കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനിലെ ശിശുമരണത്തില്‍ പ്രതിഷേധം, സോണിയ ഇടപെട്ടു, പ്രിയങ്ക എവിടെയെന്ന് മായാവതി, വിമര്‍ശനം ശക്തം!

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനിലെ കോട്ടയില്‍ ശിശു മരണ നിരക്ക് ഉയരുന്നു. നിലവില്‍ 102 ആയി മരണസംഖ്യ ഉയര്‍ന്നിരിക്കുകയാണ്. ഡിസംബര്‍ മുതല്‍ മരണങ്ങള്‍ നടക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കോട്ടയിലെ ജെകെ ലോണ്‍ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം രണ്ട് കുട്ടികള്‍ കൂടി മരിച്ചിരുന്നു. കഴിഞ്ഞ 72 മണിക്കൂറില്‍ 11 കുട്ടികളാണ് മരിച്ചത്. അതേസമയം കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇക്കാര്യത്തില്‍ ഇടപെടും. ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

1

കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് മരണസംഖ്യം ഇത്തവണ ഉയര്‍ന്നെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് ആരോഗ്യ പ്രതിസന്ധിയെ മറികടക്കാന്‍ എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി അശോക് ഗെലോട്ടിന് ഇക്കാര്യത്തില്‍ അടിയന്തര ശ്രദ്ധ വേണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചതായി കേന്ദ്ര മന്ത്രി പറഞ്ഞു. 2018 ഡിസംബറില്‍ 77 കുട്ടികളാണ് കോട്ടയില്‍ മരിച്ചത്. ഇത്തവണ അത് നൂറ് കടന്നിരിക്കുകയാണ്. 2019ലെ അവസാന രണ്ട് ദിവസങ്ങളില്‍ ഒന്‍പത് കുട്ടികളാണ് മരിച്ചത്. ഭാരക്കുറവ് കാരണം കുട്ടികളെല്ലാം മരിച്ചതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ സുരേഷ് ദുലാര പറഞ്ഞു.

മരണസംഖ്യ ഉയര്‍ന്നതോടെ കോണ്‍ഗ്രസ് അധ്യക്ഷ സംസ്ഥാന അധ്യക്ഷന്‍ അവിനാഷ് പാണ്ഡെയില്‍ നിന്ന് വിശദീകരണം തേടി. റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി അദ്ദേഹം വ്യക്തമാക്കി. അതേസമയം ഈ വിഷയത്തില്‍ രാഷ്ട്രീയം കളിക്കരുതെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തെയും ഗെലോട്ട് സ്വാഗതം ചെയ്തു. ആശുപത്രിയില്‍ മോശം സാഹചര്യമാണ് ഉള്ളതെന്ന് ശിശു സംരക്ഷണ സമിതി നേരത്തെ കണ്ടെത്തിയിരുന്നു. ആശുപത്രിയില്‍ മതിയായ നഴ്‌സുമാര്‍ പോലുമില്ലെന്ന് എംപിമാരും പരാതിപ്പെട്ടിട്ടുണ്ട്.

ഇതിനിടെ പ്രിയങ്ക ഗാന്ധിയെ വിമര്‍ശിച്ച് ബിഎസ്പി അധ്യക്ഷ മായാവതി രംഗത്തെത്തി. കോട്ടയിലെ പ്രതിസന്ധിയില്‍ ഇടപെടാന്‍ പ്രിയങ്ക തയ്യാറായില്ലെന്ന് മായാവതി പറഞ്ഞു. ഒരക്ഷരം പോലും അവര്‍ പറഞ്ഞില്ല. ഉത്തര്‍പ്രദേശിലെ പോലെ അവര്‍ ആ കുട്ടികളുടെ അമ്മമാരെ കണ്ടിരുന്നെങ്കില്‍ അത് വലിയ ഗുണം ചെയ്‌തേനേ. ഈ പ്രതിസന്ധി ഘട്ടത്തില്‍ കോട്ടയില്‍ മരിച്ച കുട്ടികളുടെ കുടുംബത്തെ കാണാന്‍ അവര്‍ തയ്യാറായില്ലെങ്കില്‍, ഉത്തര്‍പ്രദേശില്‍ അവര്‍ കാണിക്കുന്ന കാര്യങ്ങള്‍ അവസരവാദമായി കാണേണ്ടി വരും. യുപിയിലെ ജനങ്ങള്‍ അവരില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും മായാവതി പറഞ്ഞു. അതേസമയം അശോക് ഗെലോട്ട് സര്‍ക്കാര്‍ ശിശുക്ഷേമത്തെ കുട്ടികളായി കണ്ടെന്നും, യാതൊരു ദയയുമില്ലാതെയാണ് പെരുമാറിയതെന്നും മായാവതി പറഞ്ഞു.

മഹാസഖ്യത്തില്‍ വിള്ളല്‍... തുറന്ന് പറഞ്ഞ് ഉദ്ധവ് താക്കറെ, എല്ലാവരെയും മന്ത്രിയാക്കില്ല, കാരണം ഇതാണ്മഹാസഖ്യത്തില്‍ വിള്ളല്‍... തുറന്ന് പറഞ്ഞ് ഉദ്ധവ് താക്കറെ, എല്ലാവരെയും മന്ത്രിയാക്കില്ല, കാരണം ഇതാണ്

English summary
kota infants death mayawati attack priyanka gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X