കുട്ടികൾക്ക് വൈറസ് നന്നായി കൈകാര്യം ചെയ്യാൻ സാധിക്കും; രാജ്യത്ത് സ്കൂളുകൾ തുറക്കാൻ ഐസിഎംആർ അനുമതി
പ്രദേശത്തെ കോവിഡ് സാഹചര്യങ്ങൾകൂടി പരിഗണിച്ച ശേഷം മാത്രമായിരിക്കണം നടപടികളുമായി മുന്നോട്ട് പോകാനെന്നും പ്രത്യേകം നിർദേശിക്കുന്നു
ന്യൂഡൽഹി: മുതിർന്നവരേക്കാൾ മികച്ച രീതിയിൽ കുട്ടികൾക്ക് വൈറസിനെ കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച് (ഐസിഎംആർ). മുതിർന്നവരിൽ ഉള്ളതുപോലെ തന്നെയാണ് കുട്ടികളിലെയും ആന്റിബോഡികൾ എന്നിരിക്കെ തന്നെ അവർ ഇതിൽ കൂടുതൽ മികവ് കാണിക്കുന്നതായാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് സ്കൂളുകൾ തുറക്കാൻ ഐസിഎംആർ അനുമതി നൽകി. ആദ്യ ഘട്ടത്തിൽ പ്രൈമറി സ്കൂളുകൾ തുറക്കാനാണ് നിർദേശം.

പ്രദേശത്തെ കോവിഡ് സാഹചര്യങ്ങൾകൂടി പരിഗണിച്ച ശേഷം മാത്രമായിരിക്കണം നടപടികളുമായി മുന്നോട്ട് പോകാനെന്നും പ്രത്യേകം നിർദേശിക്കുന്നു. അധ്യാപക-അനധ്യാപക ജീവനക്കാരെല്ലാം വാക്സിൻ സ്വീകരിച്ചിരിക്കണം. ബസ് ഡ്രൈവർമാരും രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കണം. ഇന്ത്യയില്‍ സ്‌കൂളുകള്‍ തുറക്കാന്‍ ആലോചിക്കുന്നുണ്ടെങ്കില്‍ ആദ്യഘട്ടത്തില്‍ അത് പ്രൈവറി സ്‌ക്കൂളുകള്‍ തന്നെയാകാമെന്നും ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ പറഞ്ഞു.
Recommended Video
നാലാമത്തെ ദേശീയ സെറോ സർവേയുടെ കണ്ടെത്തലുകൾ അനുസരിച്ച്, 6-17 വയസ് പ്രായമുള്ള പകുതിയിലധികം കുട്ടികൾ ആന്റിബോഡികളുടെ സാന്നിധ്യം കാണിക്കുന്നു. 6-9 വയസ് പ്രായമുള്ളവരിൽ 57.2 ശതമാനമാണ് സെറോ-പോസിറ്റിവിറ്റി. സ്ഥിതിഗതികൾ ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമാകുമെന്ന് എടുത്തുകാട്ടിക്കൊണ്ട്, സ്കൂളുകൾ ആരംഭിക്കാനുള്ള തീരുമാനം അവരുടെ പോസിറ്റീവ് നിരക്ക്, വാക്സിനേഷൻ നില, പൊതുജനാരോഗ്യ സാഹചര്യം എന്നിവ അനുസരിച്ച് ജില്ലാതലത്തിൽ എടുക്കേണ്ടത്.
ടിപിആര്‍ നിരക്ക് അഞ്ച് ശതമാനത്തില്‍ കുറഞ്ഞ സ്ഥലങ്ങളില്‍ സ്‌ക്കൂളുകള്‍ തുറക്കാമെന്ന് നേരത്തെ എയിംസ് ഡയറക്ടര്‍ ഡോ.രണ്‍ദീപ് ഗുലേറിയ നിര്‍ദേശിച്ചിരുന്നു. അതേസമയം രാജ്യത്തെ മൂന്നിൽ രണ്ട് ആളുകളിലും കോവിഡിനെതിരായ ആന്റിബോഡി രൂപപ്പെട്ടതായി ഐസിഎംആറിന്റെ റിപ്പോർട്ടിൽ പറയുന്നു. മൂന്നാം കോവിഡ് തരംഗമെന്ന ആശങ്ക നിലനിൽക്കെ ആശ്വാസം നൽകുന്നതാണ് പുതിയ റിപ്പോർട്ട്.
സാരിയില്‍ ഗ്ലാമറസ് ലുക്കുമായി ബ്ലെസി കുര്യന്‍; വൈറല്‍ ഫോട്ടോഷൂട്ട് കാണാം












Click it and Unblock the Notifications