കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാപ്പ് മാപ്പ്, എല്ലാറ്റിനും മാപ്പ്: കെജ്രിവാള്‍

Google Oneindia Malayalam News

ദില്ലി: തലസ്ഥാന നഗരിയിലെ ജനങ്ങളെ ഉപേക്ഷിച്ച് പോയതിന് മാപ്പ് പറഞ്ഞ് ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍. ഒന്നും വല്ലാത്ത സ്ഥലത്ത് ജനങ്ങളെ ഉപേക്ഷിച്ച് പോകുകയായിരുന്നു ഞങ്ങള്‍ ചെയ്തത്. അതില്‍ ജനങ്ങള്‍ക്ക് നീരസമുണ്ട്. രാജി വെക്കാനുള്ള തീരുമാനം തെറ്റായിരുന്നു. ജനങ്ങളുടെ വികാരം തിരിച്ചറിഞ്ഞു.

ദില്ലിയില്‍ പുതിയ തിരഞ്ഞെടുപ്പ് നടത്തണം എന്നാണ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയുടെ താല്‍പര്യം. ജനങ്ങളിലേക്ക് തിരിച്ചുപോകും. ജനസഭകള്‍ നടത്തി കാര്യങ്ങള്‍ ജനങ്ങളോട് വിശദീകരിക്കും. രാജിവെക്കാനുണ്ടായ സാഹചര്യം ആളുകളോട് പറയും. ഞങ്ങള്‍ സത്യസന്ധരാണ്. തിരഞ്ഞെടുപ്പ് നടക്കട്ടെ. ജനങ്ങളുടെ വിധി മാനിക്കും.

kejriwal

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ദില്ലിയില്‍ ഒരു സീറ്റ് പോലും നേടാന്‍ അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നില്ല. ദില്ലിയിലെ ഏഴ് സീറ്റുകളും പ്രതിപക്ഷ പാര്‍ട്ടിയായ ബി ജെ പി തൂത്തുവാരി. 40 ദിവസം ദില്ലി ഭരിച്ച കെജ്രിവാള്‍ ലോക്പാല്‍ ബില്‍ പാസാക്കാന്‍ ബി ജെ പിയും കോണ്‍ഗ്രസും സമ്മതിച്ചില്ല എന്ന് പറഞ്ഞാണ് രാജിവെച്ചത്. എന്നാല്‍ ഈ വിശദീകരണം ജനങ്ങള്‍ വിശ്വസിച്ചില്ല. കെജ്രിവാള്‍ അടക്കമുള്ള ആപ്പ് സ്ഥാനാര്‍ഥികള്‍ വന്‍ മാര്‍ജിനില്‍ തോറ്റു.

ലോക്‌സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ദില്ലിയില്‍ വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആം ആദ്മി പാര്‍ട്ടി ശ്രമം നടത്തിയിരുന്നു. എന്നാല്‍ പാര്‍ട്ടി എം എല്‍ എമാരുടെ എതിര്‍പ്പും ആപ്പിനെ പിന്തുണക്കേണ്ട എന്ന കോണ്‍ഗ്രസിന്റെ തീരുമാനവും ഈ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി. ദില്ലിയില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടന്നാല്‍ വീണ്ടും അധികാരം പിടിക്കാം എന്നാണ് ആം ആദ്മി പാര്‍ട്ടി കരുതുന്നത്. 70 അംഗ സഭയില്‍ ആപ്പിന് 28 ഉം ബി ജെ പിക്ക് 32 ഉം അംഗങ്ങളുണ്ട്.

English summary
Arvind Kejriwal apologises for quitting as CM, seeks fresh elections in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X