കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപ്പോളോ ആശുപത്രിയില്‍ വന്‍ കിഡ്‌നി റാക്കറ്റ് പിടിയില്‍

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ദില്ലിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയില്‍വെച്ച് വന്‍ കിഡ്‌നി റാക്കറ്റ് പോലീസ് പിടിയിലായി. കിഡ്‌നി റാക്കറ്റുമായി ബന്ധപ്പെട്ട് ആറുപേരെയാണ് പോലീസ് പിടികൂടിയത്. ആശുപത്രിയിലെ ഒരു ഡോക്ടറുടെ രണ്ട് പെഴ്‌സണല്‍ സ്റ്റാഫും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം വൈകുന്നേരമാണ് പ്രതികള്‍ പിടിയിലായത്. ഇടനിലക്കാരായ അസിം, സത്യപ്രകാശ്, ദേബാശിഷ്, എന്നിവരെക്കൂടാതെ ആശുപത്രി ജീവനക്കാരായ ആദിത്യ, ശൈലേഷ് എന്നിവരാണ് അറസ്റ്റിലായത്. കിഡ്‌നി ആവശ്യമുള്ളവരുമായി ഇടനിലക്കാരെ ബന്ധിപ്പിക്കുന്നത് ആദിത്യ ശൈലേഷ് എന്നിവരാണ്.

apollo

കിഡ്‌നി ഡോണേഴ്‌സിനെ കണ്ടെത്തിക്കഴിഞ്ഞാല്‍ അവര്‍ക്ക് 3-4 ലക്ഷം രൂപവരെയാണ് നല്‍കുന്നത്. പിന്നീടിത് 25-30 ലക്ഷം രൂപയ്ക്ക് വിറ്റഴിക്കുന്നു. ഇടനിലക്കാര്‍ക്ക് 1-2 ലക്ഷം രൂപവരെയാണ് ലഭിക്കുന്നതെന്നാണ് വിവരം. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ ഇത്തരത്തിലുള്ള 5 ഇടപാടുകളെങ്കിലും നടന്നിട്ടുണ്ടെന്ന് പോലീസ് പറയുന്നു.

അതേസമയം, ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കോ മാനേജ്‌മെന്റിനോ കിഡ്‌നി ഇടപാടുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടില്ല. ആശുപത്രി രേഖകള്‍ പോലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചുവരികയാണ്. വിശദമായ അന്വേഷണത്തിനുശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു. സരിത വിഹാര്‍ പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

English summary
Kidney racket busted in Delhi's Apollo Hospital, 5 arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X