ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്ത് ഹൈബി ഈഡന്‍; കേരളത്തില്‍ നിന്നുള്ള എംപിമാര്‍ സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള 18 എംപിമാര്‍ ലോക്‌സഭയില്‍ സത്യപ്രതിജ്ഞ ചെയ്തു. ഭൂരിഭാഗം എംപിമാരും മലയാളത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. കെ സുധാകരന്‍, എംകെ രാഘവന്‍, ഇടി മുഹമ്മദ് ബഷീര്‍, ഷാഫി പറമ്പില്‍, അബ്ദുസമദ് സമദാനി, വികെ ശ്രീകണ്ഠന്‍, കെ രാധാകൃഷ്ണന്‍, ബെന്നി ബെഹനാന്‍, ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ്, ഫ്രാന്‍സിസ് ജോര്‍ജ്, കെസി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, ആ്‌ന്റോ ആന്റണി, എന്‍കെ പ്രേമചന്ദ്രന്‍, എന്നിവരാണ് എംപിമാരായി സത്യപ്രതിജ്ഞ ചെയ്തത്. അതേസമയം എറണാകുളം എപി ഹൈബി ഈഡന്‍ ഹിന്ദിയിലാണ് പ്രതിജ്ഞാ വാചകങ്ങള്‍ പറഞ്ഞത്.
ഭരണഘടന ഉയര്‍ത്തിപിടിച്ചായിരുന്നു കോണ്‍ഗ്രസ് എംപിമാരുടെ സത്യപ്രതിജ്ഞ. ഇംഗ്ലീഷ് സത്യവാചകം ചൊല്ലിയത് ഷാഫി പറമ്പില്‍, കെസി വേണുഗോപാല്‍, എന്‍കെ പ്രേമചന്ദ്രന്‍, അടൂര്‍ പ്രകാശ് എന്നിവരാണ്.

അതേസമയം ബാക്കിയുള്ളവര്‍ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ആലത്തൂര്‍ എംപി കെ രാധാകൃഷ്ണന്‍ ദൃഢപ്രതിജ്ഞ ചെയ്യുന്നുവെന്നാണ് പ്രതിജ്ഞയെടുത്തത്. അതേസമയം കേന്ദ്ര മന്ത്രി സുരേഷ് ഗോപി നേരത്തെ സത്യപതിജ്ഞ ചെയ്തിരുന്നു.
ബജറ്റ് 600 കോടി, കല്‍ക്കിയില്‍ ദീപികയ്ക്ക് 20 കോടി; പ്രഭാസിനും അമിതാഭിനും ലഭിച്ച പ്രതിഫലം ഇത്ര
സത്യപ്രതിജ്ഞ ചെയ്യുന്നതിന് പീഠത്തിലേക്ക് കയറും മുമ്പ് കൃഷ്ണനാമം ജപിച്ച് കൊണ്ടാണ് അദ്ദേഹം വന്നത്. കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനേ എന്ന് ചൊല്ലിക്കൊണ്ടാണ് അദ്ദേഹം പീഠത്തിന് അരികിലേക്ക് വന്നത്.
മലയാളത്തില്‍ ദൈവനാമത്തിലായിരുന്നു അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ. തുടര്‍ന്ന് ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും കൈകൂപ്പി തൊഴുതാണ് സുരേഷ് ഗോപി സീറ്റിലേക്ക് മടങ്ങിയത്. കേരളത്തില്‍ നിന്ന് വിജയിച്ച ഏക ബിജെപി അംഗമാണ് സുരേഷ് ഗോപി. ടൂറിസം, പെട്രോളിയം വകുപ്പുകളുടെ സഹമന്ത്രിയാണ് മൂന്നാം മോദി സര്‍ക്കാരില്‍ സുരേഷ് ഗോപി.
അതേസമയം വിദേശ സന്ദര്‍ശനത്തിലായതിനാല്‍ ശശി തരൂര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്തില്ല. ഈ ആഴ്ച്ച അവസാനമാകും അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യുക. വയനാട് മണ്ഡലം ഒഴിഞ്ഞതിനാല്‍ രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ നിന്നുള്ള എംപിയായിട്ടായിരിക്കും സത്യപ്രതിജ്ഞ ചെയ്യുക.












Click it and Unblock the Notifications