ഒടുവില്‍ തീരുമാനം പുറത്തുവന്നു; കിറ്റെക്‌സ് തെലങ്കാനയില്‍ തന്നെ, ആദ്യ ഘട്ടത്തില്‍ 1000 കോടിയുടെ നിക്ഷേപം
ഹൈദരാബാദ്: കേരളത്തിലെ നിക്ഷേപ പദ്ധതികളില്‍ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചതിന് പിന്നാലെ തെലങ്കാനയില്‍ എത്തിയ കിറ്റെക്‌സ എംഡി സാബു എം ജേക്കബും വ്യവസായ മന്ത്രി രാമ റാവുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായി. ചര്‍ച്ച വിജയകരമാണെന്ന് തെലങ്കാന വ്യവസായ മന്ത്രി വ്യക്തമാക്കി. ഇന്ന് ഉച്ചയോടെയാണ് തെലങ്കാന സര്‍ക്കാര്‍ അയച്ച പ്രത്യേക ആഡംബര വിമാനത്തില്‍ സാബുവും സംഘവും ഹൈദരാബാദില്‍ എത്തിയത്.

കിറ്റെക്‌സ് എംഡിയുമായി നടത്തിയ ചര്‍ച്ച വിജയകരമാണെന്ന് അറിയിച്ച തെലങ്കാന വ്യവസായ മന്ത്രി കമ്പനി 1000 കോടിയുടെ പ്രാരംഭ നിക്ഷേപത്തോടെ തെലങ്കാനയില്‍ പ്രവേശിക്കുമെന്നും അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ലോകത്തെ ഏറ്റവും വലിയ കുട്ടികള്‍ക്കുള്ള വസ്ത്ര നിര്‍മ്മാതാക്കളുടെ വരവില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വാറങ്കലിലുള്ള കക്കതിയ മെഗാ ടെക്‌സ്റ്റൈല്‍ പാര്‍ക്കിലാണ് കിറ്റക്‌സ് നിക്ഷേപത്തിന് ഒരുങ്ങുന്നത്. ഇവിടെ ഫാക്ടറികള്‍ സ്ഥാപിക്കും. കമ്പനിയുടെ പെട്ടെന്നുള്ള ഈ തീരുമാനത്തില്‍ എംഡി സാബു ജേക്കഭിനെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി അറിയിച്ചു. തെലങ്കാനയിലെ കരാര്‍ സ്ഥിരീകരിച്ച് എംഡി സാബു ജേക്കബും രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ നിക്ഷേപം തെലങ്കാനയില്‍ 4000 പേർക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ നിക്ഷേപ പദ്ധതികളില്‍ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചതിന് പിന്നാലെയാണ് തെലങ്കാന സര്‍ക്കാരിന്റെ ക്ഷണം ലഭിച്ചത്. തുടര്‍ന്ന് സര്‍ക്കാര്‍ കിറ്റെക്‌സ് എംഡിയുടെ യാത്രയ്ക്കായി ആഡംബര വിമാനം കൊച്ചിയിലേക്ക് അയയ്ക്കുകയായിരുന്നു. മന്ത്രി രാമ റാവുവിനൊപ്പം ഉച്ചഭക്ഷണം കഴിച്ചതിന് ശേഷമാണ് ചര്‍ച്ചകള്‍ ആരംഭിച്ചത് സംഘം നാളെ മടങ്ങും.












Click it and Unblock the Notifications