അടിയും പീഡനവും, അടിമപ്പണിയും, ഷൂ ഫാക്ടറിയിലെത്തിയ പൊലീസ് കണ്ടത്
കുട്ടികളിലൊരാള്‍ ചൈല്‍ഡ് ലൈനിലേക്ക് വിളിച്ചതാണ് നിര്‍ണായക വഴിത്തിരിവായത്
ചെന്നൈ: കര്‍ണ്ണാടകയില്‍ അടിമപ്പണി ചെയ്യിപ്പിച്ചിരുന്ന 10 ആണ്‍കുട്ടികളെ പൊലീസ് രക്ഷിച്ചു. കുട്ടികളിലൊരാള്‍ ചൈല്‍ഡ് ലൈനിലേക്ക് വിളിച്ചതാണ് നിര്‍ണായക വഴിത്തിരിവായത്. ഇതോടെയാണ് അനധികൃതമായി പിടികൂടി ഷൂ സോള്‍ ഫാക്ടറിയില്‍ അടിമപ്പണി ചെയ്യിപ്പിച്ചിരുന്ന കൗമാര പ്രായക്കാരായ 10 ആണ്‍കുട്ടികള്‍ക്ക് രക്ഷയായത്.
രാവിലെ ഒമ്പതു മുതല്‍ രാത്രി ഒമ്പതുവരെ നിര്‍ബന്ധിച്ച് ജോലി ചെയ്യപ്പിച്ചിരുന്നുവെന്നും താമസിക്കാന്‍ ദുര്‍ഗന്ധം വമിക്കുന്ന തൊഴിലിടം തന്നെയാണ് നല്‍കിയിരുന്നതുമെന്നാണ് കുട്ടികളുടെ വെളിപ്പെടുത്തല്‍. സംഭവത്തെ തുടര്‍ന്ന് ഫാക്ടറി ഉടമയ്‌ക്കെതിരെ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ രണ്ട് പേര്‍ ഇതിനകം തന്നെ അറസ്റ്റിലായിട്ടുണ്ട്.

അടിമ വേലയ്ക്ക്.... കര്‍ണ്ണാടകയിലേക്ക്
കര്‍ണ്ണാടകയില്‍ അടിമപ്പണി ചെയ്യിപ്പിച്ചിരുന്ന 10 ആണ്‍കുട്ടികളെ പൊലീസ് രക്ഷിച്ചു. കുട്ടികളിലൊരാള്‍ ചൈല്‍ഡ് ലൈനിലേക്ക് വിളിച്ചതാണ് നിര്‍ണായക വഴിത്തിരിവായത്. ഇതോടെയാണ് അനധികൃതമായി പിടികൂടി ഷൂ സോള്‍ ഫാക്ടറിയില്‍ അടിമപ്പണി ചെയ്യിപ്പിച്ചിരുന്ന കൗമാര പ്രായക്കാരായ 10 ആണ്‍കുട്ടികള്‍ക്ക് രക്ഷയായത്.

രക്ഷയായത് ടെലിഫോണ്‍ കാര്‍ഡ്
ഫാക്ടറിക്കുള്ളില്‍ നിന്ന് അപ്രതീക്ഷിതമായി കിട്ടിയ ടെലിഫോണ്‍ കാര്‍ഡാണ് രക്ഷപ്പെടാനുള്ള വഴി തുറന്നതെന്ന് ആധിര്‍ പാസ്വാന്‍ പറയുന്നു. തോംസണ്‍ റോയിറ്റേഴ്‌സ് ഫൗണ്ടേഷന് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍.

ഒരു വര്‍ഷമായി പ്രതിഫലമില്ല
ഷൂ സോള്‍ ഫാക്ടറിയില്‍നിന്ന് കഴിഞ്ഞ് ഒരു വര്‍ഷമായി വേതനം ലഭിക്കുന്നില്ലെന്ന് 17 കാരന്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

രക്ഷപ്പെട്ടത് വഴിയില്‍ നിന്ന്
ബീഹാറില്‍ നിന്ന് ബെംഗളൂരുവിലേക്ക് കൊണ്ടുവരികയായിരുന്ന ആറ് ആണ്‍കുട്ടികളെ ഒക്ടോബറില്‍ ആദ്യവാരം രക്ഷപ്പെടുത്തിയിരുന്നു. ബെംഗളൂരുവിലുള്ള ഫാക്ടറിയിലേക്ക് അടിമപ്പണിയ്ക്കായി കൊണ്ടുവരികയായിരുന്ന കുട്ടികളാണ് രക്ഷപ്പെട്ടത്.

നിര്‍മാണ മേഖലയിലും ബാലവേല
ഇന്ത്യയിലുള്ള അമ്പത് ശതമാനം ബാലവേലയും നിര്‍മാണ മേഖലയിലും കാര്‍ഷിക രംഗത്തുമാണെന്നാണ് ഇന്‍ര്‍നാഷണല്‍ ലേബര്‍ അസോസിയേഷന്‍ നല്‍കുന്ന കണക്ക്.












Click it and Unblock the Notifications