കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബലാത്സംഗം തടയാന്‍ മൊബൈല്‍ഫോണ്‍ നിരോധിക്കണമെന്ന് കര്‍ണാടക എംഎല്‍എമാര്‍

  • By Gokul
Google Oneindia Malayalam News

ബാംഗ്ലൂര്‍: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ വര്‍ദ്ധിച്ചുവരുന്ന ബലാത്സംഗങ്ങളും അതിക്രമങ്ങളും തടയാന്‍ സ്‌കൂളുകളിലും കോളേജുകളിലും മൊബൈല്‍ ഫോണ്‍ നിരോധിക്കണമെന്ന് കര്‍ണാടകത്തില്‍ നിന്നുള്ള എംഎല്‍എമാര്‍. കര്‍ണാടക നിയമസഭയിലെ എംഎല്‍എമാരുടെ യോഗത്തിലാണ് വിചിത്രമായ ഈ അഭിപ്രായം ഉയര്‍ന്നത്.

കോളേജിലും സ്‌കൂളിലും പഠിക്കുന്ന കുട്ടികളെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് (പ്രത്യേകിച്ചും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നത്) തടഞ്ഞാല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കുറ്റകൃത്യങ്ങളുടെ എണ്ണം കുറയുമെന്ന് എംഎല്‍എ മാരുടെ സംഘം വ്യക്തമാക്കി. സംസ്ഥാനത്തെ വുമണ്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ഈ ഒരു തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.

mobile-use

നിരവധി വിദ്യാര്‍ത്ഥികള്‍ സോഷ്യല്‍ മീഡിയയിലൂടെ അപരിചിതരുമായി ശരിയായ രീതിയിലല്ലാത്ത ബന്ധം ഉണ്ടാക്കുന്നുണ്ട്. ഇത് അവരില്‍ കുറ്റവാസന വളര്‍ത്തുന്നുണ്ടെന്ന് എംഎല്‍എമാര്‍ പറയുന്നു. നേരത്തെ ബിജെപി സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോഴും കുട്ടികളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം കുറയ്ക്കണമെന്ന നിര്‍ദ്ദേശമുണ്ടായിരുന്നു.

അതേസമയം, മൊബൈല്‍ഫോണ്‍ കുട്ടികള്‍ക്ക് പലതരത്തിലുള്ള സുരക്ഷിതത്വങ്ങളും നല്‍കുന്നുണ്ടെന്ന് ഒരു രക്ഷിതാവ് പ്രതികരിച്ചു. കുട്ടികളെ തെറ്റായ രീതിയില്‍ ഇത്തരം സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാന്‍ ശീലിപ്പിക്കുകയാണ് മൊബൈല്‍ഫോണ്‍ നിരോധിക്കുന്നതിനേക്കാളും നല്ലതെന്ന് അവര്‍ പറയുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത കാണിക്കുകയും പോലീസ് സംരക്ഷണം ശക്തമാക്കുകയുമാണ് വേണ്ടതെന്ന് അവര്‍ പറഞ്ഞു.

English summary
Karnataka MLAs' Panel recommended to Ban Cell Phones in Schools, Colleges to Stop Rapes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X