വനിത പോലീസിനും രക്ഷയില്ല; രണ്ട് വനിത പോലീസുകാര്‍ മാനഭംഗത്തിനിരയായി
ഗ്വാളിയോറിലെ സ്‌റ്റേഷനിലെ കോണ്‍സ്റ്റബിളാണ് ആദ്യം മാനഭംഗത്തിന് ഇരയായത്.
മധുര: വനിത പോലീസുകാര്‍ക്കും രക്ഷയില്ല. ഉത്തര്‍പ്രദേശില്‍ രണ്ട് വനിത പോലീസ് കോണ്‍സ്റ്റബിള്‍ മാനഭംഗത്തിനിരയായി. ഗ്വാളിയോറിലും മധുര ജംഗ്ഷനിലുമായാണ് വനിത കോണ്‍സ്റ്റബിള്‍മാര്‍ മാനഭംഗത്തിനിരയായത്. ഗ്വാളിയോറിലെ സ്‌റ്റേഷനിലെ കോണ്‍സ്റ്റബിളാണ് ആദ്യം മാനഭംഗത്തിന് ഇരയായത്.
നരേന്ദ്ര, ബബ്ബല്‍ എന്നിവര്‍ ചേര്‍ന്നാണ് പീഡിപ്പിച്ചത്. കൃഷ്ണനഘറിലെ ഒരു ഹോട്ടലിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിക്കുകയായിരുന്നു. അവിടെ നച്ച് നരേന്ദ്ര മാനഭംഗപ്പെടുത്തിയെന്നും കോണ്‍സ്റ്റബിള്‍ പരാതിയില്‍ പറയുന്നു. ഹോട്ടലുടമയും ബബ്ബലും അവിടേക്ക് ആരും വരാതിരിക്കാന്‍ കാവല്‍ നിന്നെന്നും പരാതിയില്‍ പറയുന്നു.

മധുര ജംഗ്ഷനില്‍ സത്യേന്ദ്ര സിങ് എന്ന് പോലീസ് കോണ്‍സ്റ്റബിള്‍ തന്നെ മാനഭംഗപ്പെടുത്തിയെന്നാണ് മറ്റൊരു പരാതി. മയക്കുമരുന്ന് കലര്‍ന്ന പാനീയം നല്‍കി വനിത കോണ്‍സ്റ്റബിളിനെ പീഡിപ്പിക്കുകയായിരുന്നു. വിവാഹഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരിലാണ് സത്യേന്ദ്ര സിങ് പീഡിപ്പിച്ചതെന്ന് യുവതി പറയുന്നു. ഗ്വാളിയോറില്‍ തന്നെയാണ് ഇവരും നേരത്തെ ജോലി ചെയതിരുന്നത്. രണ്ട് കേസുകളിലും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications