കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡീസലും പെട്രോളും മല്‍സരം പുനരാരംഭിച്ചു!! വില വീണ്ടും കൂട്ടി; പിന്നില്‍ മോദിയും ബിജെപിയും തന്നെ

Google Oneindia Malayalam News

Recommended Video

cmsvideo
കർണാടക ഇലക്ഷൻ കഴിഞ്ഞതിന് പിന്നാലെ പെട്രോൾ വില വീണ്ടും കൂട്ടി

ദില്ലി: കര്‍ണാടക തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് തൊട്ടുപിന്നാലെ എണ്ണവില കമ്പനികള്‍ വര്‍ധിപ്പിച്ചു. 19 ദിവസത്തിന് ശേഷമാണ് തിങ്കളാഴ്ച വില വര്‍ധിപ്പിച്ചിരിക്കുന്നത്. കര്‍ണാടക തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുമോ എന്ന ബിജെപിയുടെ ആശങ്കയാണ് പ്രചാരണം ചൂടുപിടിച്ച വേളയില്‍ വില വര്‍ധിപ്പിക്കാതിരുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അത് ശരിവയ്ക്കുന്ന തരത്തിലാണ് തിരഞ്ഞെടുപ്പ് കഴിഞ്ഞ തൊട്ടടുത്ത പ്രവൃത്തിദിവസം വില വര്‍ധിപ്പിച്ചിരിക്കുന്നത്. വില പിടിച്ചുനിര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രസര്‍ക്കാരിനും സാധിക്കുമെന്ന് തന്നെയാണ് ഇതില്‍നിന്ന് ബോധ്യപ്പെടുന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം ഉയര്‍ന്നുകഴിഞ്ഞു. വരുംദിവസങ്ങളിലും വില ഉയരുമെന്നാണ് സൂചനകള്‍...

19 ദിവസം സംഭവിച്ചത്

19 ദിവസം സംഭവിച്ചത്

ആഗോള വിപണിയിലെ വിലനിലവാരം പരിശോധിച്ച് ആഭ്യന്തര വിപണിയിലും വില നിശ്ചയിക്കുക എന്നാണ് കുറച്ചുകാലമായി തുടരുന്ന രീതി. സ്വര്‍ണവില പോലെ എണ്ണവിലയും ഓരോ ദിവസവും മാറും. ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന് വില ഉയരുക തന്നെയാണ്. എന്നിട്ട്് പോലും ആഭ്യന്തര വിപണിയില്‍ 19 ദിവസമായ വില കൂട്ടിയിരുന്നില്ല.

തൊട്ടടുത്ത ദിവസം കൂട്ടി

തൊട്ടടുത്ത ദിവസം കൂട്ടി

ഈ സാഹചര്യത്തിലാണ് കര്‍ണാടക തിരഞ്ഞെടുപ്പാണ് വില വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന് തടസമെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. കര്‍ണാടക നിയമസഭയിലേക്ക് വോട്ടെടുപ്പ് ശനിയാഴ്ചയായിരുന്നു. തൊട്ടടുത്ത ദിവസം ഞായര്‍ അവധി. തിങ്കളാഴ്ച വില വര്‍ധിപ്പിച്ചിരിക്കുകയാണ് കമ്പനികള്‍.

വര്‍ധന ഇങ്ങനെ

വര്‍ധന ഇങ്ങനെ

പെട്രോള്‍ ലിറ്ററിന് 17 പൈസയാണ് വര്‍ധിപ്പിച്ചത്. ഡീസല്‍ 21 പൈസയും. ആഗോളവിപണിയില്‍ കഴിഞ്ഞ 19 ദിവസത്തിനിടെയുണ്ടായ മാറ്റം വരുംദിവസങ്ങളില്‍ വില വര്‍ധിപ്പിച്ച് എത്തിപ്പിടിക്കാനാണ് കമ്പനികളുടെ നീക്കം. ദില്ലിയില്‍ പെട്രോളിന് 74.80 രൂപയും ഡീസലിന് 66.14 രൂപയുമാണ് തിങ്കളാഴ്ചത്തെ വില.

