കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ തിരഞ്ഞെടുപ്പ് ഉടനെ ഇല്ല; 2021ല്‍... നവംബറില്‍ മണ്ഡല പുനര്‍നിര്‍ണയം തുടങ്ങും

Google Oneindia Malayalam News

ദില്ലി: പ്രത്യേക പദവി എടുത്തു കളഞ്ഞ കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഉടനെ നടക്കില്ല. 2021ലാണ് തിരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഒക്ടോബര്‍ 31ന് ശേഷം കശ്മീരിന്റെ മണ്ഡല പരിധി പുനര്‍നിര്‍ണയം ആരംഭിക്കും.

Jammu

കശ്മീരിനെയും ലഡാക്കിനെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. മണ്ഡല പരിധി പുനര്‍നിര്‍ണയം പൂര്‍ത്തിയാകാന്‍ 15 മാസമെടുക്കുമെന്നാണ് കരുതുന്നത്. ഇതിന് ശേഷം മാത്രമേ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലേക്ക് കടക്കൂ എന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.

മണ്ഡല പരിധി പുനര്‍നിര്‍ണയത്തിന് പ്രത്യേക കമ്മീഷന്‍ രൂപീകരിക്കേണ്ടതുണ്ട്. ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച ശേഷം പത്ത് ഘട്ടങ്ങളായിട്ടാണ് നടപടികള്‍ പൂര്‍ത്തിയാക്കുക. മണ്ഡല പുനര്‍നിര്‍ണയം ഉള്‍പ്പെടയുള്ള കാര്യങ്ങളില്‍ ഉത്തരാഖണ്ഡില്‍ 2000-01 കാലഘട്ടത്തില്‍ സ്വീകരിച്ച അതേ നടപടിക്രമങ്ങളാകും കശ്മീരിലും സ്വീകരിക്കുക.

ദില്ലി കോണ്‍ഗ്രസില്‍ പാളയത്തില്‍ പട!! മടുത്തു... പിസി ചാക്കോ കേരളത്തിലേക്ക്; സോണിയക്ക് കത്തെഴുതിദില്ലി കോണ്‍ഗ്രസില്‍ പാളയത്തില്‍ പട!! മടുത്തു... പിസി ചാക്കോ കേരളത്തിലേക്ക്; സോണിയക്ക് കത്തെഴുതി

1995ലാണ് ഏറ്റവും ഒടുവില്‍ കശ്മീരില്‍ മണ്ഡല പരിധി നിര്‍ണയം നടന്നത്. 111 നിയമസഭാ മണ്ഡലങ്ങള്‍ ആയിരുന്നു അന്ന് രൂപീകരിച്ചത്. ഇപ്പോള്‍ ലഡാക്ക് കശ്മീരിന് പുറത്താണ്. നിയമസഭയില്ലാത്ത കേന്ദ്ര ഭരണ പ്രദേശമായിട്ടാണ് ലഡാക്കിനെ മാറ്റിയിരിക്കുന്നത്. ഇതോടെ കശ്മീരില്‍ 107 സീറ്റായി കുറയണം. എന്നാല്‍ പുതിയ കശ്മീരില്‍ 114 നിയമസഭാ മണ്ഡലങ്ങളാണുണ്ടാകുക എന്നണ് പുതിയ വിവരം. ഇതില്‍ 24 എണ്ണം സംവരണമായിരിക്കും. ബാക്കി 90 സീറ്റുകളിലേക്കായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക.

English summary
Kashmir assembly election in 2021 after delimitation: Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X