കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിശ്വാസ വോട്ടെടുപ്പ്: ഭൂരിപക്ഷം തെളിയിക്കുമെന്ന് ജാവ്ദേക്കര്‍, ബിജെപിക്ക് മുമ്പിലുള്ള മാര്‍ഗ്ഗം!

Google Oneindia Malayalam News

Newest First Oldest First
12:52 PM, 18 May

ശനിയാഴ്ച നിയമസഭ ചേരുന്നത് സംബന്ധിച്ച് ചീഫ് സെക്രട്ടറിയുമായി ചര്‍ച്ച ചെയ്യുമെന്ന് യെദ്യൂരപ്പ. അതേസമയം വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കാനാവുമെന്ന് 100 ശതമാനം ആത്മവിശ്വാസമുണ്ടെന്നും യെദ്യൂരപ്പ.
12:48 PM, 18 May

ബിജെപിക്കെതിരെ രാഹുല്‍ ഗാന്ധി രംഗത്ത്. നിയമപരമായി തടഞ്ഞിട്ടുണ്ട്. എന്നാല്‍ അവര്‍ പണം കൊണ്ടും മസില്‍ പവര്‍ കൊണ്ടും ഭൂരിപക്ഷം തെളിയിക്കാനുള്ള നീക്കം തുടരുമെന്നാണ് രാഹുല്‍ പ്രതികരിച്ചത്. ശനിയാഴ്ച വൈകിട്ട് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന കോടതി വിധിയെ ചരിത്രപരമായ വിധിയെന്നാണ് രാഹുല്‍ വിശേഷിപ്പിച്ചത്.
12:16 PM, 18 May

വിശ്വാസവോട്ടെടുപ്പില്‍ ബിജെപിക്ക് ആത്മവിശ്വാസമുണ്ടെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍. നിയമസഭയില്‍ ബിജെപി ഭൂരിപക്ഷം തെളിയിക്കുമെന്നും ജാവ്ദേക്കര്‍ ട്വീറ്റില്‍ കുറിച്ചു.
12:05 PM, 18 May

സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നതായി ബിജെപി ന നേതാവ് ശോഭ കരന്തലെജെ. ശനിയാഴ്ച ഭൂരിപക്ഷം തെളിയിക്കുമെന്നും ശോഭ പ്രതികരിച്ചു. അതേസമയം 120 എംഎല്‍എമാരുടെ പിന്തുണ ബിജെപിക്കുണ്ടെന്നും അവര്‍ അവകാശപ്പെടുന്നു.
12:05 PM, 18 May

സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നതായി ബിജെപി ന നേതാവ് ശോഭ കരന്തലെജെ. ശനിയാഴ്ച ഭൂരിപക്ഷം തെളിയിക്കുമെന്നും ശോഭ പ്രതികരിച്ചു. അതേസമയം 120 എംഎല്‍എമാരുടെ പിന്തുണ ബിജെപിക്കുണ്ടെന്നും അവര്‍ അവകാശപ്പെടുന്നു.
12:02 PM, 18 May

ശനിയാഴ്ച വൈകിട്ട് നാല് മണിക്ക് ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി.
10:49 AM, 18 May

സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച കോണ്‍ഗ്രസ്- ജെഡിഎസ് ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്നു. കപില്‍ സിബലാണ് കോണ്‍ഗ്രസിന് വേണ്ടി ഹാജരായിട്ടുള്ളത്.
10:44 AM, 18 May

സര്‍ക്കാര്‍ രൂപീകരണത്തില്‍ പ്രതികരണവുമായി ബിജെപി നേതാവ് സദാനന്ദ ഗൗഡ. ആവശ്യമായ നമ്പറുകളില്ലാതെ എങ്ങനെ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് സദാനന്ദ ഗൗഡ ചോദിക്കുന്നത്. കോണ്‍ഗ്രസ് എംഎല്‍എമാരെ ഹൈദരാബാദിലേക്ക് മാറ്റിയ സംഭവത്തിലായിരുന്നു പ്രതികരണം.
10:37 AM, 18 May

കര്‍ണാടകത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഹൈദരാബാദിലെത്തി. ഹൈദരാബാദിലെ താജ് കൃഷ്ണ ഹോട്ടലില്‍ നിന്നുള്ള ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. തെലങ്കാനാ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി ഉത്തം കുമാര്‍ റെഡ്ഡിയും ഹോട്ടലില്‍ എത്തിയിട്ടുണ്ട്.
10:34 AM, 18 May

കര്‍ണാടക സര്‍ക്കാര്‍ രൂപീകരണത്തില്‍ സുപ്രീം കോടതി വിധി വെള്ളിയാഴ്ച. പത്തരക്കാണ് കോടതി നടപടികള്‍ ആരംഭിക്കുക. ഇതിനിടെ ഭൂരിപക്ഷം തെളിയിക്കാന്‍ സഭയില്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ട് ബിജെപി എംഎല്‍എ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിപ്പിച്ചിട്ടുണ്ട്.
10:04 AM, 18 May

കര്‍ണാടത്തിലെ കോണ്‍ഗ്രസ്- ജെഡിഎസ് എംഎല്‍മാര്‍ ഹൈദരാബാദിലെത്തി. പാര്‍ക്ക് ഹയാത്ത് ഹോട്ടലില്‍ ​എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി കോണ്‍ഗ്രസ് എംഎല്‍എ പറയുന്നു. കര്‍ണാടകത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ഡികെ സുരേഷാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
9:48 AM, 18 May

