കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ഥിരം കുടിയന്മാരെ...നിങ്ങള്‍ കുടുങ്ങും, ഡിഅഡിക്ഷന്‍ സെന്ററിലെത്തിക്കാന്‍ സര്‍ക്കാര്‍ ചെയ്യുന്നത്!

സ്ഥിരമായി മദ്യം വാങ്ങാനെത്തുന്നവരുടെ ലിസ്റ്റ് തയ്യാറാക്കാന്‍ സര്‍ക്കാര്‍ മദ്യഷാപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. മധ്യപ്രദേശ് സര്‍ക്കാരാണ് നിര് ‍ദേശം നല്‍കിയിരിക്കുന്നത്.

  • By Gowthamy
Google Oneindia Malayalam News

ഭോപ്പാല്‍ : സ്ഥിരം കുടിയന്മാരെ കുടുക്കാന്‍ മധ്യപ്രദേശ് സര്‍ക്കാരിന്റെ പദ്ധതി. സ്ഥിരമായി മദ്യം വാങ്ങാനെത്തുന്നവരുടെ ലിസ്റ്റ് തയ്യാറാക്കാന്‍ സര്‍ക്കാര്‍ മദ്യഷാപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. ഇത്തരക്കാരെ ഡി അഡിക്ഷന്‍ സെന്ററിലെത്തിച്ച് ചികിത്സിക്കുന്നതിനാണ് സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്.

2017-18 വര്‍ഷത്തെ അബ്കാരി നയങ്ങളുടെ ഭാഗമായിട്ടാണ് പുതിയ പദ്ധതികളുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. പുതിയ മദ്യശാലകള്‍ സംസ്ഥാനത്ത് തുറക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. സമ്പൂര്‍ണ മദ്യ നിരോധനം നടപ്പാക്കാനാണ് സര്‍ക്കാര്‍ പദ്ധതി ഇടുന്നതെന്നാണ് സൂചന.

 മദ്യത്തിന് നിയന്ത്രണം

മദ്യത്തിന് നിയന്ത്രണം

മദ്യത്തിന്റെ ഉപയോഗം കുറയ്്ക്കുന്നതിന് വിപുലമായ പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. മദ്യക്കുപ്പികളില്‍ ആരോഗ്യത്തിന് ഹാനികരമാണെന്ന മുന്നറിയിപ്പ് ,മദ്യത്തിന്റെ ഉപയോഗത്തിനെതിരായ പാഠങ്ങള്‍ സ്‌കൂള്‍ കരിക്കുലത്തില്‍ ഉള്‍പ്പെടുത്തുക, ടിവികളില്‍ മദ്യവുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ ഒഴിവാക്കുക എന്നിങ്ങനെ നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ തയ്യാറാക്കുന്നത്.

 ഡിഅഡിക്ഷന്‍ സെന്ററില്‍ ചികിത്സ

ഡിഅഡിക്ഷന്‍ സെന്ററില്‍ ചികിത്സ

മദ്യശാലകളില്‍ സ്ഥിരമായി എത്താറുള്ള മദ്യപാനികളുടെ പേരുവിവരങ്ങള്‍ സൂക്ഷിക്കാനാണ് മറ്റൊരു നിര്‍ദേശം. ഇവരെ ഡി അഡിക്ഷന്‍ സെന്ററിലെത്തിച്ച് ചികിത്സ നല്‍കുന്നതിന്റെ ഭാഗമായിട്ടാണിത്.

 എക്‌സൈസ് പോളിസി 2017-18

എക്‌സൈസ് പോളിസി 2017-18

മധ്യപ്രദേശ് സര്‍ക്കാരിന്റെ എക്‌സൈസ് പോളിസി 2017-18 ന്റെ ഭാഗമായിട്ടാണ് ഇത്തരത്തില്‍ മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുന്നതിന് വ്യത്യസ്ത നിര്‍ദേശങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്. ഈ നിര്‍ദേശങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്.

