കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

12 കുട്ടികളുടെ ജീവനെടുത്തത് ഡ്രൈവര്‍... ദൃക്‌സാക്ഷികള്‍, പാട്ടുകേട്ട് വണ്ടിയോടിച്ചു,!!

ഖുഷിനഗറില്‍ കുട്ടികളുടെ ജീവനെടുത്തത് ഡ്രൈവറുടെ അനാസ്ഥ

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഖുശിനഗറില്‍ 13 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരു നാട് ഒന്നടങ്കം ഞെട്ടിവിറച്ചിരിക്കുകയാണ്. ആളില്ലാ ലെവല്‍ ക്രോസില്‍ സ്‌കൂള്‍ ബസും ട്രെയിനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 12 വിദ്യാര്‍ത്ഥികളുടെ ജീവനാണ് ഈ അപകടത്തില്‍ പൊലിച്ചത്. ഒപ്പം ഡ്രൈവറും കൊല്ലപ്പെട്ടു. സംഭവത്തില്‍ പരസ്പരം ആരോപണങ്ങളുമായി രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തുണ്ട്.

എന്നാല്‍ ഇത് റെയില്‍വേയുടെ അനാസ്ഥ കൊണ്ട് സംഭവിച്ചതല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡ്രൈവര്‍ ഇയര്‍ ഫോണ്‍ ഉപയോഗിച്ച പാട്ടുകേട്ടാണ് വണ്ടിയോടിച്ചതെന്നും ഇതാണ് വന്‍ ദുരന്തത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. സര്‍ക്കാരും വാര്‍ത്താ ഏജന്‍സികളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഒഴിവാക്കാന്‍ പറ്റുന്ന ഒരു ദുരന്തം ചെറിയൊരു അശ്രദ്ധയിലൂടെ സംഭവിക്കുകയായിരുന്നു.

പാട്ടുകേട്ട് വണ്ടിയോടിച്ചു....

പാട്ടുകേട്ട് വണ്ടിയോടിച്ചു....

ഖുഷിനഗറില്‍ കുട്ടികളുടെ ബന്ധുക്കള്‍ നെഞ്ച് പൊട്ടി കരയുന്നതിനിടയിലാണ് ഈ വാര്‍ത്ത സര്‍ക്കാര്‍ പുറത്തുവിട്ടത്. ഡിവൈന്‍ പബ്ലിക് സ്‌കൂളിലെ ഡ്രൈവറെ കൊല്ലപ്പെട്ട കുട്ടികളുടെ മാതാപിതാക്കള്‍ക്ക് അത്ര വലിയ വിശ്വാസമായിരുന്നു. എന്നാല്‍ ഡ്രൈവര്‍ വലിയ അശ്രദ്ധയാണ് ഡ്രൈവിംഗില്‍ കാണിച്ചത്. അപകടത്തിന് മുമ്പ് ഇയാള്‍ തന്‍കുഹി-ദ്യുതി റെയില്‍വേ സ്റ്റേഷനില്‍ വച്ച് ഇത്തരമൊരു മുന്നറിയിപ്പ് ലഭിച്ചിരുന്നു. എന്നാല്‍ അപകടം നടക്കാന്‍ പോകുന്നില്ലെന്ന് രീതിയിലാണ് ഇയാള്‍ വണ്ടിയോടിച്ചത്. ഇതോടൊപ്പം ചെവിയില്‍ ഹെഡ്‌സെറ്റ് വച്ച് പാട്ടുകേട്ടതും വലിയ അപകടത്തിലേക്ക് നയിക്കുകയായിരുന്നു.

ദൃക്‌സാക്ഷികളുടെ മൊഴി...

ദൃക്‌സാക്ഷികളുടെ മൊഴി...

ബസ് ഡ്രൈവര്‍ ചെവിയില്‍ ഹെഡ്‌സെറ്റ് വെച്ച് പാട്ടുകേട്ടാണ് വണ്ടിയോടിച്ചിരുന്നതെന്ന് ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ആളില്ല ലെവല്‍ ക്രോസിലേക്ക് കടക്കുന്നതിന് മുമ്പും ഡ്രൈവറെ തടയാന്‍ ഒരാള്‍ എത്തിയിരുന്നു. എന്നാല്‍ അതൊന്നും ഇയാള്‍ കാര്യമായെടുക്കാതെ വണ്ടി ഓടിച്ച് പോവുകയായിരുന്നു. ഗൊരഖ്പൂര്‍ പാസഞ്ചറാണ് ഇവരുടെ ബസിനെ ഇടിച്ച് തെറിപ്പിച്ചത്. വണ്ടിയില്‍ 18 കുട്ടികളുണ്ടായിരുന്നു. ഇതില്‍ 12 കുട്ടികള്‍ തല്‍ക്ഷണം കൊല്ലപ്പെട്ടു. പലതവണ അപകടമുണ്ടാവാനുള്ള സാധ്യത ബോധ്യപ്പെടുത്തിയിട്ടും ഡ്രൈവര്‍ അവഗണിച്ചതാണ് ദുരന്തത്തിന് കാരണമെന്ന് ഉത്തര്‍പ്രദേശിലെ റെയില്‍ മിത്ര വിഭാഗം പറയുന്നു.

റെയില്‍വേ മന്ത്രാലയം.....

റെയില്‍വേ മന്ത്രാലയം.....

