ലാലു റാബ്‌റി ഔദ്യോഗിക വസതിയിലെ സെക്യൂരിറ്റി ചുമതലയുള്ള സിആര്‍പിഎഫ് ജവാന്‍ സ്വയം വെടിവച്ച് മരിച്ചു
പാറ്റ്‌ന: ലാലു പ്രസാദ് യാദവിന്റെയും റാബ്‌റി ദേവിയിടെയും ഔദ്യോഗിക വസതിയില്‍ സുരക്ഷ ചുമതലയുണ്ടായിരുന്ന സിആര്‍പിഫ് കോണ്‍സ്റ്റബിള്‍ സ്വയം വെടിവച്ച് മരിച്ചു. ബീഹാറിലെ മുന്‍ മുഖ്യമന്ത്രിമാരായ ഇരുവരുടെയും വസതിയിലാണ് സിആര്‍പിഎഫ് 224 ബറ്റാലിയന്‍ കോണ്‍സ്റ്റബിള്‍ കഴുത്തില്‍ വെടിവച്ച് മരിച്ചത്.
കര്‍ണാടക ബഗല്‍ക്കോട്ട് സ്വദേശിയായ ഗിരിയപ്പ കിരാസൂര്‍ എന്ന 29 വയസുള്ള യുവാവാണ് മരിച്ചത്. 2012ലാണ് ഗിരിയപ്പ സര്‍വീസില്‍ എത്തിയത്. സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ചാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്. എക്‌സ് 95 എന്ന ഇസ്രായേല്‍ നിര്‍മിത തോക്കാണ്. എന്നാല്‍ മരണകാരണം എന്താണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നില്ല. ജോലിയിലെ സമ്മര്‍ദവും കുടുംബപ്രശ്‌നങ്ങളുമാകാം ഇതിന് പിന്നിലെന്ന് പറയുന്നു.

ലാലുവിന്റെ വസതിയില്‍ എട്ട് സിആര്‍പിഎഫ് ജവാന്മാരെയാണ് ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്. സെഡ് പ്ലസ് സുരക്ഷയാണ് ലാലു റാബ്‌റി ദമ്പതികള്‍ക്കായി അനുവദിച്ചിരിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ജവാന്റെ മൃതദേഹം സ്വദേശത്തേക്ക് അയച്ചു. ഇത് സംബന്ധിച്ച് ബീഹാര്‍ പോലീസും സിആര്‍പിഎഫും പ്രത്യേക അന്വേഷണം നടത്തുന്നുണ്ട്.
ഇദ്ദേഹത്തിന്റെ മരണം സംബന്ധിച്ച് പ്രതികരിക്കാന്‍ സിആര്‍പിഎഫ് പാറ്റ്‌ന സെക്ടര്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. അഞ്ച് വര്‍ഷം മുന്‍പാണ് ഗിരിയപ്പ ഇസ്രായേല്‍ തോക്കുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്.












Click it and Unblock the Notifications