Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയില്‍ ചേരാനുള്ള സമയമാണിതെന്ന് ശശി തരൂരിനോട് കുനാല്‍ കമ്ര; തല്‍ക്ഷണം തരൂരിന്റെ മറുപടി

ദില്ലി: തന്റെ ചിത്രങ്ങള്‍ ചിതലരിച്ച് നശിച്ചു പോയതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിന് പിന്നാലെ ട്രോളുകള്‍ക്കിരയായിരിക്കുകയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. അതില്‍ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും ഇന്ദിരാഗാന്ധിയുടേയും രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധിയുടേയും പുസ്തകങ്ങള്‍ ഉണ്ടെന്നും ശശി തരൂര്‍ തന്റെ ട്വിറ്റര്‍ ഫോളോവേഴ്‌സിനോട് പങ്കുവെക്കുന്നു.

ഇത് രണ്ടാമത്തെ തവണയാണ് ശശി തരൂരിന്റെ പുസ്തകങ്ങള്‍ ചിതലരിച്ചു നശിച്ചു പോയതിന്റെ ചിത്രങ്ങള്‍ തരൂര്‍ പങ്കുവെക്കുന്നത്. ശശി തരൂരിന്റെ ട്വീറ്റിന് പിന്നാലെ അതില്‍ റീട്വീറ്റ് ചെയ്ത് സ്റ്റാന്റപ്പ് കൊമേഡിയന്‍ കുനാല്‍ കമ്ര രംഗത്തെത്തി. പിന്നാലെയത് രസകരമായ രാഷ്ട്രീയ സംവാദങ്ങള്‍ക്കിടയാക്കുകയായിരുന്നു.

ശശി തരൂര്‍

ശശി തരൂര്‍

കഴിഞ്ഞ വര്‍ഷം 200 ലധികം പുസ്തകങ്ങളാണ് ചിതല്‍ അരിച്ച് തന്റെ ഷെല്‍ഫില്‍ നിന്നും നശിച്ച് പോയത്. വൃത്തിയാക്കി വെച്ചിട്ടും ഇപ്പോള്‍ മറ്റൊരു ഷെല്‍ഫ് കൂടി നശിച്ചിരിക്കുകയാണ്. നെഹ്‌റുവിന്റേയും ഇന്ദിര ഗാന്ധിയുടേയും മഹാത്മഗാന്ധിയുടേയും പുസ്തകങ്ങള്‍ നശിച്ചു. എന്നായിരുന്നു ശരി തരൂര്‍ ട്വിറ്ററില്‍ കുറിച്ചത്.
ട്വീറ്റിന് പിന്നാലെ നിരവധി പേരാണ് ശശി തരൂരിനെ ട്രോളി രംഗത്തെത്തിയിരിക്കുന്നത്. ഇതില്‍ സ്റ്റാന്റ്പ്പ് കൊമേഡിയന്‍ കുനാല്‍ കമ്രയുടെ ട്വീറ്റും ഉണ്ടായിരുന്നു.

കുനാല്‍ കമ്ര

കുനാല്‍ കമ്ര

ഇത് ബിജെപിയില്‍ ചേരാനുള്ള സമയമാണെന്നായിരുന്നു കുനാല് കമ്ര ശശി തരൂരിന് കൊടുത്ത മറുപടി.
താങ്കളുടെ താല്‍പര്യങ്ങളെല്ലാം ഇപ്പോള്‍ ചിതലരിച്ചിരിക്കുന്നു. ഇത് ബിജെപിയിലേക്ക് ചേരാനുള്ള സമയമാണ്. കുനാല്‍ കമ്ര ട്വിറ്ററില്‍ പറഞ്ഞു.

വിമാന യാത്ര

വിമാന യാത്ര

എന്നാല്‍ ഇതിന് വളരെ രസകരമായ മറുപടിയായിരുന്നു ശശി തരൂര്‍ നല്‍കിയത്. താല്‍പര്യങ്ങളൊന്നും അത്ര പെട്ടെന്ന് നശിക്കില്ലെന്നായിരുന്നു തരൂരിന്റെ മറുപടി. നേരത്തെ അര്‍ണബ് ഗോസ്വാമിയുമായി വിമാനത്തില്‍ വെച്ചുണ്ടായ പ്രശ്‌നത്തെ സൂചിപ്പിച്ചുകൊണ്ടായിരുന്നു ശശിതരൂരിന്റെ മറുപടി.

'എന്റെ താല്‍പര്യങ്ങളൊന്നും അത്ര പെട്ടെന്ന് നശിച്ചു പോകില്ല. ആകാശത്ത് വെച്ച് ഒരു വലിയ ചിതലുമായി കൂട്ടിയിടിച്ചപ്പോള്‍ താങ്കള്‍ക്ക് അങ്ങനെ തോന്നിയോ'എന്നായിരുന്നു ശശി തരൂരിന്റെ മറുപടി.

അര്‍ണബ് ഗോസ്വാമി

അര്‍ണബ് ഗോസ്വാമി

എന്നാല്‍ ഇതിനുള്ള മറുപടിയും കുനാല്‍ കമ്ര നല്‍കി.അര്‍ണാബ് ഗോസ്വാമിയെ ഡോ. ശശി തരൂര്‍ ചിതലെന്ന് വിളിച്ചിരിക്കുന്നു. ചിതലുകള്‍ക്ക് അത് വലിയ അപമാനമായിരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയാലോ എന്ന് കുനാല്‍ ചോദിക്കുന്നു. റിപ്പബ്ലിക് ടിവിയെ ടാഗ് ചെയ്തു കൊണ്ടായിരുന്നു കുനാല്‍ കമ്രയുടെ മറുപടി.

ഇന്‍ഡിഗോ

ഇന്‍ഡിഗോ

ജനുവരി 28നാണ് മാധ്യമ പ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമിയോട് വിമാനത്തില്‍ വെച്ച് പരിഹാസ രൂപേണ കുനാല്‍ കമ്ര ചോദ്യങ്ങള്‍ ചോദിച്ചത്. എന്നാല്‍ അര്‍ണാബ് മറുപടിയൊന്നും പറയാതെ നിരസിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോ എയര്‍ലൈന്‍സ് ആറുമാസത്തേക്ക് കുനാല്‍ കമ്രയ്ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.കുനാല്‍ കമ്ര പോസ്റ്റുചെയ്ത വീഡിയോയില്‍ നിങ്ങള്‍ ഒരു ഭീരുവാണോ, മാധ്യമപ്രവര്‍ത്തകനാണോ, അതോ നിങ്ങളൊരു ദേശീയവാദിയാണോ എന്ന് പ്രേക്ഷകര്‍ക്ക് അറിയണമെന്നായിരുന്നു കുനാല്‍ കമ്ര ചോദിച്ചത്.

ദില്ലി ഹൈക്കോടതി

ദില്ലി ഹൈക്കോടതി


യാത്രാവിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ കമ്ര ഇന്‍ഡിഗോയ്ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം ചോദിച്ച് വക്കീല്‍ നോട്ടീസയക്കുകയും ചെയ്തിരുന്നു. കുനാല്‍ കമ്രയുടെ വിമാനത്തിലെ പെരുമാറ്റം അംഗീകരിക്കാനാവില്ലെന്നായിരുന്നു ദില്ലി ഹൈക്കോടതിയുടെ വിലയിരുത്തല്‍. ഇത്തരത്തിലുള്ള പെരുമാറ്റം അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് ദില്ലി ഹൈക്കോടതി വിലയിരുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+