ദുരന്തത്തില്‍ ഏറ്റവും വലിയ വിമര്‍ശനം നേരിട്ടത് റെയില്‍വേ മന്ത്രാലയത്തിനാണ്. റെയില്‍വേയില്‍ ഇത്രയധികം അനാസ്ഥയ്ക്ക് കാരണം മന്ത്രാലയം ആണെന്ന് വരെ വിമര്‍ശനമുയര്‍ന്നു. ഇതോടെ വിഷയത്തില്‍ കൂടുതല്‍ അന്വേഷണം സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. ഇങ്ങനെയാണ് അപകടം ഡ്രൈവറുടെ അനാസ്ഥ കൊണ്ട് സംഭവിച്ചതാണെന്ന് മനസിലായത്. ഇത്തരം അപകടകരമായ സ്ഥലങ്ങളില്‍ ഡ്രൈവര്‍ ശ്രദ്ധയോടെ വാഹനമോടിക്കേണ്ടിയിരുന്നുവെന്ന് റെയില്‍വേ മന്ത്രാലയ വക്താവ് വേദ് പ്രകാശ് പറഞ്ഞു. അതേസമയം മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം വീതം നല്‍കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ദുരന്ത സ്ഥലം സന്ദര്‍ശിച്ച ശേഷമായിരുന്നു പ്രഖ്യാപനം. റെയില്‍വേ മന്ത്രാലയവും രണ്ടു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.

വമ്പന്‍ പ്രതിഷേധം

വമ്പന്‍ പ്രതിഷേധം

കുട്ടികളുടെ മരണം ഗ്രാമവാസികളെ ഒന്നടങ്കം ഞെട്ടിച്ചിട്ടുണ്ട്. അവര്‍ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ വമ്പന്‍ പ്രക്ഷോഭവും ഒരുവശത്തുണ്ട്. ദുദാഹി ഗ്രാമത്തിലുള്ളവര്‍ മരിച്ചവരുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരമായി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അപകടസ്ഥലത്ത് ഇവര്‍ തടിച്ച് കൂടിയിട്ടുണ്ട്. റെയില്‍വേ മന്ത്രാലയത്തിന്റെ അനാസ്ഥയാണ് കുട്ടികളുടെ ജീവനെടുത്തതെന്നാണ് ഇവര്‍ ആരോപിക്കുന്നത്. അതേസമയം ഡിവൈന്‍ മിഷന്‍ സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍ കെജെ ഖാന്‍ സംഭവത്തെ തുടര്‍ന്ന് ഒളിവിലാണ്. സ്‌കൂളിന്റെ ഉടമയും ഒളിവിലാണ്.

ആളില്ലാ ലെവല്‍ ക്രോസുകള്‍

ആളില്ലാ ലെവല്‍ ക്രോസുകള്‍

ഇന്ത്യയില്‍ നിരവധി ആളില്ലാ ലെവല്‍ ക്രോസുകള്‍ ഉണ്ട്. ഇത്തരം ലെവല്‍ ക്രോസുകള്‍ക്കെതിരെ നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നതാണ്. പതിയെ ഇതൊക്കെ പരിഹരിച്ച് വരികയാണെന്ന് റെയില്‍വേ പറയുന്നു. എന്നാല്‍ ഡ്രൈവറുടെ അനാസ്ഥയാണെങ്കിലും ഈ ദുരന്തത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് അത്ര പെട്ടെന്നൊന്നും സര്‍ക്കാരിനും റെയില്‍വേയ്ക്കും തലയൂരാന്‍ സാധിക്കില്ല. വര്‍ഷത്തില്‍ 15000ത്തിലേറെ പേര്‍ ഇത്തരം അപകടത്തില്‍ മരിക്കുന്നു എന്നാണ് കണക്ക്. അതേസമയം അപകടത്തില്‍ സ്‌കൂള്‍ അധികൃതരെ ചോദ്യം ചെയ്യണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ്പ്രതിപക്ഷ കക്ഷികളുടെ വിമര്‍ശനം ഇല്ലാതാക്കാന്‍ കടുത്ത നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നാണ് സൂചന.

സുപ്രീം കോടതിയില്‍ സര്‍ക്കാരിന്റെ രാഷ്ട്രീയം, കൊളീജിയത്തെ തള്ളി... ചീഫ് ജസ്റ്റിസ് കലിപ്പില്‍!!സുപ്രീം കോടതിയില്‍ സര്‍ക്കാരിന്റെ രാഷ്ട്രീയം, കൊളീജിയത്തെ തള്ളി... ചീഫ് ജസ്റ്റിസ് കലിപ്പില്‍!!

കോണ്‍ഗ്രസിന്റെ 'കൈ' താമരയ്‌ക്കൊപ്പം!! ഇനി മുതല്‍ ഭായ് ഭായ്!! ചക്മയില്‍ ട്രൈബല്‍ കൗണ്‍സില്‍ ഭരണം!!കോണ്‍ഗ്രസിന്റെ 'കൈ' താമരയ്‌ക്കൊപ്പം!! ഇനി മുതല്‍ ഭായ് ഭായ്!! ചക്മയില്‍ ട്രൈബല്‍ കൗണ്‍സില്‍ ഭരണം!!

English summary
Kushinagar accident Van driver had earphones plugged in, say eye witnesses
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X