കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടച്ചിട്ട മുറിയിൽ ഖാർഗെ-പരമേശ്വര കൂടിക്കാഴ്ച;ദളിത് വോട്ടുകൾ നേടാൻ തന്ത്രം മെനഞ്ഞ് കോൺഗ്രസ്

Google Oneindia Malayalam News

ബെംഗളൂരു; കർണാടക കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം സംബന്ധിച്ച തർക്കം മുറുകുന്നതിനിടെ ചർച്ചയായി കോൺഗ്രസിലെ മുതിർന്ന ദളിത് നേതാക്കളുടെ കൂടിക്കാഴ്ച. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, എം എൽ എ ജി പരമേശ്വര എന്നിവരാണ് കൂടിക്കാഴ്ച നടത്തിയത്.ഖാർഗെയുടെ വീട്ടിൽ അടച്ചിട്ട മുറിയിൽ നടന്ന കൂടിക്കാഴ്ച 30 മിനിറ്റോളം നീണ്ടു.

ലോക്സഭ തിരഞ്ഞെടുപ്പ്;3 മാസം മുൻപ് സ്ഥാനാർത്ഥി പ്രഖ്യാപനം..ഒരുക്കം അടുത്ത മാസം മുതൽ തുടങ്ങാൻ കോൺഗ്രസ്ലോക്സഭ തിരഞ്ഞെടുപ്പ്;3 മാസം മുൻപ് സ്ഥാനാർത്ഥി പ്രഖ്യാപനം..ഒരുക്കം അടുത്ത മാസം മുതൽ തുടങ്ങാൻ കോൺഗ്രസ്

1


നിയമസഭ തിരഞ്ഞെടുുപ്പിന് മുൻപ് വടക്കൻ കർണാടക മേഖലയിൽ നടക്കാനിരിക്കുന്ന രണ്ട് ദളിത് കൺവെൻഷനുകളുടെ ഒരുക്കങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. ഇക്കുറി നിയമസഭ തിരഞ്ഞെടുപ്പിൽ ദളിത് വിഭാഗങ്ങളുടെ പിന്തുണ ലഭിച്ചേക്കില്ലെന്ന തരത്തിലായിരുന്നു പാർട്ടിയുടെ ആഭ്യന്തര സർവ്വേ ഫലം. ഇതിന്റെ അടിസ്ഥാനത്തിലാണ് ദളിത് വോട്ടുകൾ നേടിയെടുക്കാനുള്ള പ്രത്യേക പദ്ധതികൾ കോൺഗ്രസ് തയ്യാറാക്കുന്നത്.

2


കർണാടകയിലെ ജനസംഖ്യയുടെ 23 ശതമാനത്തോളം ദളിത് വിഭാഗമാണ്. ദളിത് സമുദായങ്ങൾ പരമ്പരാഗതമായി കോൺഗ്രസിന് വോട്ട് നൽകുന്നവരാണെങ്കിലും സമീപകാലത്ത് അവർ ബി ജെ പിക്ക് പിന്നിൽ അണിനിരക്കുന്നതാണ് കാഴ്ച. 2004 മുതൽ സംസ്ഥാനത്ത് ദളിത് പിന്തുണ ബി ജെ പിക്ക് വലിയ രീതിയിൽ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. 2004 നിയമസഭാ തെരഞ്ഞെടുപ്പിൽ, പട്ടികജാതി-ദലിത് വിഭാഗങ്ങൾക്കായി സംവരണം ചെയ്ത 33 സീറ്റുകളിൽ 13 എണ്ണത്തിൽ ബി ജെ പി വിജയിച്ചപ്പോൾ കോൺഗ്രസ് ഏഴ് സീറ്റുകളിൽ മാത്രമായിരുന്നു വിജയിച്ചത്. ജെ ഡി എസ് ഒമ്പതിലും വിജയിച്ചു.ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ 2008 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പട്ടികജാതിക്കാർക്കായി സംവരണം ചെയ്ത 36 സീറ്റുകളിൽ 22ഉം അവർ പിടിച്ചെടുത്തിരുന്നു. എട്ട് സീറ്റുകളാണ് കോൺഗ്രസിന് ലഭിച്ചത്. അതേസമയം കോൺഗ്രസ് ജയിച്ച 2013 ൽ അവർക്ക് 17 സീറ്റുകളും ബി ജെ പിക്ക് 6 സീറ്റുകളുമാണ് ലഭിച്ചത്. ബി ജെ പി ഏറ്റവും വലിയ ഒറ്റകക്ഷിയായ 2018 ലെ തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് 14 ഉം കോൺഗ്രസിന് 13 സീറ്റുകളുമായിരുന്നു ലഭിച്ചത്.

