Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലി സംഭവം;പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ മുതിര്‍ന്ന കുറ്റവാളിയായി പരിഗണിക്കണമെന്ന് ദില്ലി പോലീസ്

ദില്ലി: ദില്ലിയില്‍ മലയാളി വിദ്യാര്‍ത്ഥി രജത്തിനെ മര്‍ദ്ദിച്ച് കൊന്ന സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ മുതിര്‍ന്ന കുറ്റവാളിയായി പരിഗണിക്കണമെന്ന് ദില്ലി പോലീസ്. കുറ്റകൃത്യത്തിന്റെ ഗൗരവം തിച്ചറിയാന്‍ പ്രതിക്ക് കഴിവുണ്ടെന്നാണ് പോലീസിന്റെ വാദം.

ഇക്കാര്യം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനോട് ദില്ലി പോലീസ് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. രജത്തിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സാക്ഷി പറയാനെത്തിയ കുട്ടികളുടെ സുരക്ഷയില്‍ രക്ഷിതാക്കള്‍ ആശങ്ക രേഖപ്പെടുത്തി. എന്നാല്‍ കുട്ടികള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് പോലീസ് വ്യക്തമാക്കി.

delhimap

സാക്ഷികളായ മലയാളി കുട്ടികളുടെ രഹസ്യമൊഴിയെടുക്കാന്‍ പോലീസ് കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ശനിയാഴ്ച വൈകിട്ടാണ് ഡിസിപി രക്ഷിതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. പാന്‍മസാല ജീവനക്കാരന്റെ മകന്‍ ആലോകിന്റെ പ്രായപൂര്‍ത്തി തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ പോലീസ് സ്‌കൂള്‍ പ്രിന്‍സിപ്പലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ജൂണ്‍ 29നാണ് രജത്തിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. രജത് ഉള്‍പ്പെടെ മുന്ന വിദ്യാര്‍ത്ഥികള്‍ ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് മര്‍ദ്ദനമേറ്റത്. വിദ്യാര്‍ത്ഥികള്‍ കടയില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിച്ചു എന്നാരോപിച്ച് പാന്‍മസാല കച്ചവടക്കാരന്‍ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തിനിടെ ബോധം നഷ്ടപ്പെട്ട രജത് രാത്രിയോടെ മരിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+