Get Updates
Get notified of breaking news, exclusive insights, and must-see stories!

സഹോദരന്മാരാണ്, പക്ഷേ തമ്മില്‍ കൊടും ശത്രുക്കള്‍, കുമാര്‍ ബംഗാരപ്പയുടെ മക്കളില്‍ വിജയിച്ചത് ഈ നേതാവ്!!

ബെംഗളൂരു: സഹോദരന്മാരാണ്, പക്ഷേ എന്ത് കാര്യം കീരിയും പാമ്പും പോലെയാണ് ഇവര്‍ എന്ന് പറയാം. കര്‍ണാടകയിലെ മുന്‍ മുഖ്യമന്ത്രിയായ ബംഗാരപ്പയുടെ മക്കളെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. ഇത്തവണ ബംഗാരപ്പയുടെ രണ്ട് മക്കള്‍ തമ്മിലാണ് വീണ്ടും പോരാട്ടം നടന്നത്. സൊറാബ മണ്ഡലത്തിലായിരുന്നു ആ പോരാട്ടം.

മത്സരത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ മധു ബംഗാരപ്പ മൂത്ത സഹോദരനായ കുമാര്‍ ബംഗാരപ്പയെ വന്‍ മാര്‍ജിനില്‍ പരാജയപ്പെടുത്തുകയും ചെയ്തു. കുമാര്‍ ബിജെപി സ്ഥാനാര്‍ത്ഥിയാണ്. 44262 വോട്ടിനായിരുന്നു തോല്‍വി. പക്ഷേ ഇവരുടെ ശത്രുത മാത്രം എല്ലാ തവണയും വര്‍ധിച്ച് വരുന്നതാണ് കാഴ്ച്ച. കുമാര്‍ 2018ല്‍ സൊറാബയില്‍ വിജയിച്ചതാണ്. മധു അന്ന് ജെഡിഎസ് സ്ഥാനാര്‍ത്ഥിയായിരുന്നു.

BANGARAAP BRTOERS

കര്‍ണാടകയിലെ പോപ്പുലര്‍ നേതാവായിരുന്ന ബംഗാരപ്പയുടെ മക്കളാണ് ഇവര്‍. അദ്ദേഹത്തിന്റെ പാരമ്പര്യമാണ് മക്കളായ മധുവിന്റെയും കുമാറിന്റെയും കരുത്ത്. പിതാവിന്റെ നേട്ടങ്ങളാണ് ഓരോ ഗ്രാമത്തിലും പ്രചാരണത്തിനായി മധു ഉപയോഗിച്ചത്. സൊറാബ് കാലങ്ങളായി ബംഗാരപ്പ കുടുംബത്തിന്റെ കോട്ടയാണ്. തുടര്‍ച്ചയായ ഏഴ് തവണയാണ് ബംഗാരപ്പ ഇവിടെ നിന്ന് വിജയിച്ചത്.

1967 മുതല്‍ 1994 വരെയുള്ള കാലയളവിലായിരുന്നു ഇത്. ഭൂരിഭാഗവും കോണ്‍ഗ്രസ് ടിക്കറ്റിലായിരുന്നു. 1994ല്‍ ബംഗാരപ്പ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഈ മണ്ഡലം അദ്ദേഹം മകന്‍ കുമാറിന് നല്‍കുകയായിരുന്നു. 2004ലെ തിരഞ്ഞെടുപ്പിന് ശേഷമാണ് മക്കളായ കുമാറും മധുവും തമ്മിലുള്ള ശത്രുത വര്‍ധിച്ചുവരുന്നത് കണ്ടത്. ബംഗാരപ്പ ബിജെപിയില്‍ ചേര്‍ന്ന സമയമായിരുന്നു അത്.

ബംഗാരപ്പ 2004ല്‍ മധുവിനെ സൊറാബയില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. എന്നാല്‍ ഇത് അറിഞ്ഞ കുമാര്‍ അതേ ദിവസം തന്നെ കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. 2011ല്‍ ബംഗാരപ്പയുടെ വിയോഗ ശേഷം ഈ ശത്രുതയുടെ ആഴം വര്‍ധിക്കുകയായിരുന്നു. മധുവും കുമാറും തമ്മില്‍ത്തല്ലിന്റെ വക്കിലായിരുന്നു ഈ സമയം.

2018ല്‍ 3286 വോട്ടിനായിരുന്നു കുമാറിന്റെ വിജയം. ഇരുവരും തമ്മില്‍ വലിയ ആരോപണങ്ങള്‍ ഉന്നയിച്ചതോടെ പ്രശ്‌നങ്ങള്‍ രൂക്ഷമായിരുന്നു. മധു വെറും ഒറ്റത്തവണ എംഎല്‍എ ആണ് എന്നായിരുന്നു കുമാറിന്റെ ആരോപണം. സഹതാപ തരംഗത്തില്‍ വിജയിച്ചതാണെന്നും, സ്വന്തം കരുത്തില്‍ അല്ലെന്നും കുമാര്‍ ആരോപിച്ചിരുന്നു.

മധു നേരത്തെ കുമാറിനെതിരെ ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. സ്വന്തം മാതാപിതാക്കളെ ചവിട്ടി പുറത്താക്കിയവനാണ് കുമാര്‍ എന്നായിരുന്നു മധു ആരോപിച്ചത്. എന്നാല്‍ മധു ആ സമയം വീടിന്റെ പേരില്‍ വായ്പയെടുത്തിരുന്നു. ആ കടം മാതിപിതാക്കളുടെ പേരിലാക്കിയിരുന്നു.

തുടര്‍ന്ന് ചെന്നൈയിലും ബോംബെയിലും ഒളിച്ച് താമസിക്കുകയായിരുന്നുവെന്നും കുമാര്‍ തുറന്നടിച്ചിരുന്നു. എന്തായാലും ജയത്തോടെ മത്സരം കടുത്തിരിക്കുകയാണ്. ശിവമോഗ ജില്ലയിലാണ് സൊറാബ മണ്ഡലമുള്ളത്. യെഡിയൂരപ്പയുടെ ശക്തമായ സ്വാധീന മേഖല അടങ്ങുന്ന മണ്ഡലങ്ങളിലൊന്നാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+