കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാലുവിന്റെ പ്രശ്നങ്ങൾക്കു പിന്നിൽ ഭിന്നലിംഗക്കാരിയുടെ ശാപം!!! ലാലു ഇവരോട് ചെയ്തത്!!!

തിരഞ്ഞെടുപ്പിൽ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിരുന്നു

  • By Ankitha
Google Oneindia Malayalam News

ഭോപ്പാൽ: ബീഹാർ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിനെതിരെയുള്ള കേസുകൾക്ക് പിന്നിൽ തന്റെ ശാപമെന്ന് ഇന്ത്യയിലെ ആദ്യ വനിത ഭിന്നലിംഗ എംഎൽഎ ശബ്നം മൗസി.

lalu prasad

ആദ്യം കാലിത്തീറ്റ കുംഭക്കോണം, ഇപ്പോഴിത കുടുംബാംഗങ്ങൾ ഉൾപ്പെടുന്ന അഴിമതിക്കേസ്. ഇതിനു പിന്നിൽ തന്റെ ശാപമാണെന്ന് ഇവർ വെളിപ്പെടുത്തി. ലാലു പ്രസാദ് റെയിൽവെ മന്ത്രിയായിരുന്ന കാലത്ത് അനധികൃതമായി ഒരു സ്വകാര്യ ഹോട്ടലിനു പാട്ടത്തിന് സ്ഥലം അനുവദിച്ചുവെന്നായിരുന്നു ലാലുവിനു കുടുംബത്തിനു ഉയർന്നു വന്ന കേസ്.

സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു

സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു


2008ൽ മധ്യപ്രദേശിലെ കോട്ട്മ ജില്ലയിൽ ആർജെഡി സ്ഥാനാർഥിയായി മത്സരിക്കുമ്പോൾ തനിക്ക് സാമ്പത്തിക സഹായം നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നു.എന്നാൽ സഹായം വാഗ്ദനത്തിൽ മാത്രമായി ഒതുങ്ങുകയായിരുന്നു.

തന്നേയും ജനങ്ങളേയും വെട്ടിലാക്കി

തന്നേയും ജനങ്ങളേയും വെട്ടിലാക്കി

തിരഞ്ഞെടുപ്പിൽ തനിക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രചാരണത്തിന് രംഗത്തിറങ്ങാമെന്നും ലാലു അറിയിച്ചിരുന്നു. എന്നാൽ തന്നേയും ജനങ്ങളേയും യാദവ് ചതിക്കുകയാണ് ചെയ്തതെന്നും അവർ അറിയിച്ചു

അവഗണന മാത്രം

അവഗണന മാത്രം

പ്രദേശത്തെ കൽക്കരി ഖനികളിൽ ഉത്തർപ്രദേശ്, ബിഹാർ സ്വദേശികളായ നിരവധിപ്പേർ ജോലി ചെയ്യുന്നുണ്ട്. ഇവർക്കിടെ സ്വാദീനം ചെലുത്താവുന്ന ലാലു പ്രസാദ് യാദവ് വാഗ്ദാനം പാലിച്ചിരുന്നെങ്കിൽ തനിക്ക് അവിടെ വിജയിക്കാനായേനെ. തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തെ അദ്ദേഹം ചിരിച്ചു തള്ളുകയാണ് ചെയ്തതെന്ന് മൗസി പറഞ്ഞു.

ആദ്യ ഭിന്നലിംഗ എംഎൽഎ

ആദ്യ ഭിന്നലിംഗ എംഎൽഎ


1998 സോഹാഗ്പൂർ മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര എംഎൽഎയായി മത്സരിച്ചു ജയിച്ച ഭാനു ചരിത്രം കുറിച്ചു. തുടർന്ന് 2012 ൽ ഉത്തർപ്രദേശിലെ കാൻപൂർ കാന്റ് മണ്ഡലത്തിൽ നിന്നും മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഇതി 2018 ൽ മധ്യപ്രദേശിലെ റേവാ മണ്ഡലത്തിൽ നിന്ന് മത്സരിക്കാനാണ് തീരുമാനം.

ജീവിത്തിൽ കാഷ്ടപ്പാടും ദുരിതവും

ജീവിത്തിൽ കാഷ്ടപ്പാടും ദുരിതവും

പോലീസ് സുപ്രണ്ടായിരുന്ന പിതാവ് ഉപേക്ഷിച്ചതിനെ തുടർന്ന് വളരെ കഷ്ടപ്പെട്ടാണ് ജീവിതം കെട്ടിപ്പടുത്തത്. ബോളിവുഡ് സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തായിരുന്നു തുടക്കം. പിന്നീട് നിയമസഭയിലെത്തുകയായിരുന്നു.

അഴിമതി ആരോപണം

അഴിമതി ആരോപണം

റെയിൽവേ മന്ത്രിയായിരിക്കെ അനധികൃതമായി സ്വകാര്യ കമ്പനിക്ക് ഹോട്ടലുകൾ നടത്താനുള്ള സ്ഥലം പാട്ടത്തിനു നൽകിയന്ന് ആരോപിച്ച് ലാലുവിനു കുടംബത്തിനുമെതിരെ സിബിഐ കേസ് രജിസ്റ്ററ്‍ ചെയ്തിരുന്നു. ഇതിന്റെ അന്വേഷണം നടക്കുകയാണ്

പിന്നിൽ ബിജെപി

പിന്നിൽ ബിജെപി

തനിക്കെതിരെയുള്ള അഴിമതി ആരോപണത്തിന് പിന്നിൽ എൻഡിഎയാണെന്നാണ് ലാലുവിന്റെ വാദം. ബിജെപിക്ക് എതിരെ നിൽക്കുന്നവരെ വേരോടെ നശിപ്പിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും ലാലു ആരോപിച്ചിരുന്നു

English summary
There seems to be no end to RJD chief Lalu Prasad Yadav’s legal troubles — first the fodder scam, and now the land-for-hotels deals case in which his wife and son are also accused. And if Shabnam Mausi Bano, India’s first transgender MLA is to be believed, it’s all because of her curse
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X