പരസ്പര മല്‍സരം

പരസ്പര മല്‍സരം

കഴിഞ്ഞ 56 ദിവസത്തിനിടെ ഡീസല്‍വില ഇത്രയും ഉയര്‍ന്ന നിലവാരത്തിലെത്തുന്നത് ആദ്യമാണ്. വില വര്‍ധിപ്പിക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവും പരിഹാസവും വ്യാപകമാണ്. ആരാണ് ആദ്യമെത്തുക എന്നതില്‍ പെട്രോളും ഡീസലും മല്‍സരിക്കുകയാണെന്നാണ് ശ്രദ്ധേയമായ ഒരു കമന്റ്.

500 കോടി നഷ്ടം

500 കോടി നഷ്ടം

ആഗോള വിപണിയില്‍ വില വര്‍ധിച്ചതുമൂലം 500 കോടി രൂപയുടെ നഷ്ടമാണ് ഇപ്പോള്‍ നേരിടുന്നതെന്ന് എണ്ണ കമ്പനികള്‍ പറയുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും നഷ്ടം കൂടാന്‍ കാരണമായി. കഴിഞ്ഞ വര്‍ഷം ജൂണിലാണ് എണ്ണവില പ്രതിദിനം മാറ്റാന്‍ തീരുമാനിച്ചത്.

പ്രതിഷേധം മറികടക്കാനുള്ള തന്ത്രം

പ്രതിഷേധം മറികടക്കാനുള്ള തന്ത്രം

എണ്ണവില ഒടുവില്‍ വര്‍ധിപ്പിച്ചത് ഏപ്രില്‍ 14നായിരുന്നു. പെട്രോളിനും ഡീസലിനും 13 പൈസയാണ് അന്ന് വര്‍ധിപ്പിച്ചത്. ഒറ്റയടിക്ക്് ഒരു രൂപയും അതിന് മുകളിലും വര്‍ധിപ്പിക്കുന്ന രീതി ഇപ്പോഴില്ല. പകരം ദിവസവും നിശ്ചിത പൈസ വര്‍ധിപ്പിക്കുകയാണ്. പൊതുജന പ്രതിഷേധം മറികടക്കാനുള്ള തന്ത്രമാണിതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു.

കഴിഞ്ഞ മാസം 25 വരെ

കഴിഞ്ഞ മാസം 25 വരെ

കഴിഞ്ഞ മാസം 25വരെ തുടര്‍ച്ചയായി വില വര്‍ധിച്ച സാഹചര്യത്തില്‍ കര്‍ണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസുള്‍പ്പെടെയുള്ള എന്‍ഡിഎ ഇതര കക്ഷികള്‍ എണ്ണ വില പ്രധാന ആയുധമാക്കിയിരുന്നു. തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ ചില രാഷ്ട്രീയ അടവുകള്‍ പ്രയോഗിച്ചത്. അന്തര്‍ദേശീയ തലത്തില്‍ എണ്ണ വില നേരിയ തോതില്‍ വര്‍ധിക്കുക തന്നെയാണ്. ഡോളറിന് മൂല്യം കൂടുകയും ചെയ്യുന്നുണ്ട്. ഇതെല്ലാം എണ്ണ വില രാജ്യത്ത് വര്‍ധിപ്പിക്കാന്‍ മതിയായ കാരണങ്ങളാണ്. v

ഇറക്കുന്ന കണക്ക്

ഇറക്കുന്ന കണക്ക്

രാജ്യത്തിന് ആവശ്യമുള്ളതിന്റെ 80 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുകയാണ്. പ്രധാനമായും സൗദിയെ ആണ് ഇന്ത്യ ഇക്കാര്യത്തില്‍ ആശ്രയിക്കുന്നത്. വില വര്‍ധിപ്പിക്കുന്നതിന് പിന്നില്‍ സൗദി ഉള്‍പ്പെടെയുള്ള ഒപെക് രാജ്യങ്ങളുടെ ചില നയങ്ങളാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എണ്ണ ബാരലിന് 85 ഡോളറിലെത്തിക്കാനാണ് സൗദിയുടെ ശ്രമം. ഈ അവസ്ഥ വന്നാല്‍ സാമ്പത്തിക മേഖലയില്‍ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാകും.