 സര്‍ക്കാര്‍ തീരുമാനം

സര്‍ക്കാര്‍ തീരുമാനം

സംസ്ഥാനത്ത് പുതിയ മദ്യശാലകള്‍ ഇനി സ്ഥാപിക്കേണ്ടെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ബിജെപി സര്‍ക്കാരിന്റേതാണ് തീരുമാനം.മദ്യത്തിന്റെ ഉപയോഗത്തിനെതിരെ ബോധവത്കരണ പപരിപാടികള്‍ നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

ലൈസന്‍സ് റദ്ദാക്കും

ലൈസന്‍സ് റദ്ദാക്കും

മദ്യപാനികളെ ഇതില്‍ നിന്ന് മോചിപ്പിക്കുന്നതിനായി യോഗ,മെഡിറ്റേഷന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ മൂന്ന് തവമ മദ്യപിച്ച് വാഹനമോടിച്ചതിന്റെ പേരില്‍ പിടിയിലായാല്‍ ലൈസന്‍സ് റദ്ദാക്കല്‍ അടക്കമുളള കടുത്ത നടപടികളും സ്വീകരിക്കാനാണ് തീരുമാനം.

 പരസ്യപ്പെടുത്തില്ല

പരസ്യപ്പെടുത്തില്ല

മദ്യശാലകള്‍ സൂക്ഷിക്കുന്ന സ്ഥിരം മദ്യപന്മാരുടെ പട്ടിക പരസ്യപ്പെടുത്തില്ലെന്നാണ് മധ്യപ്രദേശ് ധനകാര്യമന്ത്രി ജയന്ത് മലയ്യ പറയുന്നത്. സ്ഥിരം മദ്യപാനികളെ കണ്ടെത്തുന്നതിന് മാത്രമാണ് ഇതെന്നും മന്ത്രി.

 നടപടികള്‍ ആരംഭിച്ചു

നടപടികള്‍ ആരംഭിച്ചു

പദ്ധതിയുടെ അടുത്ത ഘട്ടമായി സമ്പൂര്‍ണ മദ്യ നിരോധനം നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നാണ് സൂചനകള്‍. ഇതിനായി ഗുജറാത്തിലും ബിഹാറിലും ഉന്നത സംഘത്തെ അയച്ച് സമ്പൂര്‍ണ മദ്യ നിരോധനം നടപ്പാക്കിയതിന്റെ ഫലങ്ങള്‍ പരിശോധിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

 ലൈസന്‍സ് കാലാവധി തീരുന്നതോടെ അടച്ചുപൂട്ടും

ലൈസന്‍സ് കാലാവധി തീരുന്നതോടെ അടച്ചുപൂട്ടും

വിദേശ മദ്യഷാപ്പുകള്‍ അടക്കം, നര്‍മ്മദയുടെ തീരത്ത് അഞ്ച് കിലോമീറ്റര്‍ പരിധിയിലുള്ള മദ്യവില്‍പ്പന ശാലകളുടെ ലൈസന്‍സ് കാലാവധി തീരുന്നതോടെ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ ലൈസന്‍സുള്ള മദ്യശാലഖളുടെ എണ്ണം 58 ആയി ചുരുങ്ങുമെന്നും മന്ത്രി പറയുന്നു.

നര്‍മ്മദ സേവ യാത്രയില്‍

നര്‍മ്മദ സേവ യാത്രയില്‍

മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് മദ്യനിയന്ത്രണവുമായി ബന്ധപ്പെട്ട പദ്ധതി ആദ്യം പ്രഖ്യാപിച്ചത്. അദ്ദേഹത്തിന്റെ നര്‍മ്മദ സേവ യാത്രയിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നദി മലിനീകരണം, ജല സംരക്ഷണം എന്നിവയെ കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിന് നടത്തിയ അഞ്ച് മാസം നീണ്ട പ്രചരണ പരിപാടിയായിരുന്നു നര്‍മ്മദ സേവ യാത്ര.

 പാതയോരത്ത് മദ്യശാലവേണ്ട

പാതയോരത്ത് മദ്യശാലവേണ്ട

ദേശീയ പാതയോരത്തു നിന്ന് 500 മീറ്റര്‍ അകലെയുള്ള മദ്യശാലകള്‍ പൂട്ടണമെന്ന് സുപ്രീംകോടതി അടുത്തിടെ നിര്‍ദേശം നല്‍കിയിരുന്നു. സുപ്രീംകോടതി നിര്‍ദേശം 1427 മദ്യ ഷോപ്പുകളെ വിധി ബാധിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

English summary
LISTS WITH the names of regular buyers to be kept at liquor shops, a statutory warning on bottles that “consumption is injurious to health’’, chapters in the school curriculum against the use of alcohol, no liquor-related advertisements on any TV channel.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X