കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ പരാജയം ഉറപ്പുവരുത്തണം; ബീഹാറില്‍ വലിയ വിട്ടുവീഴ്ച്ചയുമായി ആര്‍ജെഡി

Google Oneindia Malayalam News

പാറ്റ്ന: ബീഹാറില്‍ പ്രതിപക്ഷ സഖ്യം സാധ്യമായപ്പോള്‍ ഏറ്റവും വലിയ നഷ്ടം സംഭവിച്ചത് ആര്‍ജെഡിക്ക്. സഖ്യത്തിന്‍റെ സീറ്റ് ധാരണ പൂര്‍ത്തിയായപ്പോള്‍ സംസ്ഥാനത്ത് ആകെയുള്ള സീറ്റിന്‍റെ പകുതി സീറ്റുകളില്‍ മാത്രമാണ് ആര്‍ജെഡി മത്സരിക്കുന്നത്. പാര്‍ട്ടി രൂപീകരണത്തിന് ഇതാദ്യമായാണ് ബീഹാറില്‍ ഇത്ര കുറവ് സീറ്റുകളില്‍ ആര്‍ജെഡി മത്സരിക്കുന്നത്.

40 ലോക്സഭ സീറ്റുകളുള്ള ബിഹാറില്‍ 20 എണ്ണത്തിലാണ് ആര്‍ജെഡി മത്സരിക്കുന്നത്. ശേഷിക്കുന്ന 20 എണ്ണം സഖ്യകക്ഷികള്‍ക്ക് വീതിച്ചു നല്‍കിയിരിക്കുകയാണ്. കോണ്‍ഗ്രസ് 9, ഉപേന്ദ്ര കുശ്വാഹുടെ ആര്‍എല്‍എസ്പി 5, ജിതിന്‍ റാം മാഞ്ചിയുടെ എച്ച്എഎം-എസ് 3 സീറ്റുകളിലും മത്സരിക്കും.

tejashwirahul

മുകേഷ് സാഹ്നിയുടെ വിഐപി, സിപിഐ എംല്‍, എന്നിവര്‍ക്ക് ഒരോ സീറ്റ് വീതവും ലഭിച്ചിട്ടുണ്ട്. ലോക് താന്ത്രിക് ദള്‍ ജനാതാ ദള്‍ നേതാവായ ശരത് യാദവ് ആര്‍ജെഡിയുടെ ചിഹ്നത്തില്‍ മത്സരിക്കുന്നുണ്ട്. സിപിഎം, സിപിഐ കക്ഷികള്‍ സഖ്യത്തിന്‍റെ ഭാഗമാവുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും ഇരു കക്ഷികള്‍ക്കും ആര്‍ജെഡി സീറ്റ് നല്‍കിയില്ല.

<strong>ബിജെപിയുമായി ഒരു ബന്ധവുമില്ല; എല്ലാത്തിനും ശശി തരൂരിനോട് നന്ദി പറഞ്ഞ് ശ്രീശാന്ത്</strong>ബിജെപിയുമായി ഒരു ബന്ധവുമില്ല; എല്ലാത്തിനും ശശി തരൂരിനോട് നന്ദി പറഞ്ഞ് ശ്രീശാന്ത്

അതേസമയം, മത്സരിക്കുന്ന സീറ്റുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നതിനെ തുടര്‍ന്ന് ആര്‍ജെഡിക്കുള്ളില്‍ അമര്‍ഷമുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പരാജയം ഉറപ്പുവരുത്തേണ്ടതിനാല്‍ ഇത്തരം വിട്ടുവീഴ്ച്ചകള്‍ക്ക് മതേതര കക്ഷികള്‍ തയ്യാറാവേണ്ടതുണ്ട് എന്നായിരുന്നു ആര്‍ജെഡി നേത‍ൃത്വത്തിന്‍റെ വിശദീകരണം.

English summary
rjd to fight lowest ever number of seats gives half to allies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X