സാമ്പത്തിക തകര്‍ച്ചാ ഭീഷണി

സാമ്പത്തിക തകര്‍ച്ചാ ഭീഷണി

എണ്ണവില ക്രമാതീതമായി വര്‍ധിപ്പിക്കുകയാണെങ്കില്‍ അവശ്യവസ്തുക്കള്‍ വില വര്‍ധിക്കും. മാത്രമല്ല, വില വര്‍ധിക്കുന്നത് ഇന്ത്യയില്‍ പണപ്പെരുപ്പത്തിന് കാരണമാകും. വിദേശ വ്യാപാര കമ്മി വര്‍ധിക്കാന്‍ ഇടയാക്കുമെന്നും സാമ്പത്തികമായി തകരുമെന്നും സൂചനകള്‍ പുറത്തുവന്നിരുന്നു. പ്രതിസന്ധി മറികടക്കാന്‍ സാമ്പത്തിക വിദഗ്ധര്‍ ശ്രമിക്കുന്നുണ്ട്.

നികുതി കുറയ്ക്കാമോ

നികുതി കുറയ്ക്കാമോ

ഇന്ത്യയിലെ പെട്രോള്‍ വില ഇത്രയും ഉയരാന്‍ കാരണം രാജ്യത്തെ നികുതിയാണ്. കേന്ദ്രവും സംസ്ഥാനങ്ങളും പ്രത്യേകം നികുതി ഏര്‍പ്പെടുത്തുന്നു. നികുതി കുറയ്ക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോടും സംസ്ഥാനങ്ങള്‍ കേന്ദ്രത്തോടും ആവശ്യപ്പെടുന്നത് തുടരുകയാണ്. കുറയ്ക്കില്ലെന്ന നിലപാടിലാണ് ഇരുകൂട്ടരും. വിട്ടുവീഴ്ച ഇനിയും ചെയ്തില്ലെങ്കില്‍ വില ഇനിയും വര്‍ധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

എന്തുകൊണ്ട് ജിഎസ്ടിയില്ല

എന്തുകൊണ്ട് ജിഎസ്ടിയില്ല

ചരക്കുസേവന നികുതിയുടെ പരിധിയില്‍ എണ്ണ ഉള്‍പ്പെടുത്തിയിട്ടില്ല. ജിഎസ്ടി ഏര്‍പ്പെടുത്തിയാല്‍ പിരിക്കാവുന്ന പരമാവധി നികുതി നിശ്ചയിക്കപ്പെടും. അതോടെ വില കുറയുകയും ചെയ്യും. എന്നാല്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താതെ കേന്ദ്രവും സംസ്ഥാനങ്ങളും പ്രത്യേകം നികുതി ചുമത്തുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. എണ്ണ മേഖല ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്.

തിയേറ്റര്‍ പീഡനക്കേസിലെ പ്രതി കോടികളുടെ വ്യവസായി; ഗള്‍ഫില്‍ ജ്വല്ലറികള്‍, അബൂദാബിക്കാരന്‍തിയേറ്റര്‍ പീഡനക്കേസിലെ പ്രതി കോടികളുടെ വ്യവസായി; ഗള്‍ഫില്‍ ജ്വല്ലറികള്‍, അബൂദാബിക്കാരന്‍

English summary
Karnataka poll over: Petrol, diesel prices hiked after 19 days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X