കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവന്റെ നീക്കങ്ങള്‍ ഞാനറിഞ്ഞിരുന്നു... സത്യപ്രതിജ്ഞ ഞെട്ടിച്ചു, വമ്പന്‍ വെളിപ്പെടുത്തലുമായി പവാര്‍

Google Oneindia Malayalam News

ദില്ലി: മഹാരാഷ്ട്രയില്‍ അപ്രതീക്ഷിത നാടകങ്ങളില്‍ ഇത്രയും കാലം രഹസ്യമായി സൂക്ഷിച്ച കാര്യം വെളിപ്പെടുത്തി എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. അജിത് പവാറിന്റെ ഓരോ നീക്കങ്ങളും താനറിഞ്ഞിരുന്നുവെന്ന് എന്‍ഡിടിവിക്ക് നല്‍കിയ എക്‌സ്‌ക്ലൂസീവ് അഭിമുഖത്തില്‍ ശരത് പവാര്‍ പറയുന്നു. അതേസമയം ബിജെപിയുടെ ഓരോ നീക്കത്തെയും പൊളിച്ചത് എങ്ങനെയെന്നും പവാര്‍ വിശദീകരിക്കുന്നുണ്ട്.

കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പവാര്‍ അറിയാതെ കൂറുമാറ്റം നടക്കില്ലെന്ന് ഉന്നയിച്ചിരുന്നു. ഇതിനുള്ള മറുപടി കൂടിയാണ് പവാര്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ കുടുംബത്തിലെ പ്രശ്‌നങ്ങളെ കുറിച്ച് അദ്ദേഹം കൂടുതല്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ തന്റെ മകള്‍ സുപ്രിയ സുലെക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര മന്ത്രിസഭയില്‍ പദവികളൊന്നും വാഗ്ദാനം ചെയ്തിരുന്നില്ലെന്നും പവാര്‍ വ്യക്തമാക്കുന്നു.

എല്ലാം അറിയാമായിരുന്നു

എല്ലാം അറിയാമായിരുന്നു

എന്‍സിപി ശിവസേനയെ കൂടാതെ ബിജെപിയുമായും ഒരുവശത്ത് ചര്‍ച്ച നടത്തിയിരുന്നുവെന്ന് ശരത് പവാര്‍. ഇക്കാര്യം തനിക്ക് അറിയാമായിരുന്നുവെന്നും പവാര്‍ പറയുന്നു. അതേസമയം അജിത് പവാര്‍ ബിജെപിയുടെ ദേവേന്ദ്ര ഫട്‌നാവിസുമായി ഒരുവശത്ത് ചര്‍ച്ച നടത്തുന്നതും ഞാനറിഞ്ഞിരുന്നു. പക്ഷേ അദ്ദേഹം ഒരിക്കലും കൂറുമാറി ബിജെപിക്കൊപ്പം പോകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് ശരത് പവാര്‍ പറഞ്ഞു. സത്യപ്രതിജ്ഞയില്‍ താന്‍ ഞെട്ടിപ്പോയെന്നും പവാര്‍ വ്യക്തമാക്കി.

കോണ്‍ഗ്രസുമായി തര്‍ക്കം

കോണ്‍ഗ്രസുമായി തര്‍ക്കം

നവംബര്‍ 22ന് കോണ്‍ഗ്രസ് നേതാക്കളുമായി കടുത്ത വാക്കുതര്‍ക്കം ഉ ണ്ടായിരുന്നു. അജിത് പവാറാണ് ഇതിന് മുന്നില്‍ നിന്നത്. അജിത് ഈ സംഭാഷണത്തില്‍ കടുത്ത അസംതൃപ്തനായിരുന്നു. കോണ്‍ഗ്രസുമായി എങ്ങനെ സഖ്യം സാധ്യമാകുമെന്ന് എനിക്ക് മനസ്സിലാവില്ലെന്ന് അജിത് എന്‍സിപിയിലെ മറ്റ് അംഗങ്ങളോട് പറയുകയും ചെയ്തു. ആ ദേഷ്യത്തില്‍ യോഗത്തിന്റെ പാതിയില്‍ അദ്ദേഹം ഇറങ്ങി പോവുകയും ചെയ്തു. എന്നാല്‍ ഒരിക്കലും ദേവേന്ദ്ര ഫട്‌നാവിസിനൊപ്പം പോകുമെന്ന് ഞാനറിഞ്ഞിരുന്നില്ലെന്ന് പവാര്‍ പറയുന്നു.

ബിജെപിയുമായി ചേരാനുള്ള ശ്രമം

ബിജെപിയുമായി ചേരാനുള്ള ശ്രമം

ബിജെപിയില്‍ നിന്നും ചര്‍ച്ചകള്‍ വേണമെന്ന ആഗ്രഹമാണ് ഞങ്ങള്‍ക്കുണ്ടായിരുന്നു. പക്ഷേ അത് ചര്‍ച്ചകള്‍ മാത്രമായിരുന്നു. ഞങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ ആ സഖ്യം നടക്കേൂ. എന്നാല്‍ അതേസമയം തന്നെ അജിത് പവാറും ഫട്‌നാവിസും ചര്‍ച്ച നടത്തി. എന്നാല്‍ അക്കാര്യം എത്രത്തോളം ആഴത്തിലുള്ളതാണെന്ന് അറിഞ്ഞിരുന്നില്ല. രാവിലെ 6.30ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യുന്നത് കണ്ട് ഞാന്‍ ഞെട്ടിപ്പോയി. തന്റെ ആശീര്‍വാദത്തോടെയാണ് എല്ലാം ചെയ്തതെന്ന പരാമര്‍ശം തെറ്റാണെന്നും ശരത് പവാര്‍ പറയുന്നു.

