'കുമ്പിടി'യാകാന്‍ കെജ്രിവാള്‍ ഇല്ല; പഞ്ചാബിന് മുഖ്യമന്ത്രി പഞ്ചാബില്‍ നിന്ന്..?

  • Posted By:
Subscribe to Oneindia Malayalam

പട്യാല: ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്‍ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായേക്കും എന്ന അഭ്യൂഹങ്ങള്‍ക്ക് അവസാനമായി. പഞ്ചാബ് മുഖ്യമന്ത്രിയാകാന്‍ താനില്ല, താന്‍ ദില്ലി മുഖ്യമന്ത്രിയാണെന്ന് കെജ്രിവാള്‍ വ്യക്തമാക്കി. പഞ്ചാബ് മുഖ്യമന്ത്രിയ പഞ്ചാബില്‍ നിന്നുള്ള ആള്‍ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചാബിലെ പാട്യാലയില്‍ സംഘടിപ്പിച്ച ഇലക്ഷന്‍ റാലിയില്‍ പ്രസംഗിക്കവെയാണ് കെജ്രിവാള്‍ ഇക്കാര്യം വ്യക്തമാക്കിയത്. കോണ്‍ഗ്രസ് നേതാവ് അമരേന്ദര്‍ സിംഗിന്റെ സ്വന്തം നഗരത്തിലായിരുന്നു ആം ആദ്മിയുടെ തെരഞ്ഞെടുപ്പ് റാലി.

കുമ്പിടിയാകാനില്ല

നിലിവില്‍ ദില്ലി മുഖ്യമന്ത്രിയായ അരവിന്ദ് കെജ്രിവാള്‍ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകും എന്നായിരുന്നു. അഭ്യൂഹങ്ങള്‍. അഞ്ചു വര്‍ഷത്തേക്ക് ദില്ലി ഭരണത്തില്‍ മാത്രമായിരിക്കും പാര്‍ട്ടിയുടെ ശ്രദ്ധയെന്നും അതുവരെ മറ്റ് തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി മത്സരിക്കില്ലെന്നുമായിരുന്നു ദില്ലി മുഖ്യമന്ത്രിയായി അധികാരത്തിലേറിയ കെജ്രിവാള്‍ പറഞ്ഞത്. എന്നാല്‍ അതിനു ഘടക വിരുദ്ധമായ നിലപാട് പാര്‍ട്ടി സ്വീകരിച്ചതിനു പിന്നാലെയായിരുന്നു പഞ്ചാബിലും കെജ്രിവാള്‍ തന്നെ പാര്‍ട്ടി സ്ഥാനാര്‍ത്ഥി എന്ന തരത്തില്‍ അഭ്യൂഹം പ്രചരിച്ചത്.

തെറ്റിദ്ധരിക്കപ്പെട്ട വാക്കുകള്‍

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് അഭ്യര്‍ത്ഥിക്കവെ ഡല്‍ഹി ഉപമുഖ്യമന്ത്രിയായ മനീഷ് സിസോദിയ പറഞ്ഞ വാക്കുകളാണ് അഭ്യൂഹങ്ങള്‍ക്കിടയാക്കിയത്. കെജ്രിവാളാണ് പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് കരുതി വോട്ട് ചെയ്യാനായിരുന്നു സിസോദിയയുടെ ആഹ്വാനം.

മുഖ്യമന്ത്രിയേപ്പോലെ

മുഖ്യമന്ത്രിയാകാന്‍ താന്‍ ഇല്ലെങ്കിലും നിരാശപ്പെടേണ്ടന്ന ഉറപ്പ് ആം ആദ്മി പഞ്ചാബിലെ വോട്ടര്‍മാര്‍ക്ക് നല്‍കി കഴിഞ്ഞു. താന്‍ അല്ല മുഖ്യമന്ത്രിയെങ്കിലും തെരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ എല്ലാം പാലിക്കപ്പെടുമെന്നാണ് ഉറപ്പ്. അത് ഉറപ്പാക്കേണ്ടത് തന്റെ കടമയാമെന്നും കെജ്രിവാള്‍ വ്യക്തമാക്കി.

നിലിവില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയില്ല

പഞ്ചാബിന്റെ മുഖ്യമന്ത്രി പഞ്ചാബില്‍ നിന്നുള്ള ആള്‍ ആയിരിക്കുമെന്ന് പറഞ്ഞെങ്കിലും ആരായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് പ്രഖ്യാപിച്ചിട്ടില്ല. കോണ്‍ഗ്രസും ബിജെപി-അകാലി ദള്‍ സഖ്യവും ആം ആദ്മിയും ചേര്‍ന്ന് ശക്തമായ ത്രികോണ മത്സരം നടക്കുന്ന പഞ്ചാബില്‍ ആരും ഇതുവരെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

English summary
Rumours of Kejriwal moving to Punjab gained fervour after Delhi deputy chief minister and senior AAP leader Manish Sisodia told an election gathering to vote in the February 4 election assuming that Kejriwal would be the chief minister of the state.
Please Wait while comments are loading...