കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രളയക്കെടുതിയില്‍ രാഷ്ട്രീയം.... കേരളത്തില്‍ നിന്നുള്ള എംപിമാരെ കാണില്ലെന്ന് മോദി

Google Oneindia Malayalam News

Recommended Video

cmsvideo
കേരളം ഇന്ത്യയില്‍ തന്നെയല്ലേ!! | Oneindia Malayalam

ദില്ലി: കേരളം വലിയൊരു പ്രളയക്കെടുതി നേരിട്ട് കഴിഞ്ഞിരിക്കുകയാണ്. ദുരിതസമയത്ത് കേരളത്തിനെ കേന്ദ്ര സര്‍ക്കാര്‍ കൈയ്യൊഴിഞ്ഞു എന്ന ആരോപണം നിലനിന്നിരുന്നു. കേരളത്തിന് ലഭിക്കേണ്ടിയിരുന്ന യുഎഇ സഹായവും ഐക്യരാഷ്ട്രസഭയുടെ സഹായവും കേന്ദ്ര സര്‍ക്കാരിന്റെ കടും പിടിത്തം കാരണം ഇല്ലാതായിരുന്നു. ഇതോടെ കേരളത്തിനെ മനപ്പൂര്‍വം അവഗണിക്കുകയാണെന്ന ആരോപണം മോദി സര്‍ക്കാര്‍ നേരിട്ടിരുന്നു.

അതേസമയം പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് സംസാരിക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങളും തകര്‍ക്കപ്പെട്ടിരിക്കുകയാണ്. കേരളത്തിലെ എംപിമാരെ കാണാനാവില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി കഴിഞ്ഞു. ജനാധിപത്യ രാജ്യത്ത് തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രധാനമന്ത്രി പലതവണയായി കേരളത്തില്‍ നിന്നുള്ള നേതാക്കളെ അവഗണിച്ചിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് പുതിയൊരു ഉദാഹരണമാണ് ഇത്. എന്നാല്‍ കേരളം വലിയൊരു പ്രതിസന്ധി നേരിടുമ്പോഴും മോദി രാഷ്ട്രീയം കളിക്കുകയാണെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്.

പ്രധാനമന്ത്രിയെ കണ്ട് സങ്കടം പറയണം

പ്രധാനമന്ത്രിയെ കണ്ട് സങ്കടം പറയണം

പ്രളയക്കെടുയില്‍ അങ്ങേയറ്റം തകര്‍ന്നിരിക്കുകയാണ് കേരളം. ആ സമയത്ത് കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ പ്രധാനമന്ത്രിയെ കാണണമെന്നുള്ള കേരളത്തിലെ പാര്‍ലമെന്റംഗങ്ങളുടെ ആഗ്രഹം ന്യായമാണ്. എന്നാല്‍ എംപിമാരെ പ്രധാനമന്ത്രി കാണില്ലെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചിരിക്കുന്നത്. കേരളത്തില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ പ്രധാനമന്ത്രി വിലയിരുത്തിയതാണെന്നും ഇനി നേരിട്ട് കണ്ട് ഒന്നും പറയാനില്ലെന്നുമാണ് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചിരിക്കുന്നത്.

 വേണമെങ്കില്‍ ആഭ്യന്തര മന്ത്രിയെ കാണാം

വേണമെങ്കില്‍ ആഭ്യന്തര മന്ത്രിയെ കാണാം

ഇനി കേരളത്തിന് എന്തെങ്കിലും കാര്യങ്ങള്‍ പറയാനുണ്ടെങ്കില്‍ അത് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനെ അറിയിക്കാനാണ് എംപിമാര്‍ക്ക് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. അത്യന്തം ഗൗരവമേറിയ കാര്യം പ്രധാനമന്ത്രിയോട് പറയണമെന്ന് തിരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റംഗങ്ങളാണ് ആവശ്യപ്പെട്ടത്. എന്നിട്ട് പോലും ഇതിന്റെ ഗൗരവം ഉള്‍ക്കൊള്ളാന്‍ മോദിക്ക് സാധിച്ചില്ല. ദുരന്തകാര്യങ്ങള്‍ വിലയിരുത്തുന്നത് രാജ്‌നാഥ് സിംഗാണെങ്കിലും ഇത് ഏകോപിപ്പിക്കേണ്ടത് മോദിയാണെന്ന കാര്യവും അദ്ദേഹം വിസ്മരിക്കുകയായിരുന്നു.

നാട്ടിലേക്ക് മടങ്ങി

നാട്ടിലേക്ക് മടങ്ങി

പ്രളയത്തെ തുടര്‍ന്നുള്ള കേരളത്തിലെ അവസ്ഥ പ്രധാനമന്ത്രിയെയും മറ്റ് മന്ത്രിമാരെയും അറിയിക്കുന്നതിനാണ് കേരള എംപിമാര്‍ കൂടിക്കാഴ്ച്ചയ്ക്ക് ശ്രമിച്ചത്. അനുമതി ലഭിക്കാത്തതോടെ ഇവര്‍ നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. രാജ്‌നാഥ് സിംഗിനെ നേരത്തെ കണ്ട് സംസാരിച്ചതാണെന്നും ഇനിയും കാണുന്നതില്‍ അര്‍ഥമില്ലെന്ന് എംപിമാര്‍ പറഞ്ഞു. ഇത്രയും ഗൗരവപ്പെട്ട വിഷയമായിട്ട് കൂടി കൂടിക്കാഴ്ച്ചയ്ക്ക് സമയം അനുവദിക്കാത്ത മന്ത്രാലയത്തിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് എംപിമാര്‍ പറഞ്ഞു.