കര്‍ണാടക മുഖ്യമന്ത്രിയായി യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തതില്‍ പ്രതിഷേധം അറിയിയ്ക്കാന്‍ കോണ്‍ഗ്രസ് നീക്കം. പ്രസിഡന്റ് രാംനാഥ് കോവിന്ദിനെ കാണാന്‍ കോണ്‍ഗ്രസ് അപ്പോയിന്റ്മെന്റ് തേടിയിട്ടുണ്ട്. യെദ്യൂരപ്പയെ ര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച ഗവര്‍ണര്‍ വാജുഭായ് വാലയുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ കോണ്‍ഗ്രസും ജനതാദള്‍ എസും സുപ്രീം കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഇരുപാര്‍ട്ടികള്‍ക്കും അനുകൂലമായ വിധിയുണ്ടായിരുന്നില്ല.
9:28 AM, 18 May

കര്‍ണാടക ഗവര്‍ണര്‍ക്കെതിരെ ശിവസേന. ശിവസേനയുടെ മുഖപത്രമായ സാമ്നയുടെ മുഖപ്രസംഗത്തിലാണ് ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുള്ളത്. ഗവര്‍ണര്‍ ബിജെപിയുടെ വിനീതനായ ഭൃത്യനാണെന്നും ബിജെപി കര്‍ണാടകത്തില്‍ നടപ്പിലാക്കുന്നത് ചാണക്യനീതിയാണെന്നും സാമ്ന മുഖപത്രത്തില്‍ ആരോപിക്കുന്നു. ഇത് മനസ്സിലാവാത്തവര്‍ വിഡ്ഢികളല്ല, രാജ്യവിരുദ്ധരുമാണെന്നും സാമ്ന ചൂണ്ടിക്കാണിക്കുന്നു. കോണ്‍ഗ്രസാണ് ഇത് ചെയ്തിരുന്നതെങ്കില്‍ ജനാധിപത്യത്തിനെതിരെയുള്ള ആക്രമണമാകുമായിരുന്നു. ബിജെപി ചെയ്യുമ്പോള്‍ അത് പ്രബലമാകുമെന്നും സാമ്ന പറയുന്നു.
9:16 AM, 18 May

ജെഡിഎസ്- കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ക്ക് ഹയാത്ത് ഹോട്ടലിലെത്തി. ഹൈദരാബാദിലെ ബന്‍ജര ഹില്ലിലാണ് പാര്‍ക്ക് ഹയാത്ത് ഹോട്ടല്‍.
9:08 AM, 18 May

കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല യെദ്യൂരപ്പയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് സമര്‍പ്പിച്ച പരാതി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. ഗവര്‍ണറുടെ നീക്കത്തിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നുവെങ്കിലും സത്യപ്രതിജ്ഞാ ചടങ്ങ് സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി തയ്യാറായിരുന്നില്ല.
8:51 AM, 18 May

കര്‍ണാടകത്തിലെ എംഎല്‍എമാര്‍ വിമാനത്തിലല്ല പോകുന്നതെന്നും താന്‍ കുര്‍ണൂലിലേക്ക് പോയിക്കൊണ്ടിരിക്കുകയാമെന്നും ജെഡിഎസ് എംഎല്‍എയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ പോകുന്ന സ്ഥലത്തെക്കുറിച്ച് ധാരണയില്ല. അവര്‍ ഞങ്ങളെ സ്വാഗതം ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രി അവരെ പ്രതീക്ഷിച്ചിരുന്നു എന്നാല്‍ സിവില്‍ ഏവിയേഷന്‍ വകുപ്പ് ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചതോടെ അത് ഇല്ലാതായെന്നും കേരളത്തില്‍ നിന്നുള്ള ജെഡിഎസ് എംഎല്‍എയും മന്ത്രിയുമായ എംടി തോമസ് പ്രതികരിച്ചിരുന്നു.

ബെംഗളൂരു: കര്‍ണാടകത്തിലെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് വഴിത്തിരിവ്. ഗവര്‍ണറുടെ ക്ഷണം സ്വീകരിച്ച് യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തെങ്കിലും ഭൂരിപക്ഷം തെളിയിക്കാന്‍ സമയം അനുവദിച്ചതോടെയാണ് കോണ്‍ഗ്രസും ജെഡിഎസും തങ്ങളുടെ ക്യാമ്പുകള്‍ സുരക്ഷിതമാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. വ്യാഴാഴ്ച രാത്രിയോടെയാണ് കോണ്‍ഗ്രസ്- ജെഡിഎസ് കോണ്‍ഗ്രസ് എംഎല്‍എമാരെ ബെംഗളൂരുവില്‍ നിന്ന് മാറ്റുന്നത്. രണ്ട് ബസുകളിലായാണ് ഇരു പാര്‍ട്ടികളിലെയും എംഎല്‍എമാരെ കൊണ്ടുപോയത്.

mtthomas

Recommended Video

cmsvideo
    Karnataka Elections 2018 : ഗവർണ്ണർ ഇന്നലെ തീർത്തത് 22 വർഷത്തെ വൈരാഗ്യം | Oneindia Malayalam

    കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര ഹൈദരാബാദിലേക്ക് മാറ്റിയതായാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇരു സംഘത്തിനേയും ഒരേ സ്ഥലത്തുതന്നെയാണ് പാര്‍പ്പിച്ചിട്ടുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആദ്യം കേരളത്തിലെ റിസോര്‍ട്ടിലേക്ക് മാറ്റുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അവസാന നിമിഷമാണ് ഹൈദരാബാദിലേക്ക് മാറ്റിയത്.

    English summary
    As reports confirmed that Congress and JD(S) MLAs are being moved to Hyderabad, there is still confusion over previous reports which said that the MLAs will be going to Cochin and Puducherry.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X