മോദിയെ കാണാന്‍ കെജ്രിവാളിന്റെ ശ്രമം
ദില്ലി: ആം ആദ്മി പാര്‍ട്ടി കണ്‍വീനറും ദില്ലി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ട്. തലസ്ഥാന നഗരിയായ ദില്ലിയിലെ വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് കെജ്രിവാള്‍ മോദിയെ കാണുന്നത്. കേന്ദ്രമന്ത്രി ഡോ ഹര്‍ഷവര്‍ദ്ധനന്റെ വസതിക്ക് മുന്നില്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പ്രകടനം നടത്തിയിരുന്നു.
എന്നാല്‍ ദില്ലിയിലെ വൈദ്യുതി പ്രതിസന്ധിക്ക് ആം ആദ്മി പാര്‍ട്ടിയും കാരണക്കാരാണ് എന്നാണ് ഹര്‍ഷവര്‍ദ്ധന്‍ ഇതിനോട് പ്രതികരിച്ചത്. ദില്ലിയില്‍ ഭരണം കിട്ടിയപ്പോള്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ പ്രതിഷേധങ്ങളും പ്രകടനങ്ങളുമായി 49 ദിവസം കളയുകയായിരുന്നു എ എ പി - കേന്ദ്ര ആരോഗ്യമന്ത്രിയായ ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞു. ദില്ലി അസംബ്ലി തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ നയിച്ചത് ഹര്‍ഷവര്‍ദ്ധനനായിരുന്നു.

കിട്ടിയ തക്കം മുതലാക്കി കോണ്‍ഗ്രസ് പാര്‍ട്ടിയും രംഗത്തുവന്നിട്ടുണ്ട്. കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാരിനെയും ആം ആദ്മി പാര്‍ട്ടിയെയും ഒരുപോലെ വിമര്‍ശിച്ചാണ് കോണ്‍ഗ്രസിന്റെ പ്രസ്താവന. കേന്ദ്രമന്ത്രിമാരുടെ പ്രസ്താവന കേട്ടാല്‍ത്തന്നെ അറിയാം അവര്‍ക്ക് ദില്ലിയെക്കുറിച്ച് ഒന്നും അറിയില്ല എന്ന് - കോണ്‍ഗ്രസ് നേതാവ് ഹാരൂണ്‍ യൂസഫ് പറഞ്ഞു.
പത്ത് ദിവസത്തിനകം ദില്ലിയിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കും എന്നാണ് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞിട്ടുള്ളത്. ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങുമായി രണ്ട് മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഗോയല്‍ ഇക്കാര്യം അറിയിച്ചത്. മെയ് 30 ലെ മഴയിലും കൊടുങ്കാറ്റിലും പെട്ടാണ് ദില്ലിയിലെ വൈദ്യുതി വിതരണം തകരാറിലായത്. തലസ്ഥാന നഗരമായ ദില്ലിയുടെ പല ഭാഗത്തും വൈദ്യുതി പ്രതിസന്ധി രൂക്ഷമാണ്.












Click it and Unblock the Notifications