ സി കോച്ചിലും ഇടിക്കുകയായിരുന്നു. എം എല്‍ എയെ കൂടാതെ മരിച്ചവരില്‍ രണ്ടുപേരും ട്രെയിന്‍ യാത്രക്കാരാണ്. ലോറി ഡ്രൈവറും ക്ലീനറും സംഭവസ്ഥലത്ത് തന്നെ മരിച്ചു.

കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ദേവദുര്‍ഗയില്‍ നിന്നുള്ള അസംബ്ലി എം എല്‍ എയുമാണ് എ വെങ്കടേഷ് നായക്ക്. നേരത്തെ ഇദ്ദേഹം റായ്ചൂരില്‍ നിന്നുള്ള ലോക്‌സഭാംഗമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ എം എല്‍ എയുടെ തലയും ഉടലും വേര്‍പ്പെട്ടുപോയതായാണ് റിപ്പോര്‍ട്ടുകള്‍. ബാഗ്ലൂര്‍ - നന്ദേഡ് എക്‌സ്പ്രസിന്റെ മൂന്ന് ബോഗികള്‍ പാളം തെറ്റി. ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നു.
Read in Kannada: ರೈಲು ಅಪಘಾತ : ಶಾಸಕ ವೆಂಕಟೇಶ್ ನಾಯಕ್ ದುರ್ಮರಣ












Click it and Unblock the Notifications