സിറുതുവിൽ നിർണായകമായി ഒബിസി വോട്ടുകൾ;കൂട്ടിയും കിഴിച്ചും ബിജെപി..സാധ്യതകൾ
ദില്ലി; യുപി അഞ്ചാം ഘട്ടത്തിൽ ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെടുന്ന മണ്ഡലങ്ങളിലൊന്നാണ് ഉപമുഖ്യമന്ത്രി കൂടിയായ കേശവ് പ്രസാദ് മൗര്യ മത്സരിക്കുന്ന കൗസാമ്പി ജില്ലയിൽ നിന്നുള്ള സിരതു. ബി ജെ പിയും സമാജ്വാദി പാർട്ടിയും മത്സരിക്കുന്ന സിരതുവിൽ അപ്നാദൾ നേതാവ് (കമേരവാദി) ഡോക്ടർ പല്ലവി പട്ടേലാണ് സമാജ്വാദിക്ക് വേണ്ടി മത്സരിക്കുന്നത്. എൻഡിഎ സഖ്യകക്ഷിയായ അപ്നാ ദൾ (സോനേലാൽ) മന്ത്രി അനുപ്രിയ പട്ടേലിന്റെ മൂത്ത സഹോദരിയാണ് പല്ലവി പട്ടേൽ.തുടക്കത്തിൽ ബ്രാഹ്മണ സ്ഥാനാർത്ഥിയെ മത്സരിപ്പിച്ച ബി എസ് പി പിന്നീട് മുൻസാഖ് അലി ഉസ്മാനെയാണ് ഇവിടെ പ്രഖ്യാപിച്ചത്. കോൺഗ്രസിന് വേണ്ടി സീമാ ദേവിയും മത്സരിക്കുന്നു.

ജാതി സമവാക്യങ്ങളാണ് മണ്ഡലത്തിൽ നിർണായകമാകുക. രണ്ട് ജാതി വിഭാഗങ്ങൾക്കാണ് മണ്ഡലത്തിൽ ശക്തമായ സ്വാധീനമുള്ളത്, പാസി വിഭാഗത്തിനും പട്ടേൽ വിഭാഗത്തിനും. മാത്രമല്ല, ബ്രാഹ്മണ വൈശ്യ (വ്യാപാരി സമൂഹം) സമുദായത്തിനും സിറാത്തുവിൽ ഗണ്യമായ സ്വാധീനം ഉണ്ട്.
കൗസാമ്പിയിൽ സിറാതു ഉൾപ്പെടെ മൂന്ന് മണ്ഡലങ്ങളാണ് ഉള്ളത്. മൻജാൻപൂർ ചായൽ എന്നിവയാണ് മറ്റ് രണ്ട് മണ്ഡലങ്ങൾ.ചായൽ സംവരണ മണ്ഡലമാണ്. 2017 ൽ ഈ മൂന്ന് മണ്ഡലങ്ങളിലും ബി ജെ പിയാണ് വിജയിച്ചത്. ഇത്തവണ ചായലിൽ സഖ്യകക്ഷിയായ അപ്നാദളിനാണ് ബി ജെ പി സീറ്റ് നൽകിയത്.
സിറാതുവിൽ മാത്രം 22 ശമാനമാണ് ഒ ബി സി വിഭാഗം. കേശവ് മൗര്യയും പട്ടേലുമാകട്ടെ ഒ ബി സി വിഭാഗത്തിൽ നിന്നുള്ള നേതാക്കളും. മണ്ഡലത്തിൽ നിന്നുള്ള മൗര്യ ജനസംഖ്യ 28,000 ആണ്. പട്ടേലുകൾ മൊത്തം ജനസംഖ്യയുടെ 35000 പേരും. 25,000 ബ്രാഹ്മണരും 28,000 വൈശ്യരും 6000 താക്കൂർമാരും ഉൾപ്പെടെ ജനസംഖ്യയുടെ 24 ശതമാനമാണ് പൊതുവിഭാഗങ്ങൾ. മറ്റ് ഒബിസി വിഭാഗങ്ങളിൽ 12,000 പാൽ വിഭാഗക്കാരും 7000 പ്രജാപതികളും ഉൾപ്പെടുന്നു. കൂടാതെ, 25,000 യാദവരും 55000 മുസ്ലീങ്ങളും സിറാത്തുവിലുണ്ട്.
