എഐഡിഎംകെയില്‍ പൊട്ടിത്തെറി!!പാര്‍ട്ടിയെന്താ ശശികലയുടെ തറവാട് സ്വത്തോ? ആഞ്ഞടിച്ച് മുതിര്‍ന്ന നേതാവ്

  • Written By:
Subscribe to Oneindia Malayalam

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശശികല ജയിലിലായതിനു പിന്നാലെ എഐഡിഎംകെയില്‍ പൊട്ടിത്തെറി തുടങ്ങി. ശശികലയുടെ നടപടിയില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന നേതാവ് വി കറുപ്പുസ്വാമി പാണ്ഡ്യന്‍ പാര്‍ട്ടിയില്‍ നിന്നു രാജിവച്ചു.

ശശികലയ്ക്ക് വിമര്‍ശനം

ശശികലയെ രൂക്ഷമായി വിമര്‍ശിച്ചാണ് കറുപ്പുസ്വാമി പാര്‍ട്ടിയില്‍ നിന്നു പടിയിറങ്ങിയത്. പാവങ്ങളുടെ അഭിവൃദ്ധിക്കായാണ് എംജിആര്‍ എഐഡിഎംകെ രൂപീകരിച്ചത്. ഇതു ശശികലയുടെ കുടുംബ സ്വത്തല്ലെന്നും കറുപ്പുസ്വാമി ചൂണ്ടിക്കാട്ടി.

 കാരണം ഇതാണ്

നേരത്തേ ജയലളിത പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയ ടി ടി വി ദിനകരനെ പാര്‍ട്ടിയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയാക്കിയ ശശികലയുടെ തീരുമാനമാണ് കറുപ്പുസ്വാമിയെ പ്രകോപിതനാക്കിയത്. പാര്‍ട്ടിയിലെ ഏറ്റവും കരുത്തനായ നേതാക്കളിലൊരാള്‍ കൂടിയാണ് കറുപ്പുസ്വാമി.

ശശകിലയ്ക്ക് അധികാരമില്ല

ജയലളിത പുറത്താക്കിയവരെ തിരിച്ചെടുക്കാന്‍ ശശികലയ്ക്ക് എന്ത് അധികാരമാണുള്ളതെന്ന് കറുപ്പുസ്വാമി ചോദിച്ചു. സ്വയം തീരുമാനമെടുത്ത് അതു നടപ്പാക്കാന്‍ ശശികലയ്ക്ക് എന്ത് അവകാശമാണുള്ളതെന്നും ഇയാള്‍ തുറന്നടിച്ചു.

ദിനകരനെ പുറത്താക്കിയത് 2011ല്‍

2011ലാണ് മുന്‍ എംപി കൂടിയായ ദിനകരനെ ജയലളിത പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുന്നത്. ശശികലയെയും മറ്റു ചില ബന്ധുക്കളെയും പാര്‍ട്ടിയില്‍ നിന്ന് നീക്കിയിരുന്നു. എന്നാല്‍ ശശികലയെ ജയലളിത പിന്നീട് തിരിച്ചെടുക്കുകയായിരുന്നു.

English summary
Senior AIADMK leader V Karuppasamy Pandian quit from a party post, protesting the appointment of TTV Dinakaran as Deputy General Secretary by its chief V K Sasikala.
Please Wait while comments are loading...