• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കളത്തിലിറങ്ങി ഡികെ ശിവകുമാർ! കയ്യടി നേടി കോൺഗ്രസ്, മണിക്കൂറുകൾക്കകം കരപറ്റി മലയാളികൾ!

ബെംഗളൂരു: കൊവിഡ് കാലത്ത് സോണിയാ ഗാന്ധിക്ക് കീഴില്‍ കോണ്‍ഗ്രസ് കയ്യടി നേടുന്ന പ്രവര്‍ത്തനങ്ങളാണ് കാഴ്ച വെയ്ക്കുന്നത്. കുടിയേറ്റ തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് തിരികെ പോകാനുളള ടിക്കറ്റിന്റെ പണം നല്‍കുന്നത് മുതല്‍ മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരെ സ്വന്തം ചെലവില്‍ തിരികെ എത്തിക്കുന്നത് വരെയുളള പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസുണ്ട്.

cmsvideo
  Keralites in Karnataka returned back home with the help of Congress | Oneindia Malayalam

  കേരളത്തില്‍ നിന്നുളള രോഗികളെ കടത്തി വിടാതിരിക്കാന്‍ അതിര്‍ത്തി മണ്ണിടച്ചിരുന്നു നേരത്തെ കര്‍ണാടകത്തിലെ ബിജെപി സര്‍ക്കാര്‍. എന്നാല്‍ ഡികെ ശിവകുമാര്‍ നയിക്കുന്ന കര്‍ണാടകത്തിലെ കോണ്‍ഗ്രസ് മലയാളികളെ ചേര്‍ത്ത് പിടിക്കുകയാണ്.

  തിരികെ എത്തിച്ച് കോൺഗ്രസ്

  തിരികെ എത്തിച്ച് കോൺഗ്രസ്

  പ്രവാസികളെ തിരിച്ച് എത്തിച്ച് തുടങ്ങിയിട്ടും അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ മലയാളികളെ തിരികെ എത്തിക്കാത്തത്തില്‍ നേരത്തെ കേരളത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം ഉയര്‍ത്തിയിരുന്നു. കേന്ദ്രം ഇന്ന് മുതല്‍ ട്രെയിന്‍ സര്‍വ്വീസ് ആരംഭിച്ചിരിക്കുകയാണ്. അതിനിടെ തന്നെ കര്‍ണാടകത്തില്‍ കുടുങ്ങിപ്പോയ മലയാളികളെ തിരിച്ച് എത്തിച്ചിരിക്കുകയാണ് ഡികെ ശിവകുമാറിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്.

  ആദ്യത്തെ ബസ്സ് എത്തി

  ആദ്യത്തെ ബസ്സ് എത്തി

  തിങ്കളാഴ്ച രാത്രി 8 മണിക്കാണ് മലയാളികളേയും വഹിച്ച് കൊണ്ടുളള കോണ്‍ഗ്രസിന്റെ ആദ്യത്തെ ബസ്സ് ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ടത്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ ആണ് ബസ്സ് ഫ്‌ളാഗ് ഓഫ് ചെയ്തത്. ഇന്ന് രാവിലെ ബസ് കുമിളി ചെക്ക്‌പോസ്റ്റ് കടന്നു. ബെംഗളൂരു മുതല്‍ കായംകുളം വരെയാണ് ബസ് സര്‍വ്വീസ്.

  കെഎസ്ആർടിസി അനുവദിച്ചില്ല

  കെഎസ്ആർടിസി അനുവദിച്ചില്ല

  കോണ്‍ഗ്രസ് തിരികെ എത്തിച്ചവരില്‍ 21 പേര്‍ ആലപ്പുഴ സ്വദേശികളാണ്. മൂന്ന് പേര്‍ തിരുവനന്തപുരം സ്വദേശികളും ഒരാള്‍ ഇടുക്കി സ്വദേശിയുമാണ്. കൊവിഡ് ലോക്ക്ഡൗണ്‍ കാരണം അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ തിരികെ എത്തിക്കാന്‍ സര്‍ക്കാര്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ അനുവദിക്കാത്തതിന് എതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.

  പ്രത്യേക ബസ്സൊരുക്കി

  പ്രത്യേക ബസ്സൊരുക്കി

  കോണ്‍ഗ്രസ് സ്വന്തം ചെലവില്‍ മലയാളികളെ തിരികെ എത്തിക്കാന്‍ തയ്യാറാണ് എന്ന് കെ മുരളീധരന്‍ അടക്കം വ്യക്തമാക്കിയിരുന്നതുമാണ്. ഇതിന് പിന്നാലെയാണ് കര്‍ണാടക കോണ്‍ഗ്രസ് മലയാളികള്‍ക്ക് വേണ്ടി പ്രത്യേക ബസ്സ് ഒരുക്കിയത്. ബസ്സിലെ എല്ലാ യാത്രക്കാര്‍ക്കും കര്‍ണാടക സര്‍ക്കാരിന്റെയും കേരള സര്‍ക്കാരിന്റെയും പാസ്സ് ഉണ്ടായിരുന്നു.

  എല്ലാവരും തിരികെ വരണം

  എല്ലാവരും തിരികെ വരണം

  സര്‍ക്കാര്‍ നിര്‍ദേശപ്രകാരം സാമൂഹിക അകലം പാലിച്ചാണ് ബസ്സില്‍ യാത്രക്കാരെ ഇരുത്തിയത്. കര്‍ണാടത്തില്‍ കുടുങ്ങിപ്പോയവരെ നാട്ടിലെത്തിക്കാന്‍ കോണ്‍ഗ്രസ് ഇനിയും ബസ്സുകള്‍ സജ്ജമാക്കുമെന്ന് ഡികെ ശിവകുമാര്‍ വ്യക്തമാക്കി. എല്ലാ മലയാളികളോടും താന്‍ തിരികെ വരാന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു.

