കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊലയുടെ ദ‍ൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലിട്ടു: എല്ലാം ലൗ ജിഹാദിനുള്ള മുന്നറിയിപ്പ്, സംഘര്‍ഷാവസ്ഥ!

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനില്‍ തൊഴിലാളിയെ ആക്രമിച്ച് കൊലപ്പെടുത്തിയതിന്‍റെ വീഡ‍ിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. പശ്ചിമ ബംഗാളില്‍ നിന്നുള്ള മുഹമ്മദ് അഫ്രാസുല്‍ (45) എന്ന തൊഴിലാളിയെയാണ് കൊലപ്പെടുത്തിയത്. ഹിന്ദുയുവതിയെ പ്രണയിച്ച് മതം മാറ്റാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് അഫ്രാസുലിനെ കൊലപ്പെടുത്തിയത്. ലൗ ജിഹാദിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതിന് വേണ്ടിയാണ് കൊലപ്പെടുത്തിയതെന്നാണ് സൂചന.

വീഡിയോ വൈറലായതോടെ പോലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാളുടെ മൃതദേഹത്തിന്‍റെ ചില ഭാഗങ്ങള്‍ രാജസ്ഥാനിലെ രാജ്സമണ്ട് ജില്ലയില്‍ നിന്നാണ് കണ്ടെത്തിയിട്ടുള്ളത്. പശ്ചിമ ബംഗാളിലെ മാല്‍ഡ സ്വദേശിയാണ് അഫ്രാസുല്‍.

 ഇന്‍റര്‍നെറ്റ് വിഛേദിച്ചു

ഇന്‍റര്‍നെറ്റ് വിഛേദിച്ചു


കൊലപാതകത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലും ഇന്‍സറ്റന്‍റ് മെസേജിംഗ് ആപ്ലിക്കേഷനുകള്‍ വഴിയും വ്യാപകമായി പ്രചരിച്ചതോടെ രാജസാമന്തില്‍ ഇന്‍റര്‍നെറ്റ് ബന്ധം വിഛേദിച്ചിട്ടുണ്ട്. സാമൂദായിക സംഘര്‍ഷം ഉണ്ടാവാനുള്ള സാധ്യത കണത്തിലെടുത്താണ് നീക്കം.

കുറ്റവാളിയെ തിരിച്ചറിഞ്ഞു

കുറ്റവാളിയെ തിരിച്ചറിഞ്ഞു

വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട അക്രമി രാജ്സാമന്ദ് സ്വദേശിയായ ശംഭുലാല്‍ രെഗര്‍ ആണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കട്ടാരിയയാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത രണ്ട് വീഡിയോകളില്‍ ഒന്ന് അഫ്രാസുലിനെ സംഭവ സ്ഥലത്തേയ്ക്ക് എത്തിക്കുന്നതും രണ്ടാമത്തേത് ആയുധം ഉപയോഗിച്ച് ആക്രമിക്കുന്നതുമാണ്. പരിക്കേറ്റ് സഹായത്തിന് അഭ്യര്‍ത്ഥിക്കുന്ന അഫ്രാസുല്‍ സഹായം അഭ്യര്‍ത്ഥിക്കുന്നതും ഉറക്കെ കരയുന്നതും വീഡിയോയില്‍ വ്യക്തമാണ്. ചുവന്ന ഷര്‍ട്ടും വെള്ള പാന്‍റും ധരിച്ച് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നതാണ് അക്രമി ശംഭു ലാല്‍.

 ലൗ ജിഹാദിന് മുന്നറിയിപ്പ്

ലൗ ജിഹാദിന് മുന്നറിയിപ്പ്

അക്രമിക്കപ്പെട്ട അഫ്രാസുല്‍ നിശബ്ദനാകുന്നതോടെ ലൗ ജിഹാദിനെക്കുറിച്ചുള്ള വിദ്വേഷ പ്രസംഗം നടത്തുന്നതും വീഡിയോയില്‍ ദൃശ്യമാകുന്നുണ്ട്. തുടര്‍ന്ന് അഫ്രാസിലിന്‍റെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. മൂന്നാമതൊരാളാണ് സംഭവത്തിന്‍രെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുള്ളത്.

 മൃതദേഹം പാതി കത്തിയ നിലയില്‍

മൃതദേഹം പാതി കത്തിയ നിലയില്‍

ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് പാതി കത്തിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന്‍റെ ദൃശ്യങ്ങള്‍ ഇതിനകം തന്നെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായിട്ടുണ്ട്. കുറ്റവാളിയുടേതായി വര്‍ഗ്ഗീയ സ്വഭാവമുള്ള പല വീഡിയോകളും ഇതിനകം തന്നെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302, 201 വകുപ്പുകള്‍ പ്രകാരം കേസെടുത്ത രാജ്നഗര്‍ പോലീസ് കുറ്റവാളിയെ പിടികൂടാനുള്ള ശ്രമത്തിലാണ്.

അതീവ സുരക്ഷ

അതീവ സുരക്ഷ

സോഷ്യല്‍ മീഡിയില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ ചിലത് മുഹമ്മദ് അഫ്രാസുലിനെ കൊലപ്പെടുത്തിയ ശേഷം പ്രദേശത്തെ ക്ഷേത്രത്തില്‍ നിന്ന് ഷൂട്ട് ചെയ്തതാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ പങ്കജ് കുമാര്‍ സിംഗ് വ്യക്തമാക്കിയിട്ടുണ്ട്. സംഭവം നടന്ന സ്ഥലത്തുനിന്ന് അഫ്രാസുലിന്‍റെ ബൈക്കും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ക്രമസമാധാന നില നിലനിര്‍ത്തുന്നതിനായി വന്‍ പോലീസ് സന്നാഹത്തെയാണ് പ്രദേശത്ത് വിന്യസിച്ചിട്ടുള്ളത്. പശ്ചിമ ബംഗാള്‍ സ്വദേശിയായ അഫ്രാസുല്‍ കുടുംബത്തോടൊപ്പം രാജസ്ഥാനിലാണ് കഴിയുന്നത്. എന്നാല്‍ കൊലപാതകത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല.

 ലഘുലേഖ പ്രചരിച്ചു

ലഘുലേഖ പ്രചരിച്ചു

ലൗ ജിഹാദിനെക്കുറിച്ച് ഹിന്ദു പെണ്‍കുട്ടികള്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കൊണ്ടുള്ള ലഘുലേഖകളും ദൃശ്യങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍, ഈ മേഖലയില്‍ പ്രചരിച്ചിരുന്നു. ഈ സംഭവത്തിലും പോലീസ് അന്വേഷണം നടത്തിവരികയാണ്.

English summary
A Muslim labourer from West Bengal was allegedly hacked to death and his half-charred body was found in Rajsamand district of Rajasthan on Wednesday, leading to a hunt for the killer.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X