എട്ടുപേരെയും വെടിവെച്ചു കൊല്ലൂ; മധ്യപ്രദേശ് പോലീസിന്റെ ശബ്ദരേഖ പുറത്ത്
പോലീസ് കണ്ട്രോള് റൂമില്‍നിന്നാണ് ഈ ശബ്ദരേഖ ചോര്‍ന്നതാണെന്നാണ് സംശയിക്കപ്പെടുന്നത്.
ഭോപ്പാല്‍: ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു ചാടിയ എട്ട് സിമി പ്രവര്‍ത്തകരെയും വെടിവെച്ചു കൊല്ലാന്‍ ഉന്നത ഉദ്യോഗസ്ഥന് ആവശ്യപ്പെടുന്ന ശബ്ദരേഖ പുറത്ത്. തടവുകാരെ എട്ടുപേരെയും വെടിവച്ചുകൊല്ലാനാണ് ഉദ്യോഗസ്ഥന് ഉത്തരവിടുന്നത്. പോലീസ് കണ്ട്രോള് റൂമില്‍നിന്നാണ് ഈ ശബ്ദരേഖ ചോര്‍ന്നതാണെന്നാണ് സംശയിക്കപ്പെടുന്നത്.
ഇതോടെ തീവ്രവാദികളെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതാണെന്ന പോലീസ് വാദം വീണ്ടും പൊളിയുകയാണ്. തീവ്രവാദികള്‍ പോലീസിനെ വെടിവെച്ചതിനെ തുടര്‍ന്നാണ് അവരെ കൊലപ്പെടുത്തിയതെന്നായിരുന്നു ഭോപ്പാല്‍ പോലീസ് ഇതുവരെ പറഞ്ഞുകൊണ്ടിരുന്നത്. ഇത് തെറ്റാണെന്ന് തെളിയിക്കുന്ന വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു.

കൊല്ലാനുള്ള ഉത്തരവിനുശേഷം എല്ലാവരെയും കൊന്നതായും ഗെയിം അവസാനിച്ചതായും പോലീസുകാരന് മറുപടി നല്‍കുന്നുണ്ട്. 'സാര്‍ എല്ലാവരും കൊല്ലപ്പെട്ടു' എന്നു പറയുമ്പോള്‍ വെരി ഗുഡ്, വെരി ഗുഡ്, ഞങ്ങള്‍ അവിടേക്ക് ഇപ്പോള്‍ എത്തുമെന്നായിരുന്ന മേലധികാരിയുടെ പ്രതികരണം.
ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും രക്ഷപ്പെട്ട എട്ട് സിമി പ്രവര്‍ത്തകരെ പോലീസ് മണിക്കൂറുകള്‍ക്കകം വെടിവെച്ചു കൊന്നിരുന്നു. ജയില്‍ വാര്‍ഡനെ കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് തീവ്രവാദികളെ വകവരുത്താന്‍ പോലീസ് നിര്‍ദ്ദേശിച്ചതെന്നാണ് റിപ്പോര്‍ട്ട്.
-
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ്












Click it and Unblock the Notifications