  ഇന്ത്യ ഒന്നാണ്, നമുക്ക് ഒരുമിച്ച് പൊരുതാം

  ഇന്ത്യ ഒന്നാണ്, നമുക്ക് ഒരുമിച്ച് പൊരുതാം

  ''ഇന്ത്യ ഒന്നാണ്, നമുക്ക് ഒരുമിച്ച് പൊരുതാം. എല്ലാ ബുദ്ധിമുട്ടുകള്‍ക്കും ക്ഷമ ചോദിക്കുന്നു. എല്ലാ കാര്യങ്ങള്‍ക്കും നിങ്ങളോടൊപ്പം ഞങ്ങളുണ്ട് '' എന്നും ഡികെ ശിവകുമാര്‍ ബസ്സിലെ യാത്രക്കാരായ മലയാളികളോട് പറഞ്ഞു. ഡികെ ശിവകുമാറിനെ പുകഴ്ത്തി തൃത്താല എംഎല്‍എ വിടി ബല്‍റാം രംഗത്ത് വന്നിട്ടുണ്ട്. ഡികെ ശിവകുമാർ ബസ്സിൽ മലയാളികളോട് സംസാരിക്കുന്നതിന്റെ വീഡിയോയും ബൽറാം പങ്ക് വെച്ചിട്ടുണ്ട്.

  പുകഴ്ത്തി ബൽറാം

  പുകഴ്ത്തി ബൽറാം

  ബൽറാമിന്റെ പോസ്റ്റ് ഇങ്ങനെ: "I request all of you to come back again. India is one and let's all fight this. Sorry for the inconvenience, we are there to support you in all matters." പറയുന്നത് നിലവിൽ ഏതെങ്കിലും അധികാര സ്ഥാനത്തിരിക്കുന്ന ഒരാളല്ല, ഒരു രാഷ്ട്രീയ പാർട്ടി നേതാവാണ്. പറയുന്നത് "സ്വന്തം" നാട്ടുകാരോടുമല്ല, അയാളെ സംബന്ധിച്ച് "അന്യസംസ്ഥാനത്തൊഴിലാളികൾ" എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാൻ സാധിക്കുന്ന നമ്മൾ മലയാളികളിൽ ചിലരോടാണ്.

  എങ്ങനെയെങ്കിലും ആട്ടിപ്പായിക്കുകയല്ല

  എങ്ങനെയെങ്കിലും ആട്ടിപ്പായിക്കുകയല്ല

  സോറി പറയുന്നത് അയാൾ വ്യക്തിപരമായി അവരോട് എന്തെങ്കിലും തെറ്റ് ചെയ്തത് കൊണ്ടല്ല, ആ യാത്രക്കാരുടെ സ്വന്തം നാട്ടിലെ ഭരണകൂടത്തിൻ്റെ ക്രൂരമായ നിസ്സംഗതയും അവഗണനയും മൂലം അവരനുഭവിക്കുന്ന വേദനയുടെ പേരിലാണ്. എങ്ങനെയെങ്കിലും ആട്ടിപ്പായിക്കുകയല്ല, വീണ്ടും തിരിച്ചു വരണമെന്ന് അഭ്യർത്ഥിച്ച് സ്നേഹാദരങ്ങളോടെ യാത്രയാക്കുകയാണ്. ഡികെ ശിവകുമാർ. കോൺഗ്രസ്'' എന്നാണ് കുറിപ്പ്.

  മണിക്കൂറുകള്‍ക്കകം തന്നെ

  മണിക്കൂറുകള്‍ക്കകം തന്നെ

  മലയാളികളെ സഹായിക്കാന്‍ അഭ്യര്‍ത്ഥിച്ച് കെപിസിസി പ്രസിഡണ്ട് മുല്ലപ്പളളി രാമചന്ദ്രന്‍ ഡികെ ശിവകുമാറിനെ ബന്ധപ്പെട്ടിരുന്നു. അതേത്തുടര്‍ന്നാണ് കര്‍ണാടക പിസിസി ബസ്സുകളയക്കാന്‍ തീരുമാനിച്ചത്. തീരുമാനമെടുക്ക് മണിക്കൂറുകള്‍ക്കകം തന്നെ കോണ്‍ഗ്രസിന്റെ ആദ്യത്തെ ബസ് കേരളത്തിലേക്ക് യാത്രക്കാരുമായി പുറപ്പെടുകയും ചെയ്തു. ഇനിയും ആയിരങ്ങളാണ് മടങ്ങാന്‍ കാത്ത് നില്‍ക്കുന്നത്.

  'തിരിച്ച് ബാപ്പയുടെ റൂമിലെത്തിയ സിസ്റ്ററുടെ കരച്ചിലാണ് കേട്ടത്'! മുനവ്വറലി ശിഹാബ് തങ്ങളുടെ കുറിപ്പ്!

  അർണബ് ഗോസ്വാമിക്ക് ആശ്വാസം, അറസ്റ്റിൽ നിന്ന് സംരക്ഷണം നീട്ടി നൽകി സുപ്രീം കോടതി

  English summary
  Keralites in Karnataka returned back home with the help of Congress
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X