3


പിന്നാക്ക-ന്യൂനപക്ഷ -ദളിത് വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കിക്കൊണ്ട് മാത്രമേ നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ നിലവിലെ സാഹചര്യത്തിൽ സാധിക്കുവെന്ന നിർദ്ദേശമാണ് തിരഞ്ഞെടുപ്പ് തന്തജ്ഞൻ സുനിൽ കൊനഗലു കോൺഗ്രസിന് നൽകിയിരിക്കുന്നത്. അതിനായി തർക്കങ്ങൾ ഇല്ലാത്തെ ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും തിരുത്തൽ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.

4

അതേസമയം ഖാർഗെയുമായുള്ള കൂടിക്കാഴ്ച വ്യക്തിപരമാണെന്നായിരുന്നു പരമേശ്വര മധ്യമങ്ങളോട് പ്രതികരിച്ചത്. മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം സംബന്ധിച്ച തർക്കത്തിലും അദ്ദേഹം പ്രതികരിച്ചു. 'ആദ്യം കോൺഗ്രസ് ഭരണത്തിലേറണം. പാർട്ടിക്ക് 113 സീറ്റുകൾ നേടിയെടുക്കാൻ കഴിഞ്ഞാൽ മാത്രമാണ് മുഖ്യമന്ത്രി ആരെന്നത് സംബന്ധിച്ച ചോദ്യം ഉയരുന്നത്. മാത്രമല്ല ഇക്കാര്യത്തിൽ ഹൈക്കമാന്റ് ആണ് തീരുമാനം കൈക്കൊള്ളേണ്ടത്', അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ വിജയത്തിന് വേണ്ടി ഒറ്റക്കെട്ടായി എല്ലാവരും പ്രവർത്തിക്കണം. മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ഡികെ ശിവകുമാറും സിദ്ധരാമയ്യയും തമ്മിൽ ഒരു സമവായത്തിൽ എത്തണം. ഇക്കാര്യത്തിൽ അനാവശ്യമായൊരു ആശങ്ക സൃഷ്ടിക്കാൻ നേതാക്കളുടെ ഭാഗത്ത് നിന്ന് ശ്രമം ഉണ്ടാകരുതെന്നും പരമേശ്വര പറഞ്ഞു. വൊക്കാലിഗ സമുദായാംഗങ്ങളുടെ യോഗത്തിൽ തന്റെ മുഖ്യമന്ത്രി മോഹം പങ്കുവെച്ച ഡികെ ശിവകുമാറിന്റെ നടപടിയിൽ യാതൊരു തെറ്റുമില്ലെന്നും പരമേശ്വര പറഞ്ഞു. സ്വന്തം സമുദായാംഗങ്ങളോട് വോട്ട് ചോദിക്കുന്നത് ആർക്കാണ് തടയാൻ സാധിക്കുകയെന്നായിരുന്നു പരമേശ്വരയുടെ ചോദ്യം.

ടൂ ഹോട്ട്.. ഒടുക്കത്തെ ലുക്കും...തായ്ലാന്റിൽ സാനിയ ഇയ്യപ്പന്റെ ആറാട്ട്..വൈറലായി ഫോട്ടോകൾ

Recommended Video

cmsvideo
ജോ ബൈഡന് ബാധിച്ചത് ഒമിക്രോണിന്റെ പകർച്ചാവ്യാധി കൂടിയ വകഭേദം |*Covid-19

English summary
Kharge-Parameshwara meeting in closed room; Congress strategizes to win Dalit votes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X