കോൺഗ്രസ് ബിജെപിയെക്കാൾ 6 ലക്ഷം വോട്ട് വാരി, പക്ഷേ 26 സീറ്റ് കുറവ്.. ദ ക്യൂരിയസ് കേസ് ഓഫ് കര്‍ണാടക ഡെ
ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിച്ച സീറ്റുകളില്‍ 26 എണ്ണം കുറവ്. എന്നാല്‍ ബിജെപിയെക്കാള്‍ ആറ് ലക്ഷം അധിക വോട്ടുകളാണ് കോണ്‍ഗ്രസിന് ലഭിച്ചിട്ടുള്ളത്. 104 സീറ്റുകള്‍ നേടി മാറ്റമില്ലാതെ തുടരുന്ന ബിജെപിയ്ക്ക് 113 എന്ന മാജിക് നമ്പറിലെത്തുക അസാധ്യമായിത്തന്നെ തുടരുകയാണ്. കോണ്‍ഗ്രസ് 78 സീറ്റിലും മൂന്നാം സ്ഥാനത്തുള്ള ജെഡിഎസ് 37 സീറ്റുകളുമാണ് നേടിയിട്ടുള്ളത്.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തവിട്ട കണക്കുകള്‍ പ്രകാരം കോണ്‍ഗ്രസിന് 37.9 ശതമാനം വോട്ടുകളും ബിജെപിയ്ക്ക് 36.2 ശതമാനം വോട്ടുകളുമാണ് ലഭിച്ചിട്ടുള്ളത്. ജനതാദളിന് 18.5 ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍ നോട്ടയ്ക്ക് മൂന്ന് ലക്ഷം വോട്ടുകളാണ് ലഭിച്ചിട്ടുള്ളത്. നേരത്തെ നടന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 36.6 ശതമാനം വോട്ടുകളും സീറ്റുകളില്‍ വിജയിച്ച ബിജെപിയ്ക്ക് 19.9 ശതമാനം വോട്ടുകളുമാണ് ലഭിച്ചത്. കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്നും ജെഡിഎസുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുമെന്നുമാണ് സൂചനകള്‍.

Recommended Video

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ സുഗമമായി ഭൂരിപക്ഷം നേടാമെന്ന ബിജെപിയുടെ പ്രതീക്ഷയ്ക്കും മങ്ങലേറ്റിരുന്നു. ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം സ്വന്തമാക്കി അധികാരത്തിലെത്തുമെന്നാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബിഎസ് യെദ്യൂരപ്പ പ്രസ്താവിച്ചത്. മെയ് 17ന് സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും യെദ്യൂരപ്പ അവകാശപ്പെട്ടിരുന്നു.












Click it and Unblock the Notifications