എസ് പി സ്ഥാനാർത്ഥിയായ വചസ്പതിക്കെതിരെ 2017 ൽ 26,000 വോട്ടുകൾക്കായിരുന്നു മണ്ഡലത്തിൽ ബി ജെ പി ജയിച്ചത്. അന്ന് ബി ജെ പിയുടെ ശീതൾ പ്രസാദ് ആണ് മണ്ഡലം പിടിച്ചത്. എന്നാൽ ഇത്തവണ മണ്ഡലങ്ങളുടെ റൂറൽ മേഖലകളിൽ ബി ജെ പിക്കെതിരായ വികാരം ശക്തമാണ്. മണ്ഡലത്തിൽ കേശവ് മൗര്യ വിജയിക്കുമെന്നാണ് ഒരു വിഭാഗം ആളുകൾ വാദിക്കുന്നത്. ബിജെപിയുടെ വികസന പ്രവർത്തനങ്ങൾ വോട്ടായി മാറുമെന്ന് പ്രദേശവാസികളിൽ ചിലർ പറയുന്നു. ക്രമസമാധാനം, സൗജന്യ റേഷൻ, തടസ്സമില്ലാത്ത വൈദ്യുതി വിതരണം, പാവപ്പെട്ടവർക്ക് വീട്, വരാനിരിക്കുന്ന മെഡിക്കൽ കോളേജ് എന്നിവയാണ് മൗര്യക്ക് അനൂകൂലമായ മറ്റ് വിഷയങ്ങൾ. എന്നാൽ ഉപമുഖ്യമന്ത്രിയെന്ന നിലയിൽ മൗര്യ മണ്ഡലത്തിനായി മികച്ച പ്രവർത്തനങ്ങൾ നടത്തിയില്ലെന്ന ആക്ഷേപവും നാട്ടുകാരിൽ ചിലർക്കുണ്ട്. മണ്ഡലത്തിൽ മാറ്റത്തിന്റെ കാറ്റ് വീശുമെന്നും എസ് പിക്ക് അനുകൂലമായ തരംഗമുണ്ടാകുമെന്നുമാണ് യാദവരും മുസ്ലീം സമുദായങ്ങളും പറയുന്നു.
അതേസമയം ജാതി സമവാക്യങ്ങൾ കൃത്യമായി പാലിച്ചെന്നും ഇത് മൗര്യയുടെ വിജയത്തിൽ നിർണായകമാകുമെന്നുമാണ് ബിജെപി നേതാക്കൾ അവകാശപ്പെടുന്നത്. പട്ടേൽ വോട്ടുകൾ ലക്ഷ്യം വെച്ച് ചായൽ മണ്ഡലത്തിൽ സിറ്റിംഗ് എം എൽ എയെ ഒഴിവാക്കി അപ്നാദൾ നേതാവായ നാഗേന്ദ്ര പ്രതാപ് സിംഗ് പട്ടേലിനെയാണ് ബി ജെ പി മത്സരിപ്പിച്ചത്. മുൻ എസ് പി നേതാവ് കൂടിയാണ് പട്ടേൽ. ഇത് സിറുതുവിലും പട്ടേൽ വോട്ടുകൾ അനുകൂലമാക്കാൻ സഹായിക്കുമെന്ന് ബി ജെ പി കരുതുന്നു.
മാത്രമല്ല 2017 ൽ സിറുതുവിൽ എസ് പി സ്ഥാനാർത്ഥിയായിരുന്ന വചസ്പതി ഇക്കുറി അപ്നാ ദളിനൊപ്പമാണ്. പ്രയാഗ്രാജ് ജില്ലയിലെ ബര മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർത്ഥി കൂടിയാണ് വചസ്പതി. പാസി സമുദായാംഗമാണ് വചസ്പതി. പട്ടികജാതി ജനസംഖ്യയിൽ ഏറ്റവും കൂടുതൽ പാസികളുള്ള സിറാത്തുവിൽ പാസി സമുദായത്തെ ബിജെപിക്ക് അനൂകൂലമാക്കാൻ അദ്ദേഹത്തിന്റെ സാന്നിധ്യം സഹായിക്കുമെന്നും ബിജെപി വൃത്തങ്ങൾ കരുതുന്നു.












Click it and Unblock the Notifications