സര്‍വകക്ഷി സംഘത്തെ അവഗണിച്ചു

സര്‍വകക്ഷി സംഘത്തെ അവഗണിച്ചു

ഇത് ആദ്യമായിട്ടല്ല മോദി കേരളത്തിനോട് താല്‍പര്യമില്ലായ്മ കാണിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെട്ട സര്‍വകക്ഷി സംഘത്തെ കാണാനും നേരത്തെ പ്രധാനമന്ത്രി തയ്യാറായിരുന്നില്ല. സംസ്ഥാനത്തെ റേഷന്‍ വിതരണത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം സമര്‍പ്പിക്കാനായിരുന്നു സര്‍വകക്ഷി സംഘം അനുമതി തേടിയത്. കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാനെ കാണാനായിരുന്നു അന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് മുഖ്യമന്ത്രിയെ അറിയിച്ചത്. തുടര്‍ച്ചയായ നാലാം തവണയായിരുന്നു കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തെ കാണാന്‍ പ്രധാനമന്ത്രി വിസമ്മതിച്ചത്.

യുഡിഎഫ് സംഘത്തിനും അനുമതിയില്ല

യുഡിഎഫ് സംഘത്തിനും അനുമതിയില്ല

ഓഖി ദുരന്തബാധിതരെ സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രിയെ നേരില്‍ കണ്ട് നിവേദനം സമര്‍പ്പിക്കാന്‍ നേരത്തെ യുഡിഎഫ് പ്രതിനിധി സംഘം ശ്രമിച്ചിരുന്നു. എന്നാല്‍ ഇതിനും അനുമതി നിഷേധിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്‍കൂട്ടി കത്ത് നല്‍കിയിട്ടുണ്ട് ഇതാണ് അവസ്ഥയെന്ന് അന്ന് യുഡിഎഫ് നേതാക്കള്‍ ആരോപിച്ചിരുന്നു. അന്ന് കുറിഞ്ഞി സന്ദര്‍ശനം മാറ്റിവെച്ചായിരുന്നു യുഡിഎഫ് പ്രധാനമന്ത്രിയെ കാണാന്‍ തീരുമാനിച്ചത്. അതേസമയം ഒരു എംഎല്‍എ മാത്രമുള്ള ബിജെപിക്ക് പ്രധാനമന്ത്രി കൂടിക്കാഴ്ച്ച അനുവദിക്കുകയും ചെയ്തു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള റവന്യൂ മന്ത്രിക്കും പ്രധാനമന്ത്രി അനുമതി നിഷേധിച്ചിരുന്നു.

പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം

പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം

മുഖ്യമന്ത്രിക്ക് സന്ദര്‍ശനാനുമതി നല്‍കാത്തതില്‍ സംസ്ഥാനത്ത് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. തിരഞ്ഞെടുക്കപ്പെട്ടവരാണ് ഇരുവരുമെന്നും പ്രധാനമന്ത്രി ബിജെപി നേതാക്കളെ മാത്രമല്ല മറ്റുള്ളവരെയും ബഹുമാനിക്കാന്‍ പഠിക്കണമെന്നും വിമര്‍ശനമുണ്ടായിരുന്നു. കേരളത്തിലെ റേഷന്‍ പ്രശ്‌നം രാംവിലാസ് പാസ്വാന്‍ മാത്രം വിചാരിച്ചാല്‍ തീരുന്നതല്ലെന്ന് പ്രധാനമന്ത്രി മനസ്സിലാക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. മുന്‍ പ്രധാനമന്ത്രിമാര്‍ കാണിച്ച മര്യാദ മോദിയില്‍ നിന്നുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 കേരളം ഇന്ത്യയില്‍ അല്ലേ

കേരളം ഇന്ത്യയില്‍ അല്ലേ

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിരന്തരം അവഗണന നല്‍കുന്ന സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ വലിയൊരു ചോദ്യം തന്നെ ഉയര്‍ന്നിട്ടുണ്ട്. കേരളം ഇന്ത്യയില്‍ അല്ലേ എന്നാണ് ചോദ്യം. പ്രളയത്തിന്റെ സമയത്ത് കേരളത്തിന് എല്ലാവിധ സഹായവും വാഗ്ദാനം ചെയ്ത കേരളത്തെ കേന്ദ്ര സര്‍ക്കാര്‍ വഞ്ചിക്കുകയായിരുന്നു. യുഎഇ സഹായം അടക്കം മുടക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഇതിന് പുറമേ കേരളത്തിനെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ ആര്‍എസ്എസ് പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

കോണ്‍ഗ്രസും ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക്.... രാഹുലിന്റെ ക്ഷേത്ര സന്ദര്‍ശനം പുതിയ നീക്കങ്ങള്‍ക്ക്!!കോണ്‍ഗ്രസും ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക്.... രാഹുലിന്റെ ക്ഷേത്ര സന്ദര്‍ശനം പുതിയ നീക്കങ്ങള്‍ക്ക്!!

പിസിയെ തേച്ചൊട്ടിച്ച് നടി രവീണ ഠണ്ഡന്‍! ഈ മനുഷ്യനെതിരെ കേസെടുത്തൂടേപിസിയെ തേച്ചൊട്ടിച്ച് നടി രവീണ ഠണ്ഡന്‍! ഈ മനുഷ്യനെതിരെ കേസെടുത്തൂടേ

English summary
kerala flood 2018 pm did not meet kerala mps
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X