മോദിയെ വീഴ്ത്തി

മോദിയെ വീഴ്ത്തി

എന്‍സിപിയുമായി സഖ്യത്തിന് തയ്യാറാണെന്ന പ്രധാനമന്ത്രിയുടെ ഓഫര്‍ പവാര്‍ വെളിപ്പെടുത്തിയത് അദ്ദേഹത്തിന്റെ സ്വീകാര്യത തന്നെ ഇല്ലാതാക്കും. ഒന്നാമത്തെ കാര്യം അധികാര മോഹമില്ലെന്ന ബിജെപിയുടെ വാദം പൊളിഞ്ഞു. പ്രധാനമന്ത്രിയുടെ പ്രത്യേകാധികാരം ഉപയോഗിച്ചത് അധികാര ദുര്‍വിനിയോഗം നടത്തില്ലെന്ന മോദിയുടെ തന്നെ പരാമര്‍ശത്തെ പൊളിക്കുന്നതാണ്. പവാര്‍ ഇതിലൂടെ സമര്‍ഥമായി മോദിയെയും അമിത് ഷായെയും വീഴ്ത്തിയിരിക്കുകയാണ്. തന്റെ മകളുടെ പ്രവര്‍ത്തനം നല്ലതാണെന്ന് പറയുക മാത്രമാണ് മോദി ചെയ്തതെന്നും ശരത് പവാര്‍ പറഞ്ഞു.

ഭേദം ശിവസേന

ഭേദം ശിവസേന

ബിജെപിമായി ചേരുന്നതിനേക്കാള്‍ എത്രയോ ഭേദമാണ് ശിവസേനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. ബിജെപിയെ നിയന്ത്രിക്കുക വലിയ എളുപ്പമല്ല. പക്ഷേ പ്രത്യയശാസ്ത്രപരമായി വ്യത്യസ്ത ചേരിയിലുള്ളവരെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. മഹാരാഷ്ട്രയില്‍ പ്രതിപക്ഷത്തിരിക്കാനായിരുന്നു ഞങ്ങള്‍ തീരുമാനിച്ചത്. എന്നാല്‍ വാക്ക് പാലിക്കാത്തതില്‍ ശിവസേന ബിജെപിയുമായി ഇടഞ്ഞു. അതോടെയാണ് സഖ്യം സാധ്യമായത്. അതേസമയം മറ്റുള്ളയിടങ്ങളില്‍ സഖ്യം ഉടനുണ്ടാവുമെന്നും പവാര്‍ പറഞ്ഞു.

ചുക്കാന്‍ പിടിച്ചത് റാവത്ത്

ചുക്കാന്‍ പിടിച്ചത് റാവത്ത്

സഞ്ജയ് റാവത്തുമായി ഞങ്ങള്‍ ചര്‍ച്ച നടത്തിയിരുന്നു. അദ്ദേഹമാണ് എല്ലാത്തിനും മുന്നില്‍ നിന്നത്. വ്യക്തിപരമായ അടുപ്പം അവിടെയുണ്ട്. ഉദ്ധവ് താക്കറെയുടെ നിര്‍ദേശങ്ങള്‍ എന്‍സിപിയുടെ മുന്നില്‍ അവതരിപ്പിച്ചത് റാവത്താണെന്നും പവാര്‍ പറഞ്ഞു. അതേസമയം സുപ്രിയ സുലെ മത്സരബുദ്ധിയോടെ പ്രവര്‍ത്തിക്കുന്ന നേതാവാണെന്ന് മോദി പറഞ്ഞിരുന്നു. എന്നാല്‍ കാര്‍ഷിക വകുപ്പിന്റെ ചുമതല അവര്‍ക്ക് നല്‍കുമെന്ന കാര്യത്തില്‍ ഒരുറപ്പും നല്‍കിയിട്ടില്ല. അതെല്ലാം തെറ്റായ കാര്യങ്ങളാണെന്നും പവാര്‍ പറഞ്ഞു.

അത് നരേന്ദ്ര മോദിയുടെ ഉദാരമനസ്സ്, പക്ഷേ.... പ്രധാനമന്ത്രിയുടെ ഓഫര്‍ വിശദീകരിച്ച് സുപ്രിയ സുലെഅത് നരേന്ദ്ര മോദിയുടെ ഉദാരമനസ്സ്, പക്ഷേ.... പ്രധാനമന്ത്രിയുടെ ഓഫര്‍ വിശദീകരിച്ച് സുപ്രിയ സുലെ

English summary
knew of ajit pawar talks with bjp says sharat pawar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X