Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടക മുഖ്യമന്ത്രി; യോഗം 5.30ന്, വെല്ലുവിളിയായി സിദ്ധരാമയ്യ-ഡികെ ശിവകുമാര്‍ പോസ്റ്റര്‍

ബെംഗളൂരു: കോണ്‍ഗ്രസ് വമ്പന്‍ വിജയം നേടിയ കര്‍ണാടക തിരഞ്ഞെടുപ്പിന് ശേഷം പുതിയ മുഖ്യമന്ത്രിയാര് എന്ന ചോദ്യമാണ് ഉയരുന്നത്. കെപിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാര്‍, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ എന്നിവരുടെ അനുയായികള്‍ രണ്ടു നേതാക്കള്‍ക്കും വേണ്ടി വാദിച്ച് രംഗത്തുണ്ട്. പാര്‍ട്ടി ആസ്ഥാനത്തും നേതാക്കളുടെ വീടിന് മുന്നിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.

224 അംഗ നിയമസഭയില്‍ 135 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് വിജയിച്ചത്. ഒരുപാര്‍ട്ടികളുമായും സഖ്യമില്ലാതെ തനിച്ച് ഭരിക്കാന്‍ അവസരം നല്‍കിയിരിക്കുകയാണ് കര്‍ണാടകയിലെ ജനങ്ങള്‍. ഈ ഘട്ടത്തില്‍ സമവായത്തിന്റെ പാതയില്‍ കോണ്‍ഗ്രസ് നേതൃത്വം എത്തുമെന്നാണ് കരുതുന്നത്. ഇന്ന് വൈകീട്ട് 5.30ന് നിയമസഭാ കക്ഷി യോഗം കോണ്‍ഗ്രസ് വിളിച്ചിട്ടുണ്ട്.

d

വൈകീട്ട് നടക്കുന്ന യോഗത്തില്‍ മുഖ്യമന്ത്രി ആര് എന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകും. സിദ്ധരാമയ്യ ജനകീയനാണ്. ഇദ്ദേഹത്തെ പിന്തുണയ്ക്കുന്ന 90 എംഎല്‍എമാര്‍ കോണ്‍ഗ്രസിലുണ്ട് എന്നാണ് പറയുന്നത്. അതേസമയം, സംഘടനയെ ശക്തിപ്പെടുത്തുന്നതില്‍ ഡികെ ശിവകുമാര്‍ വഹിച്ച പങ്ക് നിസാരമല്ല. അദ്ദേഹത്തിന് വേണ്ടിയും എംഎല്‍എമാര്‍ രംഗത്തുണ്ട്.

സിദ്ധരാമയ്യക്കും ഡികെ ശിവകുമാറിനുമായി മുഖ്യമന്ത്രി പദവും ഉപമുഖ്യമന്ത്രി പദവും രണ്ടര വര്‍ഷം ഊഴം വച്ച് മാറാം എന്ന കാര്യം ചര്‍ച്ച ചെയ്യുന്നുണ്ട്. അതേസമയം, സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കി ഡികെ ശിവകുമാറിനെയും ജി പരമേശ്വരയെയും ഉപമുഖ്യമന്ത്രിമാരാക്കി സമുദായ പ്രാതിനിധ്യം ഉറപ്പിക്കാമെന്ന ചര്‍ച്ചയും നടക്കുന്നു. പ്രധാന വകുപ്പുകള്‍ ഡികെക്ക് നല്‍കി മുഖ്യമന്ത്രി പദവി സിദ്ധരാമയ്യക്ക് നല്‍കുന്നതും ചര്‍ച്ചയിലാണ്.

ദേശീയ നേതാക്കളായ കെസി വേണുഗോപാല്‍, രണ്‍ദീപ് സുര്‍ജേവാല എന്നിവരാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. സമവായമുണ്ടാക്കുക എന്നതാണ് ഇവരുടെ ദൗത്യം. ബെംഗളൂരുവില്‍ സമവായമായില്ലെങ്കില്‍ നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിക്കും. പിന്നീട് ഹൈക്കമാന്റ് ചര്‍ച്ചകള്‍ക്ക് ശേഷം തീരുമുണ്ടാകും. ബെംഗളൂരുവില്‍ തന്നെ പരിഹാരം കാണാനാണ് ശ്രമിക്കുന്നത്.

സര്‍ക്കാര്‍ അധികാരമേറ്റാല്‍ ആദ്യം തന്നെ തിരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങള്‍ നടപ്പാക്കുമെന്ന് സിദ്ധരാമയ്യ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയാകാമെന്ന് അദ്ദേഹം ഉറപ്പിച്ചു എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. പിതാവ് മുഖ്യമന്ത്രിയാകണം എന്നാണ് ആഗ്രഹമെന്ന് സിദ്ധരാമയ്യയുടെ മകന്‍ മാധ്യമങ്ങളോട് പറയുകയും ചെയ്തു. ഡികെ മുഖ്യമന്ത്രിയായാല്‍ നല്ല കാര്യം എന്നാണ് സഹോദരന്‍ ഡികെ സുരേഷ് എംപി പ്രതികരിച്ചത്.

s

എല്ലാ മതവിഭാഗങ്ങള്‍ക്കും സ്വീകാര്യനായ നേതാവാണ് സിദ്ധരാമയ്യ. അതാണ് അദ്ദേഹത്തിന് അനുകൂലമായ ഘടകവും. പിന്നാക്ക വിഭാഗം, ദളിതുകള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവരെ ഐക്യത്തിന്റെ പാതയിലെത്തിക്കുക എന്ന സമീപനമാണ് അദ്ദേഹം സ്വീകരിക്കാറ്. അതേസമയം, വൊക്കലിഗ സമുദായത്തിന്റെ പ്രധാന നേതാവായ ശിവകുമാര്‍ മുസ്ലിങ്ങളുമായും മറ്റു ന്യൂനപക്ഷ വിഭാഗങ്ങളുമായും അടുത്ത ബന്ധം നിലനിര്‍ത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഏത് രീതിയിലാണ് കോണ്‍ഗ്രസ് പ്രതിസന്ധി മറികടക്കുക എന്നറിയാന്‍ അല്‍പ്പം കൂടി കാത്തിരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+