Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീര്‍ നേതാക്കള്‍ക്ക് എന്തു സംഭവിച്ചു? നിയമ വഴി തേടി കൂടുതല്‍ പേര്‍, സുപ്രീംകോടതിയില്‍ ഹര്‍ജി

ദില്ലി: നേതാക്കളെ അറസ്റ്റ് ചെയ്ത് കശ്മീരിനെ സ്തംഭിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. ആക്ടിവിസ്റ്റ് തെഹ്‌സീന്‍ പൂനാവല്ലയാണ് കോടതിയെ സമീപിച്ചത്. കശ്മീരിനുള്ള പ്രത്യേക അവകാശം റദ്ദാക്കിയതും വിഭജിച്ചതും മൗലിക അവകാശങ്ങളുടെ ലംഘനാമാണെന്നും ഹര്‍ജിയില്‍ പറയുന്നു. അടിയന്തരമായി വാദം കേള്‍ക്കണമെന്ന ഹര്‍ജിയിലെ ആവശ്യം സുപ്രീംകോടതി തള്ളി. കഴിഞ്ഞദിവസം മറ്റൊരു ഹര്‍ജിയും സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്.

കശ്മീര്‍ വിഷയത്തില്‍ സുപ്രീംകോടതി ഇടപെടലുണ്ടായാല്‍ കേന്ദ്രത്തിന് ആശങ്കപ്പെടാനില്ല എന്നാണ് ചില നിയമവിദഗ്ധര്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ രാഷ്ട്രീയമായ തിരിച്ചടിയുണ്ടാകുമോ എന്നാണ് ആശങ്ക. ആക്രമണ സാധ്യതകള്‍ ചിലര്‍ സൂചിപ്പിക്കുന്നു. അതിനിടെ 19 വിമാനത്താവളങ്ങളില്‍ ആക്രമണ സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗങ്ങളുടെ മുന്നറിയിപ്പ്. വിശദവിവരങ്ങള്‍ ഇങ്ങനെ....

നേതാക്കളെ കുറിച്ചുള്ള വിവരം ലഭ്യമല്ല

നേതാക്കളെ കുറിച്ചുള്ള വിവരം ലഭ്യമല്ല

മുന്‍ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തി, ഉമര്‍ അബ്ദുല്ല എന്നിവരുള്‍പ്പെടെയുള്ള പ്രമുഖരെല്ലാം അറസ്റ്റിലാണ്. ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. നേതാക്കളെ വിട്ടയക്കാന്‍ സുപ്രീംകോടതി ഇടപെടണമെന്ന് പൂനാവല്ല സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

 കശ്മീര്‍ ഒറ്റപ്പെട്ടു

കശ്മീര്‍ ഒറ്റപ്പെട്ടു

കശ്മീര്‍ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഫോണ്‍-ഇന്റര്‍നെറ്റ് സേവനം ലഭ്യമല്ല. ഉന്നത ഉദ്യോഗസ്ഥര്‍ സാറ്റലൈറ്റ് ഫോണ്‍ വഴിയാണ് ബന്ധപ്പെടുന്നത്. കശ്മീരില്‍ എന്താണ് നടക്കുന്നത് എന്നറിയാനുള്ള സംവിധാനവും പുറംലോകത്തിന് ലഭ്യമല്ല. ശ്രീനഗറില്‍ പ്രക്ഷോഭമുണ്ടായെന്നും വെടിവയ്പില്‍ ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ഒരാള്‍ പുഴയില്‍ ചാടി മരിക്കുകയും ചെയ്തുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട ചെയ്തിരുന്നു.

 ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കണം

ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കണം

കശ്മീരില്‍ എന്താണ് സംഭവിക്കുന്നത് എന്നറിയാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കണമെന്ന് പൂനവല്ല സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ എടുത്ത തീരുമാനങ്ങള്‍ ഭരണഘടനയുടെ 19, 21 വകുപ്പുകളുടെ ലംഘനയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

19 വിമാനത്താവളങ്ങളില്‍ ഭീഷണി

19 വിമാനത്താവളങ്ങളില്‍ ഭീഷണി

ഇന്ത്യയിലെ 19 വിമാനത്താവളങ്ങളില്‍ ആക്രമണ ഭീഷണിയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം നല്‍കുന്ന മുന്നറിയപ്പ്. 40000 സൈനികരെ കശ്മീരില്‍ അധികമായി വിന്യസിച്ചിട്ടുണ്ട്. കശ്മീര്‍ ശാന്തമാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു. വെള്ളിയാഴ്ച നമസ്‌കാരത്തിനും പെരുന്നാള്‍ നമസ്‌കാരത്തിനും വിലക്കുണ്ടാകുമോ എന്ന് വ്യക്തമല്ല.

 ആദ്യ ഹര്‍ജി ഇങ്ങനെ

ആദ്യ ഹര്‍ജി ഇങ്ങനെ

അഭിഭാഷകനായ എംഎല്‍ ശര്‍മ ബുധനാഴ്ച സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ രാഷ്ട്രപതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് ഹര്‍ജി. രാഷ്ട്രപതിയുടെ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ആര്‍ട്ടിക്കിള്‍ ഭേദഗതി ചെയ്യണമെങ്കില്‍ പാര്‍ലമെന്റ് വഴിയുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തേണ്ടതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

പ്രതിഷേധങ്ങള്‍ നടക്കുന്നുവെന്ന് റിപ്പോര്‍ട്ട്

പ്രതിഷേധങ്ങള്‍ നടക്കുന്നുവെന്ന് റിപ്പോര്‍ട്ട്

കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ കശ്മീരില്‍ പ്രതിഷേധം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. പ്രതിഷേധം നടക്കുന്നുണ്ടെന്നും ഒരാള്‍ മരിച്ചുവെന്നും അന്തര്‍ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് റിപ്പോര്‍ട്ട് ചെയ്തത്. ശ്രീനഗറിലാണ് പ്രതിഷേധിച്ച യുവാവ് മരിച്ചത്. ആറ് പേര്‍ക്ക് പരിക്കേറ്റു. വെടിയേറ്റും പ്രതിഷേധത്തിനിടെയുണ്ടായ അസ്വാരസ്യത്തിലുമാണ് ഇവര്‍ക്ക് പരിക്കേറ്റത്. ആറ് പേരെയും ശ്രീനഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+