കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി; നടപടി ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടതിനാല്‍

Google Oneindia Malayalam News

ന്യൂദല്‍ഹി: വധശ്രമക്കേസില്‍ ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി. ലോകസഭാ സെക്രട്ടേറിയേറ്റാണ് മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയത്. ഇത് സംബന്ധിച്ച വിജ്ഞാപനം ലോക്‌സഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയിട്ടുണ്ട്. ലോക്‌സഭാ സെക്രട്ടറി ജനറല്‍ ഉത്പല്‍ കുമാര്‍ സിംഗ് ആണ് ഉത്തരവിറക്കിയത്.

ശിക്ഷ വിധിക്കപ്പെട്ട ജനുവരി 11 മുതല്‍ ഫൈസലിനെ ലോക്‌സഭാ അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയതായാണ് ഉത്തരവിലുള്ളത്. നേരത്തെ വധശ്രമക്കേസില്‍ മുഹമ്മദ് ഫൈസലിനെ കവരത്തി കോടതി 10 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആണ് മുഹമ്മദ് ഫൈസല്‍ കഴിയുന്നത്.

FDFD

2009 ല്‍ ആന്ത്രോത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുഹമ്മദ് ഫൈസലിനെ കോടതി ശിക്ഷിച്ചത്. എന്‍ സി പി നേതാവായ മുഹമ്മദ് ഫൈസല്‍ മുന്‍ കേന്ദ്രമന്ത്രി പി എം സെയ്ദിന്റെ മരുമകനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ മുഹമ്മദ് സാലിഹിനെ ആക്രമിച്ച് വധിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് ശിക്ഷിക്കപ്പെട്ടത്.

വിദ്വേഷം പരത്തുന്ന വാര്‍ത്താ അവതാരകര്‍ക്കെതിരെ നടപടി വേണം; മാധ്യമങ്ങളോട് സുപ്രീംകോടതിവിദ്വേഷം പരത്തുന്ന വാര്‍ത്താ അവതാരകര്‍ക്കെതിരെ നടപടി വേണം; മാധ്യമങ്ങളോട് സുപ്രീംകോടതി

മുഹമ്മദ് ഫൈസല്‍ ഉള്‍പ്പെടെ നാല് പ്രതികള്‍ക്ക് കവരത്തി ജില്ലാ സെഷന്‍സ് കോടതി പത്ത് വര്‍ഷം തടവാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ആകെ 32 പ്രതികളാണ് പ്രസ്തുത കേസില്‍ ഉള്ളത്. ഇതില്‍ മുഹമ്മദ് ഫൈസല്‍ രണ്ടാം പ്രതിയാണ്. 2009-ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്താണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

ബാലയുടെ വീട്ടില്‍ മൂന്നംഗ സംഘം അതിക്രമിച്ച് കടന്നതായി പരാതി; സംഭവം ബാല വീട്ടില്‍ ഇല്ലാത്തപ്പോള്‍ബാലയുടെ വീട്ടില്‍ മൂന്നംഗ സംഘം അതിക്രമിച്ച് കടന്നതായി പരാതി; സംഭവം ബാല വീട്ടില്‍ ഇല്ലാത്തപ്പോള്‍

ഒരു ഷെഡ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം ആക്രമണത്തില്‍ കലാശിക്കുകയായിരുന്നു. ക്രിമിനല്‍ കേസില്‍ രണ്ട് വര്‍ഷത്തില്‍ അധികം തടവിന് കോടതി ശിക്ഷിച്ചാല്‍ ആ അംഗത്തെ ഉടനടി അയോഗ്യനാക്കണം എന്നണ് ലോക്‌സഭാ ചട്ടത്തില്‍ പറയുന്നത്. ജനപ്രാതിനിധ്യ നിയമത്തിലെ 8.2 വകുപ്പ് പ്രകാരവും ഇന്ത്യന്‍ ഭരണഘടനയുടെ 102-ാം അനുഛേദപ്രകാരവുമാണ് ഇപ്പോള്‍ ലോക്സഭാ സെക്രട്ടേറിയേറ്റ് മുഹമ്മദ് ഫൈസലിനെ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയിരിക്കുന്നത്.

മോദിയുടെ പരിപാടിയിലും യെദിയൂരപ്പക്ക് ക്ഷണമില്ല; തുടര്‍ച്ചയായി അവഗണന, അനുയായികള്‍ രോഷത്തില്‍മോദിയുടെ പരിപാടിയിലും യെദിയൂരപ്പക്ക് ക്ഷണമില്ല; തുടര്‍ച്ചയായി അവഗണന, അനുയായികള്‍ രോഷത്തില്‍

കോടതി ശിക്ഷിക്കുന്ന നിമിഷം തന്നെ എം പിക്ക് അംഗത്വം നഷ്ടമാകും എന്നാണ് സുപ്രീംകോടതിയുടെ 2013-ലെ വിധിയില്‍ പറയുന്നത്. നേരത്തെ മൂന്ന് മാസം അപ്പീല്‍ കാലവധി അനുവദിച്ചിരുന്നെങ്കിലും പിന്നീട് അത് നിയമപരമായി ശരിയല്ലെന്ന് കണ്ട് സുപ്രീംകോടതി വിധി പുറപ്പെടുവിക്കുകയായിരുന്നു. ശിക്ഷാകാലാവധി പൂര്‍ത്തിയാകുന്നത് മുതല്‍ ആറ് വര്‍ഷത്തേക്കാണ് അയോഗ്യത.

അതേസമയം ശിക്ഷയ്‌ക്കെതിരെ ഫൈസല്‍ അടക്കമുള്ളവര്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. വധശ്രമത്തിന് ഉപയോഗിച്ചെന്ന് പറയുന്ന ആയുധങ്ങള്‍ പോലും കണ്ടെത്തിയിട്ടില്ലെന്നും കേസ് ഡയറിയിലെ വൈരുദ്ധ്യങ്ങള്‍ കവരത്തി സെഷന്‍സ് കോടതി മുഖവിലയ്ക്ക് എടുത്തില്ലെന്നും ഫൈസല്‍ ഉന്നയിക്കുന്നുണ്ട്.

English summary
Lakshadweep MP and NCP leader Muhammad Faisal disqualified from loksabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X