കുല്‍ഭൂഷണെ രക്ഷിക്കാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കണം: ആവശ്യം കോടതിയില്‍!!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: കുല്‍ഭൂഷണ്‍ യാദവിനെ വിട്ടുകിട്ടാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാന്‍ പൊതുതാല്‍പ്പര്യ ഹര്‍ജി. ചൊവ്വാഴ്ച ദില്ലി ഹൈക്കോടതിയിലാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഇടപെടല്‍ തേടാനുള്ള ആവശ്യവുമായി ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ ചാരനെന്നാരോപിച്ച് പാകിസ്താന്‍ വധശിക്ഷയ്ക്ക് വിധിച്ച മുന്‍ ഇന്ത്യന്‍ നാവിക സേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ യാദവിനെ രക്ഷിക്കുന്നതിന് വേണ്ടിയാണ് ഹര്‍ജി. വിഷയത്തില്‍ കേന്ദ്രത്തിന്റെ പ്രതികരണം അറിയാനും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

കുല്‍ഭൂഷണ്‍ യാദവിന് നിയമസഹായം ലഭ്യമാക്കുന്നതിനുള്ള എല്ലാ ആവശ്യങ്ങളും തള്ളിക്കളഞ്ഞ പാകിസ്താന്‍ നിയമവിധേയമായും ചട്ടങ്ങള്‍ പാലിച്ചുമാണ് യാദവിന്റെ വിചാരണ പൂര്‍ത്തിയാക്കിയതും ശിക്ഷ വിധിച്ചതെന്നും അവകാശപ്പെടുന്നു. ശിക്ഷ നടപ്പാക്കിയാല്‍ ഉഭയകക്ഷി ബന്ധത്തില്‍ വിള്ളലുണ്ടാകുമെന്നും കരുതിക്കൂട്ടിയുള്ള കൊലപാതകമായി കണക്കാക്കുമെന്നുമുള്ള ഇന്ത്യയുടെ താക്കീതും പാകിസ്താന്‍ തള്ളിക്കളയുകയായിരുന്നു. സംഭവത്തില്‍ ഇടപെടാന്‍ തയ്യാറല്ലെന്ന് നേരത്തെ ഐക്യരാഷ്ട്രസഭയും വ്യക്തമാക്കിയിരുന്നു.

നിയമസഹായം നല്‍കാനാവില്ല!!

നിയമസഹായം നല്‍കാനാവില്ല!!

ചാരപ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ട കുല്‍ഭൂഷണ് നിയമസഹായം ലഭ്യമാക്കുന്നതിന് വകുപ്പില്ലെന്നായിരുന്നു പാക് സൈനിക കോടതിയുടെയും പാകിസ്താന്റെയും വാദം. പാക് സൈനിക വക്താവാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. യാദവിന് നിയമസഹായം ലഭ്യമാക്കുന്നതിനായി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 15 തവണ പാകിസ്താനെ സമീപിച്ചെങ്കിലും പാകിസ്താന്‍ ഇന്ത്യയുടെ ആവശ്യം നിരസിയ്ക്കുകയായിരുന്നു.

ഇന്ത്യയുടെ ആവശ്യം തള്ളിക്കളഞ്ഞു

ഇന്ത്യയുടെ ആവശ്യം തള്ളിക്കളഞ്ഞു

പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഗൗതം ബാബ് വാലെ പാകിസ്താന്‍ വിദേശകാര്യ സെക്രട്ടറി ടെഹ്മിന ജാന്‍ജ്വയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ യാദവിന്റെ കേസിന്റെ കുറ്റപത്രത്തിന്റെ സാക്ഷ്യപ്പെടുത്തിയ കോപ്പി കൈമാറാനും യാദവിന് നിയമസഹായം ലഭ്യമാക്കാനും വെള്ളിയാഴ്ച ആവശ്യപ്പെട്ടിരുന്നു. യാദവ് ഉള്‍പ്പെട്ടത് ചാരക്കേസിലാ്‌ണെന്നും അതിനാല്‍ നിയമസഹായം ലഭ്യമാക്കാന്‍ കഴിയില്ലെന്നും തിങ്കളാഴ്്ച റാവല്‍പിണ്ടിയില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവേ മേജര്‍ ജനറല്‍ ഗഫൂര്‍ വ്യക്തമാക്കിയിരുന്നു.

അറസ്റ്റ് മാഷ്‌കെലില്‍ നിന്ന്

അറസ്റ്റ് മാഷ്‌കെലില്‍ നിന്ന്

2016 മാര്‍ച്ച് മൂന്നിന് ബലൂചിസ്താനിലെ മാഷ്‌കെലില്‍ നിന്നാണ് കുല്‍ഭൂഷണ്‍ അറസ്റ്റിലാവുന്നത്. ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്നാരോപിച്ചാണ് യാദവിന് വധശിക്ഷ നല്‍കിയിട്ടുള്ളത്. എന്നാല്‍ വധശിക്ഷയ്ക്ക് വിധിച്ച പാക് സൈനിക കോടതിയുടെ നീക്കത്തിനെതിരെ മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ രംഗത്തെത്തിയിട്ടുണ്ട്.

രാജ്യദ്രോഹിയെന്ന് പാക് ആരോപണം

രാജ്യദ്രോഹിയെന്ന് പാക് ആരോപണം

ബലൂചിസ്താന്‍ പാകിസ്താനിലെ സിന്ധ് പ്രവിശ്യ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് കുല്‍ഭൂഷണ്‍ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരികയായിരുന്നുവെന്നും ഇതിനായി ഹുസൈന്‍ മുബാറക് എന്നപേര് സ്വീകരിച്ചുവെന്നും പാകിസ്താന്‍ ദൃശ്യങ്ങള്‍ സഹിതം വാദിക്കുന്നു. കുല്‍ഭൂഷണ്‍ മജിസ്ട്രേറ്റിന് മുമ്പാകെ കുറ്റസമ്മതം നടത്തിയതിന്റെ ദൃശ്യങ്ങളാണെന്നും പാകിസ്താന്‍ അവകാശപ്പെടുന്നു.

സൈനിക കോടതി വിധി

സൈനിക കോടതി വിധി

ഏപ്രില്‍ 10നാണ് 46കാരനായ യാദവിന് പാകിസ്താനിലെ ഫീല്‍ഡ് ജനറല്‍ കോര്‍ട്ട് മാര്‍ഷ്യലാണ് ഭീകരവാദക്കുറ്റം ചുമത്തിയിട്ടുള്ള കുല്‍ഭൂഷണിന് വധശിക്ഷ വിധിച്ചിട്ടുള്ളത്. പാക് സൈനിക തലവന്‍ ജനറല്‍ ഖമര്‍ ജാവേദ് ബജ് വയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

English summary
A PIL was filed in the Delhi High Court on Tuesday seeking international court's intervention in securing the immediate release of Indian national Kulbhushan Jadhav, who has been sentenced to death over spying allegations by a military court in Pakistan.
Please Wait while comments are loading...