കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാന്റിയാഗോ മാര്‍ട്ടിന് അനൂകൂല വിധി; അന്യ സംസ്ഥാന ലോട്ടറികള്‍ വീണ്ടും വരുന്നു

  • By Gokul
Google Oneindia Malayalam News

ദില്ലി: സംസ്ഥാനത്തുനിന്നും കോടിക്കണക്കിന് രൂപ കടത്തുന്ന അന്യ സംസ്ഥാന ലോട്ടറി വീണ്ടും സജീവമാകാന്‍ തയ്യാറെടുക്കുന്നു. അന്യ സംസ്ഥാന ലോട്ടറിക്ക് അനുകൂലമായി സുപ്രീംകോടതി വിധി വന്ന പശ്ചാത്തലത്തിലാണിത്. അന്യസംസ്ഥാന ലോട്ടറികള്‍ മാത്രം സംസ്ഥാനത്തിന് തടയാന്‍ കഴിയില്ലെന്നാണ് സുപ്രീകോടതിയുടെ വിധി.

ഹെക്കോടതി വിധി ശരിവയ്ക്കുന്നതാണ് സുപ്രീം കോടതി വിധി. സാന്റിയാഗോ മാര്‍ട്ടിന്റെ ബന്ധു ജോണ്‍ കെന്നഡിയുടെ മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സിന് അനുകൂലമായി നേരത്തെ ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് മാര്‍ട്ടിന് അനുകൂലമായി വീണ്ടും വിധി വന്നിരിക്കുന്നത്.

Supreme Court

ജസ്റ്റിസുമാരായ എച്ച്.എല്‍. ദത്തു, അരുണ്‍ മിശ്ര, ആര്‍.കെ. അഗര്‍വാള്‍, എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. സംസ്ഥാനത്ത് ലോട്ടറി നിരോധിക്കാത്ത സാഹചര്യത്തില്‍ അന്യ സംസ്ഥാന ലോട്ടറികള്‍ക്കും കേരളത്തില്‍ വില്‍പ്പന നടത്താമെന്ന് സുപ്രീം കോടതി വിധിച്ചു. 2005-ലെ പേപ്പര്‍ ലോട്ടറി നിയമപ്രകാരം അന്യസംസ്ഥാന ലോട്ടറികള്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അവരില്‍ നിന്നും മുന്‍കൂറായി നികുതി വാങ്ങണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സുപ്രീംകോടതി വിധിവന്നതോടെ അന്യസംസ്ഥാന ലോട്ടറികള്‍ സംസ്ഥാനത്ത് വീണ്ടും സജീവമാകും. ഇതോടെ സംസ്ഥാന ലോട്ടറികളില്‍ നിന്നുള്ള വരുമാനം കുത്തനെ കുറയുകയും ചെയ്യും. സംസ്ഥാന സര്‍ക്കാരിന് വന്‍ സാമ്പത്തിക നഷ്ടമുണ്ടാകുന്നതോടൊപ്പം കൂലിത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ വീണ്ടും ലോട്ടറി ചൂതാട്ടത്തിന്റെ ലഹരിയിലേക്ക് മടങ്ങുമെന്നുറപ്പാണ്.

English summary
Supreme court verdict; Kerala cannot restrain Sikkim lotteries,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X