കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്ഥാനോട് ചേർക്കപ്പെട്ട കശ്മീരിൻ്റെ ഭാഗം 'ആസാദ് കാശ്മീർ' എന്ന്, കെടി ജലീൽ വിവാദത്തിൽ

Google Oneindia Malayalam News

തിരുവനന്തപുരം: കശ്മീര്‍ സന്ദര്‍ശനത്തെ കുറിച്ച് മുന്‍ മന്ത്രി കെടി ജലീല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലെ പരാമര്‍ശം വിവാദത്തില്‍. പാക് അധീന കശ്മീരിനെ പോസ്റ്റില്‍ ആസാദ് കാശ്മീര്‍ എന്ന് ജലീല്‍ വിശേഷിപ്പിച്ചതാണ് വിവാദമായിരിക്കുന്നത്.

'രണ്ട് മാസം, മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പിണറായി വിജയന്‍ രാജി വെക്കും', പ്രവചനവുമായി പിസി ജോർജ്'രണ്ട് മാസം, മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പിണറായി വിജയന്‍ രാജി വെക്കും', പ്രവചനവുമായി പിസി ജോർജ്

'പാകിസ്ഥാനോട് ചേർക്കപ്പെട്ട കശ്മീരിൻ്റെ ഭാഗം "ആസാദ് കാശ്മീർ'' എന്നറിയപ്പെട്ടു. പാകിസ്ഥാൻ ഭരണകൂടത്തിന് നേരിട്ട് സ്വാധീനമില്ലാത്ത മേഖലയാണവിടം. കറൻസിയും പട്ടാള സഹായവും മാത്രമാണ് പാകിസ്ഥാൻ്റെ നിയന്ത്രണത്തിലുള്ളത്. സ്വന്തം സൈനിക വ്യൂഹം ആസാദ് കശ്മീരിനുണ്ടായിരുന്നു. സിയാഉൽ ഹഖ് പാകിസ്ഥാൻ പ്രസിഡണ്ടായ കാലത്ത് ഏകീകൃത സൈന്യം ആസാദ് കശ്മീരിന്റെ പൊതു സൈന്യമായി മാറി. പാകിസ്ഥാൻ സർക്കാരിന് ഭരണപരമായി പാക്കധീന കശ്മീരിൽ എടുത്തു പറയത്തക്ക അധികാരങ്ങളൊന്നുമില്ലെന്ന് ചുരുക്കം' എന്നാണ് കെടി ജലീലിന്റെ പോസ്റ്റിലെ വിവാദ ഭാഗം.

1

ബിജെപി വക്താവ് സന്ദീപ് വാര്യർ പോസ്റ്റിന് കമന്റുമായി രംഗത്ത് വന്നതോടെ വിവാദം ബിജെപി ഏറ്റെടുത്തിരിക്കുകയാണ്. ''ആസാദ് കാഷ്മീരൊ '? പാക് ഒക്യുപൈട് കാശ്മീർ എന്നതാണ് ഇന്ത്യയുടെ ഔദ്യോഗിക നിലപാട് . ഇന്ത്യൻ പാർലമെന്റ് ഏക കണ്ഠമായി ഇന്ത്യയുടെ ഭാഗമാണെന്ന് പ്രമേയം പാസാക്കിയതാണ് . ഒരു ജനപ്രതിനിധിയും മുൻ മന്ത്രിയുമായ താങ്കൾ പാക് ഒക്കുപൈഡ് കാശ്മീർ എന്ന ഇന്ത്യൻ നിലപാടിനെ അംഗീകരിക്കുന്നില്ല?''

2

''പാകിസ്ഥാനെ വെള്ളപൂശുകയാണല്ലോ ജലീൽ. So called Azad Kashmir ന്റെ ഒരു ഭാഗം പാകിസ്ഥാൻ ചൈനക്ക് കൊടുത്തു . പാക് അധീന കശ്മീരിലെ സർക്കാർ തമാശയാണ്. അവിടെ പരിപൂർണമായും പാക് ഭരണമാണ് . കശ്മീരിന്റെ ഒരു ഭാഗം സ്വാഭാവികമായി പാകിസ്താനുമായി ചേർക്കപ്പെട്ടതല്ല, പാക് സൈന്യം അധിനിവേശം നടത്തിയതാണ്, ഇന്ത്യൻ സൈനിക നടപടി ഇല്ലായിരുന്നെങ്കിൽ മുഴുവൻ കാശ്മീരും അവർ കയ്യേറിയേനെ'', എന്നാണ് സന്ദീപ് കമന്റിട്ടത്.

3

''കെടി ജലീലിന്റെ പോസ്റ്റിൽ പാക് അധീന കാശ്മീരിനെ ആസാദ് കശ്മീർ എന്ന് വിശേഷിപ്പിച്ചത് പോലെ തന്നെ ഗുരുതരമാണ് അതെ പോസ്റ്റിൽ ഇന്ത്യൻ അധീന കശ്മീർ എന്ന് വിളിച്ചിരിക്കുന്നത് . ആദ്യ വായനയിൽ അത് ശ്രദ്ധയിൽ പെട്ടിരുന്നില്ല . പോസ്റ്റിൽ മുഴുവൻ പാക് അധീന കശ്മീരിലെ പാക് ഭരണകൂടത്തിന്റെ ’കുറഞ്ഞ ഇടപെടലിനെ ' പുകഴ്ത്തലാണ് . ജലീലിന്റെ ഉള്ളിലുള്ള വിഷം വരികൾക്കിടയിൽ വ്യക്തമാണ്'' എന്നും സന്ദീപ് വാര്യർ പ്രതികരിച്ചു.

പത്ത് സെക്കന്‍ഡിനുള്ളില്‍ ഒരു സിനിമ ഡൗൺലോഡ് ചെയ്യാം; 5ജി യെക്കുറിച്ച് അറിയാം

Recommended Video

cmsvideo
ദേശിയ പതാകയുമായുള്ള ബന്ധം ആഴത്തിലാകണം: PM Modi | *Politics
4

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ജലീലിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ' പാക്ക് അധീന കാശ്മീരിനെ കുറിച്ച് ആസാദ് കാശ്മീർ എന്ന ജലീലിന്റെ പരാമർശം രാജ്യത്തിന്റെ അഖണ്ഡതയ്ക്കെതിരാണ്. രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്ത ജലീലിന് ഒരു നിമിഷം പോലും എംഎൽഎയായി തുടരാനാവില്ല. ഇന്ത്യൻ അധിനിവേശ കാശ്മീർ എന്ന പ്രയോഗം പാക്കിസ്ഥാന്റേതാണ്. ജലീലിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തണം', കെ സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

English summary
KT Jaleel sparks row over his remark on Pak Occupied Kashmir as 'azad kashmir'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X