Get Updates
Get notified of breaking news, exclusive insights, and must-see stories!

അച്ചടക്കമുളള പ്രവർത്തകൻ, രാജ്യസഭസീറ്റ് വേണം; താരിഖ് അൻവർ- കെ വി തോമസ് കൂടിക്കാഴ്‌ച നടത്തി

ന്യൂഡൽഹി: രാജ്യസഭ സീറ്റിലേക്ക് തന്നെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് കെ വി തോമസ് താരിഖ് അൻവറുമായി കൂടിക്കാഴ്‌ച നടത്തി. പരിചയ സമ്പന്നനായ മുതിർന്ന കോൺഗ്രസ് നേതാവാണ് താനെന്നും രാജ്യസഭ സീറ്റിന് താൻ അർഹനാണെന്നുമാണ് കെ വി തോമസ് താരിഖ് അൻവറിനെ അറിയിച്ചു. കെ വി തോമസ് സോണിയ ഗാന്ധിയുമായും കൂടിക്കാഴ്‌ച നടത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

രാജ്യസഭയിലേക്ക് മത്സരിക്കാൻ ആഗ്രഹമുണ്ടെന്ന് കെ.വി തോമസ് ഇതിന് മുമ്പും വ്യക്തമാക്കിയിട്ടുണ്ട്. മുതിർന്ന കോൺഗ്രസ് നേതാവായ എ.കെ ആന്‍റണി രാജ്യസഭയിലേക്ക് മത്സരിക്കാൻ താൽപര്യമില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഈ ഒഴിവിലേക്കാണ് മത്സരിക്കാൻ സന്നദ്ധത അറിയിച്ച് കെ.വി തോമസ് രംഗത്തെത്തിയത്. താൻ പരിചയ സമ്പന്നനായ നേതാവാണെന്നും അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായാണ് താൻ ഇതുവരെ പ്രവർത്തിച്ചതെന്നും കെ.വി തോമസ് പറയുന്നു. എന്നാൽ വിഷയത്തിൽ അവസാന തീരുമാനം എടുക്കേണ്ടത് പാർട്ടിയാണെന്നും അദ്ദേഹം പറയുന്നു.

ELECTIONA

ഏപ്രിൽ രണ്ടിന് കാലാവധി തീരുന്ന സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. എ.കെ ആന്‍റണി, എം.വി ശ്രേയാംസ്‌കുമാർ, കെ സോമപ്രസാദ്‌ എന്നിവരുടെ കാലാവധിയാണ് ഏപ്രിൽ രണ്ടിന് അവസാനിക്കുന്നത്. കേരളത്തിലെ നിന്ന് ഒഴിവു വരുന്ന മൂന്ന് സീറ്റുകളിൽ രണ്ട് സീറ്റുകളിൽ ഇടതു മുന്നണിക്കും ഒരു സീറ്റിൽ യുഡിഎഫിനും വിജയിക്കാനാകും. കേരളത്തിന് പുറമെ പഞ്ചാബ്, അസം, ഹിമാചൽ പ്രദേശ്, ത്രിപുര, നാഗാലാൻഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കും.

മുമ്പ് യുഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് തഴയപ്പെട്ട സാഹചര്യത്തിൽ കെ.വി തോമസ് കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്നേക്കുമെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. അദ്ദേഹം ഡൽഹിയിലെ എകെജി സെന്‍ററിലെത്തി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. നേരത്തെ നിശ്ചയിച്ച കൂടിക്കാഴ്‌ച മാത്രമായിരുന്നു ഇതെന്നും രാഷ്‌ട്രീയകാര്യങ്ങൾ ചർച്ച ചെയ്‌തെന്നുമാണ് കൂടിക്കാഴ്‌ചക്ക് ശേഷം കെ.വി തോമസ് പ്രതികരിച്ചത്.

രാജ്യസഭ തെരഞ്ഞെടുപ്പിന്‍റെ തെരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് 14ന് പുറത്തിറങ്ങും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി മാര്‍ച്ച് 21 ആണ്. 22ന് സൂക്ഷ്‌മ പരിശോധന നടക്കും. മാർച്ച് 31ന് രാവിലെ ഒന്‍പതു മണി മുതൽ വൈകീട്ട് നാലു വരെയാണ് വോട്ടെടുപ്പ് നടക്കുക. അന്ന് വൈകീട്ട് അഞ്ച് മണിക്ക് വേട്ടെണ്ണൽ നടക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+