ജമ്മു ഭീകരാക്രമണത്തിൽ മരണസംഖ്യ ഏഴായി; ബാരാമുള്ളയിൽ ഭീകരനെ വധിച്ച് സൈന്യം, വൻ ആയുധശേഖരം കണ്ടെത്തി
ശ്രീനഗർ: ജമ്മു കശ്‌മീരിലെ ഗന്ദർബാൽ ജില്ലയിലെ സോനാമാർഗ് മേഖലയിലെ നിർമ്മാണ സൈറ്റിൽ ഭീകരർ നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി ഉയർന്നു. ഞായറാഴ്‌ച വൈകുന്നേരത്തോടെ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഒരു ഡോക്‌ടറും ഉൾപ്പെടുന്നുണ്ട്. ശേഷിക്കുന്നവർ അതിഥി തൊഴിലാളികളാണ്. ഇവിടെ തുരങ്ക നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന മേഖലയിലാണ് ഭീകരർ അപ്രതീക്ഷിത ആക്രമണം അഴിച്ചുവിട്ടത്.
ഇതിനിടെ ജമ്മു കശ്‌മീരിലെ ബാരാമുള്ളയിൽ സൈന്യം ആയുധധാരിയായ ഭീകരനെ വധിച്ചിരുന്നു. ഇയാളിൽ നിന്ന് യുദ്ധകാലത്ത് ഉപയോഗിക്കുന്ന തരത്തിലുള്ള അത്രയും ആയുധങ്ങളാണ് സുരക്ഷാ സേന പിടിച്ചെടുത്തത്. തോക്കുകൾ, വെടിയുണ്ടകൾ, പിസ്‌റ്റലുകൾ എന്നിങ്ങനെ വലിയ ആയുധശേഖരമാണ് കൊല്ലപ്പെട്ട ഭീകരനിൽ നിന്ന് പിടിച്ചെടുത്തതെന്നാണ് സൈന്യം അറിയിക്കുന്നത്.

ബാരാമുള്ളയിലെ ഉറി മേഖലയിലാണ് നുഴഞ്ഞുകയറ്റ ശ്രമം നടന്നത്. വിവരം ലഭിച്ചതിന് പിന്നാലെ സുരക്ഷാ സേന ഇവിടേക്ക് എത്തുകയായിരുന്നു. തുടർന്ന് ഭീകരൻ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതോടെ സൈന്യം തിരിച്ചടിച്ചു. ഈ ഏറ്റുമുട്ടലിന് ഒടുവിലാണ് ഒരു ഭീകരനെ വധിച്ചത്. സോനാമാർഗിലെ തുരങ്ക നിർമ്മാണ സ്ഥലത്ത് ഭീകരർ വെടിവെപ്പ് നടത്തിയതിന് പിന്നാലെയായിരുന്നു ബാരാമുള്ളയിലെ നുഴഞ്ഞുകയറ്റ ശ്രമം.
അതേസമയം, മധ്യ കശ്‌മീരിലെ ഗന്ദർബാൽ ജില്ലയിലെ ഗഗനീറിനെ സോനാമാർഗുമായി ബന്ധിപ്പിക്കുന്ന ഇസഡ്-മോർ തുരങ്കത്തിന്റെ നിർമ്മാണത്തിനായി പ്രവർത്തിക്കുന്ന കൺസ്ട്രക്ഷൻ ടീമിന്റെ ഭാഗമാണ് കൊല്ലപ്പെട്ട ഡോക്‌ടറും അതിഥി തൊഴിലാളികളും എന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. ഇവിടെ ആക്രമണം അഴിച്ചുവിട്ട ഭീകരരെ ഇതുവരെയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
സംഭവത്തിൽ ശക്തമായി തിരിച്ചടിക്കും എന്നായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചത്. ഭീരുത്വത്തിന്റെ അടയാളമാണ് ഈ ആക്രമണമെന്നും അദ്ദേഹം അപലപിച്ചു. ഈ ഹീനമായ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർ ആരായാലും അവരെ വെറുതെ വിടുകയില്ല. മരണപ്പെട്ടവരുടെ കുടുംബത്തിന് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം പറയുകയുണ്ടായി.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഭീകരാക്രമണത്തെ അപലപിച്ചു. രാജ്യം മുഴുവൻ ഇത്തരം ആക്രമണങ്ങൾക്ക് എതിരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം ഏപ്രിൽ മാസവും സമാനമായി അതിഥി തൊഴിലാളികൾക്ക് നേരെ ഭീകരർ വെടിയുതിർത്തിരുന്നു. കശ്‌മീരിലെ അനന്ത്നാഗിൽ നടന്ന ആക്രമണത്തിൽ അന്ന് ഒരാൾ കൊല്ലപ്പെട്ടിരുന്നു.
ജമ്മു കശ്‌മീരിന്റെ സംസ്ഥാന പദവി നഷ്ട്ടമാവുകയും അവകാശങ്ങൾ എടുത്ത് കളയുകയും ചെയ്‌തതിന് ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പിന്റെ ഫലം വന്നതിന് പിന്നാലെയാണ് ഭീകരാക്രമണം വീണ്ടും ഭീഷണിയാവുന്നത്. നാഷണൽ കോൺഫറൻസിന്റെ നേതൃത്വത്തിൽ ഒമർ അബ്‌ദുള്ള കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയായി അധികാരം ഏറ്റെടുത്തിരുന്നു. അതിനിടെയാണ് സിവിലിയൻസിന് നേരെയും ഭീകരർ നിറയൊഴിച്ചത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications